ബെർമുഡ ട്രയാംഗിൾ
ബെർമുഡ ട്രയാംഗിൾ | |
---|---|
Classification | |
Grouping | Paranormal places |
Description | |
അറിയപ്പെടുന്ന മറ്റൊരു പേര് | Devil's Triangle |
രാജ്യം | International waters, The Bahamas |
Status | അർബൻ ലെജന്റ് |
ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ മിക്കവയും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് ഇന്ന് ഇതിലൂടെ കപ്പലുകളും വിമാങ്ങളും സഞ്ചരിക്കുന്നുണ്ട്[1]. അപ്രത്യക്ഷമാകാൻ സാധ്യതയുള്ള പ്രദേശമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉയർന്നുവന്നു. എന്നാൽ മിക്ക പ്രശസ്ത സ്രോതസ്സുകളും എന്തെങ്കിലും ദുരൂഹതയുണ്ടെന്ന ആശയം തള്ളിക്കളയുന്നു.[2] [3][4]
അവകാശവാദങ്ങൾ
[തിരുത്തുക]കപ്പലുകൾ, മുങ്ങിക്കപ്പലുകൽ, വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നുവേണ്ട ബർമുഡ ട്രയാംഗിൾ എന്ന് ദുരൂഹമായ കടൽപ്പരപ്പിനു മുകളിൽ പറന്നതും ഒഴുകിയതും സഞ്ചരിച്ചതും എല്ലാം ഇന്ന് ഉത്തരം കിട്ടാത്ത ചോദ്യം പോലെ കാണാതായി. .
വടക്കേ അമേരിക്കയുടെ ഫ്ലോറിഡതീരത്തുനിന്ന് തെക്കോട്ട് ക്യുബ, പ്യൂട്ടോ റിക്കോ, ബർമുഡ ദ്വീപുകൾ എന്നിവയുടെ മദ്ധ്യത്തിലായി അറ്റ്ലാന്റിക്ക് സമുദ്രത്തിൽ പരന്നുകിടക്കുന്ന ഈ പ്രദേശതത്ത് അറിഞ്ഞതും അറിയാതെ പോയതുമായ നിരവധി കപ്പലുകൾ ഒളിഞ്ഞുകിടക്കുന്നു. കണ്ടുകിട്ടിയവയിൽ അപകടങ്ങളുടെ യാതൊരു തുമ്പുകളും അവശേഷിച്ചിട്ടുമില്ല. ഇങ്ങനൊരു ഭീകരപ്രദേശത്തിന്റെ വിവരണം മാനവരാശിക്ക് ആദ്യമായി ലഭിച്ചത് അമേരിക്കൻ തീരത്തിനു സമീപമുള്ള ബഹാമാസ് ദ്വീപിലെത്തിയ ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാനുഭവങ്ങളിൽ കൂടിയാണ്. ആ പ്രദേശത്തുകൂടി പോയപ്പോൾ തീഗോളങ്ങൾ കടലിൽ വീഴുന്നത് കണ്ടുവെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചികൾ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ഈ പ്രദേശത്തേക്കുറിച്ചുള്ള ഒരു രേഖകളും ലഭിച്ചിരുന്നില്ല. അതേസമയം 1918 മാർച്ചിൽ അമേരിക്കൻ നേവിയുടെ യുഎസ്‌എസ് സൈക്ലോപ്സ് എന്ന 542 അടി നീളമുള്ള ചരക്കു