Jump to content

ഹേഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേഹ്
അനന്തതയുടെ ദേവൻ
ഹേഹ്
C11
ജീവിത പങ്കാളിഹൗഹേത്ത്

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം അനന്തത അഥവാ സനാതനത്വം എന്നിവയുടെ മൂർത്തിരൂപമാണ് ഹേഹ് (ഇംഗ്ലീഷ്: Ḥeḥ). വിവിധ പേരുകളിലും ഹേഹ് അറിയപ്പെടുന്നു. അഷ്ടദൈവ സങ്കല്പമായ ഒഗ്ദോദിലെ ഒരു ദൈവമാണ് ഹേഹ്. "അവസാനം ഇല്ലാത്തത്" എന്നാണ് ഹേഹ് എന്ന വാക്കിനർഥം. സ്ത്രീ രൂപത്തിൽ ഹേഹിന്റെ മറുപ്രതിയാണ് ഹൗഹേത് (ഇംഗ്ലീഷ്: Hauhet). ഹൗഹേത്ത് എന്നാൽ ഹേഹിന്റെ സ്ത്രീലിംഗ രൂപം തന്നെയാണ്.

പ്രാഥമികമായി ഹേഹ് എന്നാൽ "ദശലക്ഷം" അല്ലെങ്കിൽ "ദശലക്ഷങ്ങൾ" എന്നാണ് അർത്ഥമാക്കുന്നത്; പിൽകാലത്ത്, അനന്തത എന്ന സങ്കല്പത്തിന്റെ വ്യക്തിരൂപമായി ഹേഹ് രൂപം കൊണ്ടു. ഹെർമോപോളിസ് മാഗ്നയിലാണ് ഹേഹിന്റെ പ്രധാന ആരാധനാകേന്ദ്രം നിലനിന്നിരുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹേഹ്&oldid=3472935" എന്ന താളിൽനിന്ന് ശേഖരിച്ചത്