ബെസ്
ദൃശ്യരൂപം
ബെസ് | |
---|---|
നവജാതശിശുക്കൾ, ഗർഭവതികൾ, കുടുംബം എന്നിവയുടെ ദേവൻ | |
നവ കാലഘട്ടം | |
പ്രതീകം | ഒട്ടകപക്ഷി തൂവൽ |
ജീവിത പങ്കാളി | Beset |
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദൈവമാണ് ബെസ് (ഇംഗ്ലീഷ്: Bes (/bɛs/)). കുടുംബം, മാതാക്കൾ, കുട്ടികൾ, ശിശു ജനനം എന്നിവയുടെ സംരക്ഷക ദൈവമാണ് ബെസ്. പിൽകാലത്ത് നന്മയുടെ കാവൽക്കാരനായും തിന്മയുള്ള എന്തിനേറ്റും ശത്രുവായും ബെസ് അറിയപ്പെട്ടിരുന്നു. മധ്യ കാലഘട്ടതിൽ നൂബിയൻ സംസ്കാരത്തിൽനിന്നും ഈജിപ്റ്റിലേക്കെത്തിയ ദൈവമാണ് ബെസ് എന്ന് കരുതിയിരുന്നു, എന്നാൽ പിലക്കാലത്തെ ഗവേഷണങ്ങളിൽനിന്നും പുരാതന രാജവംശ കാലഘട്ടം മുതൽക്കേ ഈജിപ്റ്റിൽ ബെസ് സങ്കല്പം നിലനിന്നിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്.