കപ്പൽ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലിൽ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടൺ മാംഗനീസുമുണ്ടായിരുന്നു. എന്നാൽ ഇതിനെന്തു സംഭവിച്ചു എന്ന് ആർക്കും മനസ്സിലായില്ല. ഇതിനേക്കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിച്ചിട്ടുമില്ല. ഫ്‌ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ദുരൂഹമായ സംഭവം. ഇതിനെ തിരഞ്ഞുപോയ അമേരിക്കയുടെ അഞ്ച് ബോംബർ വിമാനങ്ങൾ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായതോടെയാണ് ഈ 'നിഗൂഢതയെ' കുറിച്ച് ലോകമറിയുന്നത്. വിമാനത്തെ അന്വേഷിച്ചയച്ച വിമാനങ്ങളും കാണാതായി. സംഭവത്തില് 27 പേരും ആറു വിമാനങ്ങളും പിന്നീട് തിരിച്ചു വന്നില്ല. 1945 ഡിസംബർ 5നാണ് സംഭവം. കഴിഞ്ഞ 100 വർഷത്തിനിടക്ക് ഏകദേശം ആയിരത്തോളം ജീവനുകൾ ബർമുഡ ത്രികോണം എടുത്തിട്ടുണ്ട്. എല്ലാം നിഗൂഢ കാരണങ്ങളാലല്ല കാണാതായത്. എങ്കിലും കടൽയാത്ര സുഖകരമായ പ്രദേശമല്ല ഈ ഭാഗമെന്ന് തെളിയിക്കുന്നു. ബർമുഡ ത്രികോണത്തിന്റെ ഭാഗം, വ്യാപ്തി ഇവയൊന്നും കൃത്യമായി ആർക്കുമറിയില്ല എന്നതാണ് ഏറ്റവും രസകരം. ബർമുഡ ട്രയാങ്കിൾ ബെർമുഡ, ഫ്‌ലോറിഡ, പ്യൂർട്ടാ റികോ എന്നീ ദ്വീപുകൾക്കിടയിലെ ഭാഗമാണെന്ന് പറയപ്പെടുന്നു. എന്നാൽ നേരത്തെ പറഞ്ഞത് പോലെ ഇതിനെ കുറിച്ച് വ്യക്തമായി ആർക്കും അറിയില്ല. ബർമുഡയുടെ അഗാധതയിൽ ആഴ്ന്നുപോയ കപ്പലുകളും, വിമാനങ്ങളും എത്രയെന്നു ആർക്കുമറിയില്ല. പായ്കപ്പലുകൾ മുതൽ അത്യാധുനിക യുദ്ധകപ്പലും ആണവശക്തി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലും ആധുനിക വിമാനങ്ങളും വരെ അവയിൽ പെടും. കാരണമെന്തെന്ന് ആർക്കും വ്യക്തമല്ല. ഒരു കാര്യം മാത്രം എല്ലാവർക്കുമറിയാം, വിജനത തളംകെട്ടിയ ഈ ജലഭാഗം വളരെ അപകടകാരിയാണ് എന്നത്. ഇതിൽ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവർ പറഞ്ഞ പ്രകാരം, ആ ഭാഗത്ത് അകപ്പെട്ടാൽ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവർത്തന രഹിതമാവുകയും, തങ്ങൾ കടലിൻറെ ആഴങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു എന്നാണ്.
