വാജ്ജ്-വേർ
ദൃശ്യരൂപം
വാജ്ജ്-വേർ | |||||
---|---|---|---|---|---|
W3ḏ-wr |
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഫലപുഷ്ടിയുടെ ഒരു ദേവനാണ് വാജ്ജ് വേർ Wadj-wer. വളരെ വലിയ പച്ചപ്പ് എന്നാണ് വാജ്ജ്-വേർ എന്ന പദത്തിനർഥം.[1][2]
മദ്ധ്യധരണ്യാഴിയുടെ മാനവരൂപമായി വാജ്ജ്-വേറിനെ ചിലർ കരുതിയിരുന്നു എങ്കിലും ഇത് വടക്കൻ ഈജിപ്റ്റിലെ നൈൽ ഡെൽറ്റാ പ്രദേശത്തുള്ള ലഗൂണുകളും ജലാശയങ്ങളുമാകാനാണ് സാധ്യത.[1][2]
വാജ്ജ്-വേറിന്റെ ദൈവികപരിവേഷത്തെ സാക്ഷ്യപ്പെടുത്തുന്ന ഏറ്റവും പുരാതനമായ രേഖകൾ 5-ആം രാജവംശകാലത്തുള്ളതാണ്. ഇതിൽ സഹൂറിന്റെ പിരമിഡിലുള്ള, മോർച്ചറിടെംബിളിലെ ഒരു ചുവർശില്പം വാജ്ജ്-വേറിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹപിയുമായിസാദൃശ്യമുണ്ട് എങ്കിലും, വാജ്ജ്-വേറിന്റെ ശരീരം ജലതരംഗങ്ങളാൽ നിറഞ്ഞതായാണ് ചിത്രീകരിച്ചിട്ടുള്ളത്. പിൽകാലത്ത് 20ആം രാജവംശകാലത്തുള്ള അമുൻഹേർഖെപെഷെഫ്, ഫറവോയുടെ ശവകുടീരമായ QV55ലും വാജ്ജ്-വേറിനെ ചിത്രീകരിച്ചതായി കാണുന്നു.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Shaw, Ian; Nicholson, Paul (1995). The British Museum Dictionary of Ancient Egypt. The American University in Cairo Press. p. 115.
- ↑ 2.0 2.1 2.2 Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. New York: Thames & Hudson. pp. 130-131. ISBN 0-500-05120-8.