Jump to content

ഡേവിഡ് നിവെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(David Niven എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡേവിഡ് നിവെൻ
ജനനം
ജയിംസ് ഡേവിഡ് ഗ്രഹാം നിവെൻ

(1910-03-01)1 മാർച്ച് 1910
മരണം29 ജൂലൈ 1983(1983-07-29) (പ്രായം 73)
Château-d'Oex, സ്വിറ്റ്സർലാന്റ്
തൊഴിൽനടൻ, ഗ്രന്ഥകാരൻ
സജീവ കാലം1932–83
ജീവിതപങ്കാളി(കൾ)പ്രിമല റോളോ (1940-1946; her death)
ജോർദിസ് പൌളിന ടെർസ്മെഡൻ (1948-1983; his death)

ഡേവിഡ് നിവെൻ ബ്രിട്ടീഷ് ചലച്ചിത്ര നടനായിരുന്നു. ജെയിംസ് ഡേവിഡ് ഗ്രഹാം നിവെൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ നാമധേയം. 1910 മാർച്ച് 1-ന് ലണ്ടനിൽ ജനിച്ചു. അഞ്ചാം വയസ്സിൽത്തന്നെ പിതാവ് കൊല്ലപ്പെടുകയും മാതാവ് വേറെ വിവാഹം കഴിക്കുകയും ചെയ്തതോടെ, ചെറുപ്പകാലം ഏറെക്കുറെ ഒറ്റയ്ക്കാണ് കഴിച്ചുകൂട്ടിയത്. ബാൻഡ് ഹർട്സിലെ റോയൽ മിലിട്ടറി അക്കാദമിയിൽനിന്നും പട്ടാള പരിശീലനം പൂർത്തിയാക്കിയശേഷം ഡോവറിലും മാൾട്ടയിലുമായി ഹൈലാൻഡ്-ഇൻഫന്ററിയിൽ 1932 വരെ സേവനമനുഷ്ഠിച്ചു. പിന്നീട്, സിനിമാമോഹവുമായി ഹോളിവുഡിലെത്തി. 1932 മുതൽ 35 വരെയുള്ള കാലത്ത് ഇദ്ദേഹം കാനഡയിലും, വെസ്റ്റ് ഇൻഡീസിലും യു.എസ്സിലുമാണ് ജീവിച്ചത്. അവിടങ്ങളിൽ മദ്യവില്പനക്കാരനായും അലക്കുകാരനായും ഉപജീവനം നടത്തി. 1939 വരെയുള്ള കാലത്ത് 25-ഓളം സിനിമകളിൽ ചെറിയ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. 1939-ൽ പുറത്തിറങ്ങിയ റാഫിൾസ് ഏറെ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ്.

ആദ്യകാല മികച്ച ചിത്രങ്ങൾ

[തിരുത്തുക]
  • ക്ലിയോപാട്ര (1934)
  • എ ഫെദർ ഇൻ ബാർഹാറ്റ് (1935)
  • റോസ്മേരി (1936)
  • ഡോഡ്സ് വർത്ത് (1936)
  • ദ് ചാർജ് ഒഫ് ദ് ലൈറ്റ് ബ്രിഗേഡ് (1936)
  • ദ് പ്രിസണർ ഒഫ് സൻസ (1937)
  • വോർ മെൻ ആൻഡ് എ പ്രയർ (1938)
  • ത്രീ ബ്ലൈൻഡ് മൈസ് (1938)
  • ദ് റിയൽ ഗ്ലോറി (1939)

തുടങ്ങിയവയായിരുന്നു നീവൻ ഡേവിഡിന്റെ ആദ്യകാല മികച്ച ചിത്രങ്ങൾ.

രണ്ടാം ലോകയുദ്ധകാലത്ത്

[തിരുത്തുക]

രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം ചേർന്നു പ്രവർത്തിച്ചു. എന്നാൽ യുദ്ധകാലത്തും ഇദ്ദേഹം രണ്ടു സിനിമകളിൽ അഭിനയിക്കുകയുണ്ടായി. ദ് ഫസ്റ്റ് ഒഫ് ദ് ഫ്യൂ (1942), ദ് വെ അണസ് (1944) എന്നിവയായിരുന്നു അവ.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഹോളിവുഡിൽ തിരിച്ചെത്തുകയും, എ മാറ്റർ ഒഫ് ലൈഫ് ആൻഡ് ഡെത്ത് (1946), എറൌണ്ട് ദ് വേൾഡ് ഇൻ 84 ഡെയ്സ് (1956), ദ് പിങ്ക് പാന്തർ (1963) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലഭിനയിക്കുകയും ചെയ്തു. 1958-ൽ പുറത്തിറങ്ങിയ സെപ്പറേറ്റ് ടേബിൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിച്ചു.നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മറ്റു പ്രധാന ചിത്രങ്ങൾ

[തിരുത്തുക]
  • ദ് ബിഷപ്സ് വൈഫ് (1947)
  • എ കിസ് ഇൻ ദ് ഡാർക്ക് (1949)
  • ഹാപ്പി ഗോ ലൌവ്ലി (1951)
  • ദ് ലേഡി ഡെയ്സ് നോ (1952)
  • ദ് മൂൺ ഈസ്റ്റ് ബ്ളൂ (1953)
  • ദ് കിങ്സ് തീഫ് (1955)
  • ദ് ലിറ്റിൽ ഹട്ട് (1957)
  • ആസ്ക് എനി ഗേൾ (1959)
  • ദ് ഷോർട്ടസ്റ്റ് സേ (1962)
  • ദ് ബെസ്റ്റ് ഒഫ് എനിമീസ് (1962)
  • ഗൺസ് ഒഫ് ഡാർക്ക്നെസ് (1962)
  • ലേഡി എൻ (1965)
  • ഐ ഒഫ് ദ് ഡെവിൾ (1966)
  • ദ് ബ്രൈൻ (1969)
  • പേപ്പർ ടൈഗർ (1975)
  • മർഡർ ബൈ ഡെത്ത് (1976)
  • സ്പീസ് ഫീവർ (1978)
  • റഫ് കട്ട് (1980)
  • കഴ്സ് ഒഫ് ദ് പിങ്ക് പാന്തർ (1983)

തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.

വിവാഹ ജീവിതം

[തിരുത്തുക]

1940-ൽ ഇദ്ദേഹം പ്രിമൂല സൂസൻ റോളോയെ വിവാഹം ചെയ്തു. ആറു വർഷത്തെ ദാമ്പത്യത്തിനുശേഷം അവർ ഒരു അപകടത്തിൽ കൊല്ലപ്പെട്ടു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. പിന്നീട്, 1948-ൽ പ്രശസ്ത സ്വീഡിഷ് മോഡലും അഭിനേത്രിയുമായിരുന്ന പൌലീന ടെർസ്മിസനെ വിവാഹം ചെയ്തു.

രണ്ട് ആത്മകഥകൾ ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദ് മൂൺ എ ബലൂൺ (1971), ഓൺ ദി എംപ്റ്റി ഹോർസസ് (1975) എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ ആത്മകഥാ രചനകൾ. ഗോ സ്ലോ വി കംബാക്ക് ക്യുക്‌ലി എന്ന ഒരു നോവലും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1983 ജൂലൈ 29-ന് സ്വിറ്റ്സർലണ്ടിൽവച്ച് അസുഖബാധിതനായിരിക്കെ നിവെൻ ഡേവിഡ് അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിവെൻ, ഡേവിഡ് (1910 - 1983) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_നിവെൻ&oldid=3804926" എന്ന താളിൽനിന്ന് ശേഖരിച്ചത്