"ഇതിനേക്കുറിച്ച് പുറത്തുവന്ന അവിശ്വസനീയമായ റിപ്പോർട്ട് തന്നത് ബ്രൂസ് ജൂനിയറെന്ന പൈലറ്റിന്റേതാണ്. അത് ഇപ്രകാരമാണ്. ബ്രൂസ് ജൂനിയറും പിതാവും 1970 ഡിസെംബർ 4നു ആന്ദ്രൊസ് വിമാനത്താവളത്തിൽ നിന്നു മിയാമി ലക്ഷ്യം വച്ചു ബൊണാൺസ A36 എന്ന ചെറു വിമാനത്തിൽ പറന്നുയർന്നു. സഞ്ചാരപഥം ബെർമുഡ ത്രികോണത്തിനകത്തു കൂടിയാണ്. പറന്നുയർന്ന ഉടനെ തന്നെ സമുദ്രത്തിനു 500 അടി മാത്രം മുകളിലായി ഒരു മേഘ സഞ്ചയം നിൽക്കുന്നതു ബ്രൂസിൻറെ ശ്രദ്ധയിൽ പെട്ടു. ഇത്രയും ഭൂമിയോടു ചേർന്നു ഒരു മേഘ സഞ്ചയം ബ്രൂസ് ആദ്യമായി കാണുകയയായിരുന്നു. ATC കാലാവസ്ഥ നല്ലതാണെന്നു അറിയിച്ചതിനെ തുടർന്നു അവരുടെ ചെറു വിമാനം കൂടുതൽ ഉയരങ്ങളിലേക്കു പറന്നു പൊങ്ങി. ഉയരം കൂടുന്തോറും ആ മേഘസഞ്ചയം ഒരു വലിയ ക്യുമുലുസ് മേഘമായി (വലിയ കാർമേഘ ശ്രേണിയിലുള്ളത്) മാറുന്നതു അവർ ശ്രിദ്ധിച്ചു. ഇടക്കു അവർ ഈ മേഘത്തിനുള്ളിൽ പെട്ടു പോയെങ്കിലും 11500 അടി മുകളിൽ വച്ചു , അതിൽ നിന്നും പുറത്തു കടന്നു. തെളിഞ്ഞ ആകാശം അവരെ സ്വാഗതം ചെയ്തു. പെട്ടെന്നാണ് കാലാവസ്ഥ വീണ്ടും മാറി മറിഞ്ഞതു. അപ്പോൾ ബ്രൂസും മറ്റും പ്ളെയിനിൻറെ പരമാവധി സുരക്ഷിത വേഗമായ മണിക്കൂറിൽ 195 മൈലിൽ പറക്കുകയാണ്. അവരുടെ മുന്നിൽ കറുത്തിരുണ്ട മറ്റൊരു ബ്രഹിത് മേഘ സഞ്ചയം കാണപ്പെട്ടു. അകത്തേക്കു പോകുന്തോറും ഇരുട്ടു കൂടി വരികയും, അതിനകത്തുണ്ടായിക്കൊണ്ടിരുന്ന മിന്നലിൻറെ വെളിച്ചം കൂടിയും വന്നുകൊണ്ടിരുന്നു. അപകടം മണത്ത ബ്രൂസ്, വിമാനം 135 ഡിഗ്രീയിൽ വെട്ടി തിരിച്ചു, അതിൽ നിന്നും പുറത്തു കടന്നു. പുറത്തു കടന്നു നോക്കിയപ്പോഴാണ് മനസ്സിലാവുന്നതു, ആദ്യം കണ്ട മേഘ സഞ്ചയവും ഇതും ഒരു മോതിര രൂപത്തിലുള്ള ഒറ്റ മേഘ കൂട്ടത്തിൻറെ രണ്ടു അതിരുകളായിരുന്നു. അവരുടെ വിമാനം ആ മോതിര വളയത്തിനകതു അകപ്പെട്ടിരിക്കുന്നു. പേടിച്ചു പൊയ ബ്രൂസ് ചുറ്റും നോക്കിയപ്പോൾ ആ മേഘ മോതിരത്തിനുള്ളിൽ ഒരു ടണൽ മാതൃകയിൽ ചെറിയ ഒരു തുള. അതിലൂടെ പുറത്തുള്ള തെളിഞ്ഞ ആകാശം കാണാനാവുന്നുണ്ട്. അതിൻറെ വലിപ്പം അതിവേഗം കുറഞ്ഞു വരികയാണ്. അവർ പരമാവധി വേഗത്തിൽ ഇതിൽ നിന്നു രക്ഷപ്പെടാനായി ആ മേഘ ടണലിനുള്ളിലേക്കു വിമാനം പായിച്ചു.ടണലിനുള്ളിലൂടെ പൊകുമ്പോൾ വിമാനത്തിൻറെ ഗതിവേഗം അതിഭയങ്കരമായി കൂടുന്നതു ബ്രൂസിൻറെ ശ്രദ്ധയിൽപ്പെട്ടു. ഒപ്പം ടണലിനു വലിപ്പം കുറഞ്ഞു വരുന്നതായും. ഭാരമില്ലായ്മയും ബ്രൂസിനു അനുഭവപ്പെട്ടു. ഏകദേശം 20സെക്കണ്ടിനു ശേഷം, എടുത്തെറിയപ്പെട്ടതു പോലുള്ള വേഗത്തിൽ അവർ മോതിര രൂപത്തിലുള്ള ബ്രഹത്ത് മേഘ പാളിയിൽ നിന്നു പുറത്തു കടന്നു. പുറത്തു കടന്ന ഉടനെത്തന്നെ വിമാനത്തിലെ എല്ല കാന്തിക വൈദ്യുതി ഉപകരണങ്ങളും തെറ്റായ വിവരങ്ങൽ കാണിച്ചു തുടങ്ങി. കോമ്പസ്സ് വട്ടത്തിൽ കറങ്ങിക്കൊണ്ടിരുന്നു. സമയം വച്ചു, സഞ്ചാരപഥത്തിനിടയിലുള്ള ബിമിനി ദ്വീപുകൾക്കു മുകളിലെത്തി എന്ന വിചാരത്തിൽ ബ്രൂസ് മിയാമി വിമാനത്താവളത്തിലേക്കു സഹായ അഭ്യർത്ഥന നടത്തി. എന്നാൽ ബ്രൂസിനെ ഞെട്ടിച്ചു കൊണ്ടു, വിമാനത്താവളത്തിൽ നിന്നുള്ള സന്ദേശം വന്നു. അവർ ഇപ്പോൾ ലക്ഷ്യ സ്ഥലത്തിനു മുകളിലൂടെയാണ് പറക്കുന്നതെന്ന്. പുറപ്പെട്ടു വെറും മുക്കാൽ മണിക്കൂറിനുള്ളിൽ തന്നെ അവരുടെ ചെറു വിമാനം 250 മൈയിൽ അപ്പുറമുള്ള ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു. ചുറ്റിയുള്ള ഒരു സഞ്ചാര പഥത്തിലൂടെ പോയതിനാൽ, ഉദ്ദേശം 300 മൈലിൽ കൂടുതൽ ദൂരം, വിമാനം മുക്കാൽ മണിക്കൂറിൽ സഞ്ചരിച്ചിട്ടുണ്ട്. അതും പരമാവധി വേഗം മണിക്കൂറിൽ 190 മൈൽ മാത്രമുള്ള ചെറു വിമാനം. വിമാനത്താവളത്തിലിറങ്ങി ഇന്ധനം പരിശോധിച്ചതിൽ നിന്നും മിയാമിയിൽ വിമാനം എത്താനെടുക്കുന്നതിൻറെ പകുതി ഇന്ധനം മാത്രമെ ഉപയോഗിച്ചിട്ടുള്ളുവെന്നും മനസ്സിലായി."
അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്. പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് . മനുഷ്യവാസമില്ലാതെ, യന്ത്രങ്ങളുടെ മുരൾച്ചയില്ലാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും. കടലിൽ അലഞ്ഞുതിരിയുന്ന ഇത്തരം കപ്പലുകൾ കടൽ യാത്രക്കാർക്ക് പേടി സ്വപ്നമാണ്. ഇവയെ മങ്ങിയ വെളിച്ചത്തിൽ മറ്റുകപ്പലുകളിൽ നിന്ന് നോക്കിയാൽ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നുമത്രേ. പെട്ടെന്ന് ഇരുട്ടിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ ബോട്ടുകളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവം ഉണ്ടായിട്ടുണ്ട്. 1935 ൽ ഇങ്ങനെ കണ്ടത്തിയ പ്രേതകപ്പലാണ് "ലാ ദഹാമ". ഇതേപോലെ തന്നെ 1872 ൽ “മേരി സെലസ്റ്റി” എന്നൊരു കപ്പലിനെയും, 1955 ൽ "കൊനെമാറ" എന്ന കപ്പലിനെയും കണ്ടെത്തിയിരുന്നു. 1921 ൽ കണ്ടെത്തിയ അഞ്ചു പായ്മരങ്ങളുള്ള “കരോൾ ഡിയറിംഗ്” എന്ന കപ്പലിൽ കോസ്റ്റ് ഗാർഡ് പരിശോധന നടത്തിയപ്പോൾ മനുഷ്യർ ആരുമില്ലാതെ ശൂന്യവും നിശ്ശബ്ദവും ആയിരുന്നു അതിൻറെ ഉൾവശം മുഴുവൻ. ഒരു പൂച്ചക്കുട്ടി മാത്രം കരഞ്ഞുകൊണ്ടിരിക്കുന്നു. ഭക്ഷണ മേശയിൽ അവശിഷ്ടങ്ങൾ പാത്രങ്ങളിൽ ഇരിക്കുന്നു. ഇന്നത്തെ അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങളും റഡാറും ഉപഗ്രഹ സാങ്കേതികവിദ്യയും ഒന്നുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ പകുതിയിലാണ് ബർമുഡയിലെ ദുരൂഹമായ അപകടങ്ങളിലേറെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബർമുഡ മേഖലയിൽ കാന്തിക ശക്തി കൂടുതലായാതിനാൽ അത് വസ്തുക്കളെ ഉള്ളിലേക്ക് ആകർഷിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റിലോ കാന്തികശക്തികൊണ്ടോ കപ്പലുകളും വിമാനങ്ങളും അപകടത്തത്തിൽ പെടുന്നു. കൂടാതെ വെള്ളത്തിൻറെ സാന്ദ്രത കുറയ്ക്കുന്ന വൻതോതിലുള്ള മീഥേൻ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് നിഗൂഢതയുടെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാതകങ്ങളുടെ സമുദ്രോപരിതലത്തോടു ചേർന്നുണ്ടാകുന്ന സ്‌ഫോടനം കാരണം കപ്പലിനു ചുറ്റും വെള്ളം വൻതോതിൽ പതഞ്ഞുയർന്നാൽ കപ്പൽ അതിവേഗം മുങ്ങുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കപ്പലിൻറെ എൻജിനു കേടുവരുത്താനും മീഥേൻ വാതകത്തിന് ചില അവസ്ഥകളിൽ സാധിക്കും. വൻതോതിലുള്ള സമുദ്രഗതാഗതവും ശക്തമായ ഗൾഫ് സ്ട്രീം എന്ന അടിയൊഴുക്കും അടിക്കടി പ്രതികൂലമാകുന്ന കാലാവസ്ഥയും ചേരുമ്പോൾ അപകടത്തിൽ പെടുമ്പോൾ ഒരു തുമ്പും ശേഷിക്കാതെ കപ്പലുകൾ അപ്രത്യക്ഷമാകുന്നതിൽ അത്ഭുതമില്ലെന്നും വാദിക്കുന്നവരുണ്ട്. കാലത്തിന്റെനയും കലണ്ടറുകളുടെയും ശാസ്ത്രത്തിൻറെയും അപ്പുറത്ത് കിടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ സംഭവങ്ങളുടെ ദുരൂഹതയും നിഗൂഢതയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണങ്ങൾ അറുത്തുമുറിച്ച് പരിശോധിച്ചുനോക്കിയിട്ടും ഒന്നിലും ഒതുങ്ങാത്ത കുറേ സംഭവങ്ങൾ ശാസ്ത്രത്തെ നോക്കി കണ്ണിറുക്കുന്നു. 1947 ജൂൺ 25 നു, കെന്നത്ത് ആർനോൾഡ് എന്ന പൈലെറ്റ് ഇവിടെ പറക്കും തളികകളെ കണ്ടു എന്ന് റിപ്പോര്ട്ട് ചെയ്തത് ഏലിയൻ ഗേറ്റ് വേ ആണെന്ന വാദത്തിനു ബലമേകുന്നു. ബർമുഡ ട്രയാംഗിളിനു സമീപത്തായി കണ്ടെത്തിയ കൂറ്റൻ പിരമിഡാണ് പുതിയ വിസ്മയം. സമുദ്രനിരപ്പിൽനിന്ന് 2000 മീ. താഴെ 800 മീ. നീളവും 200 മീ. ഉയരവുമുള്ള പിരമിഡാണ് ഇവിടെ കണ്ടെത്തിയത്. പിരമിഡിന്റെ ഉൽഭവത്തെപ്പറ്റി തർക്കങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഈയിടെ കണ്ടുപിടിച്ച രണ്ടു പിരമിഡുകളാണ് ഏറെ കൗതുകകരം. ഇവയ്ക്ക് ഈജിപ്തിലെ പിരമിഡുകളേക്കാൾ വലിപ്പമുണ്ട്. രണ്ടു പിരമിഡുകളുടെയും മുകളിലായി വലിയ ദ്വാരങ്ങളുണ്ട്. രണ്ടാമത്തെ പിരമിഡിന്റെ മുകളിലൂടെ സമുദ്രജലം അതിശ്കതമായി ഒഴുകുന്നതായും സമുദ്രനിരപ്പിൽ നുരയും പതയും രൂപംകൊള്ളുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പിരമിഡുകൾതന്നെയാണോ ബർമുഡയ്ക്കും ഫ്‌ളോറിഡയ്ക്കും പ്യൂട്ടോറിക്കയ്ക്കമിടയിലുള്ള സമുദ്ര ഭാഗത്തും കാണുന്നത് എന്നതാണ് ഇപ്പോൾ ശാസ്ത്രഞ്ജരെ കുഴക്കുന്നത്. ആണെങ്കിൽ ഇവയ്ക്ക് കോസ്മിക് രശ്മികളെ ആഗിരണം ചെയ്യുവാനും സമീപഭാഗത്തേക്ക് ആകർഷിക്കാനും ആവുമത്രെ. ഇതു തന്നെയാണോ വർഷങ്ങളായി കണ്ടുപിടിക്കാൻ സാധിക്കാത്ത, ബർമുഡ ട്രയാംഗിളിന്റെ ആകർഷണ രഹസ്യം എന്നും ശാസ്ത്രജ്ഞൻമാർ സംശയിക്കുന്നു. എന്തായാലും ആർക്കും പിടികൊടുക്കാത്ത രഹസ്യങ്ങളുടെ കലവറയുമായി ബർമുഡ ട്രയാംഗിൾ ഇന്നും അനേകം ഗവേഷകർക്ക് പഠനവിഷയമാണ്. പോയ നൂറ്റാണ്ടിൽ അപ്രത്യക്ഷമായത് ബർമുഡയിലൂടെ യാത്ര ചെയ്ത അമ്പതിലധികം കപ്പലുകളും അതിനു മുകളിലൂടെ പറന്ന ഇരുപതിലധികം വിമാനങ്ങളുമാണ്. ഇതിൽ ഭൂരിപക്ഷത്തിൻറെയും പൊടിപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശിഷ്ടങ്ങൾ കിട്ടാതെ തിരോധാനത്തിനു പിന്നിലെ ശരിയായ കാരണങ്ങൾ മനസ്സിലാക്കാനും കഴിയില്ല. കഥകൾ പലതും വിശ്വസിക്കാൻ ശാസ്ത്രം അനുവദിക്കുന്നില്ല. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ ശാസ്ത്രവും പരാജയപ്പെടുന്നു. കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള അകലം കുറഞ്ഞു വരുന്നു എന്ന് ആശ്വസിക്കാം. അതുവരെ അന്യഗ്രഹ ജീവികൾ കപ്പലും വിമാനവും തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള വിശ്വാസങ്ങൾ നിലനിൽക്കുകയും ചെയ്യും. ശാസ്ത്രത്തിനു പിടികൊടുക്കാത്ത, പ്രകൃതിയുടെ കുസൃതിയെന്നോ വികൃതിയെന്നോ വിളിക്കാവുന്ന പ്രതിഭാസങ്ങളിലൊന്നായി നിഗൂഡമായിത്തന്നെ ബർമുഡ അങ്ങനെ എന്നും നിലനില്ക്കും.! അടുത്ത ഇരയെയും കാത്ത്..
ട്രയാംഗിൾ പ്രദേശം
[തിരുത്തുക]1964 ൽ വിൻസെന്റ് ഗാഡിസ് ബെർമുഡ ത്രികോണത്തിന്റെ അതിർത്തികളെക്കുറിച്ചുള്ള പൾപ്പ് മാഗസിൻ അർഗോസിയിൽ ,മിയാമി, സാൻ ജുവാൻ, പ്യൂർട്ടോ റിക്കോ, ബെർമുഡ എന്നിവരുടെ ശിൽപ്പങ്ങൾ നൽകി. പിന്നീടുള്ള എഴുത്തുകാർ ഈ നിർവചനത്തെ നിർബന്ധമായി പിന്തുടരുന്നില്ല.ചില എഴുത്തുകാർ, വിവിധ ഭാഗങ്ങളും ത്രിമാനസ്ഥലങ്ങളും ത്രികോണത്തിന് നൽകി, മൊത്തം വിസ്തീർണ്ണം 1,300,000 മുതൽ 3,900,000 കിലോമീറ്റർ വരെ (500,000 മുതൽ 1,510,000 ചതുരശ്ര മൈൽ വരെ). അതിന്റെ ഫലമായി, ത്രികോണത്തിനകത്ത് സംഭവിച്ച അപകടങ്ങളുടെ ദൃഢനിശ്ചയം ഏത് എഴുത്തുകാരൻ റിപ്പോർട്ടു ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ്. ജർമ്മൻ നാമങ്ങളുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡ് ബെർമുഡ ത്രികോണം അംഗീകരിക്കുന്നില്ല.
ഉത്ഭവം
[തിരുത്തുക]1950 സെപ്റ്റംബർ 17-ന് ബെർമുഡ പ്രദേശത്ത് അസാധാരണമായ അപ്രത്യക്ഷതയുണ്ടെന്ന് ആദ്യം തോന്നിയത് എഡ്വാർഡ് വാൻ വിങ്കിൾ ജോൺസിന്റെ "ദി മിയാമി ഹെറാൾഡ്" (അസോസിയേറ്റഡ് പ്രസ്) ൽ പ്രസിദ്ധീകരിച്ചു. രണ്ടു വർഷം കഴിഞ്ഞ്, "സീ സീമർ ഓൺ എ ബി ബാക്ക് ഡോർ", [5] [6], ജോർജ് X. മണ്ടിന്റെ ഒരു ഹ്രസ്വ ലേഖനം, ഫ്ളൈറ്റ് 19 ന്റെ നഷ്ടം, ഒരു പരിശീലന ദൗത്യത്തിൽ അമേരിക്ക നാവിക ഗ്രുമ്മൻ TBM അവെഞ്ചർ ടോർപ്പിറ്റോ ബോംബർമാർ. നാശങ്ങൾ നടന്ന സ്ഥലത്ത് ഇപ്പോൾ അറിയപ്പെടുന്ന ത്രികോണാകൃതിയുള്ള പ്രദേശം ആദ്യം വെച്ചാണ് മണൽ ആർട്ടിക്കിൾ എഴുതിയത്. 1962 ഏപ്രിലിൽ അമേരിക്കൻ ലീജിയൻ മാഗസിൻ മാസികയിൽ മാത്രമേ വിമാനം 19 പ്രവർത്തിപ്പിക്കാനാകൂ. "ഞങ്ങൾ വെളുത്ത വെള്ളത്തിലേക്ക് പ്രവേശിക്കുന്നു, ഒന്നും ശരിയായി തോന്നുന്നില്ല ഞങ്ങൾ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല, വെള്ളം പച്ചയും വെളുത്തതുമാണ്" എന്ന് വിമാനം നേതാവിന് അറിയാമായിരുന്നു എന്ന് എഴുത്തുകാരൻ അലൻ ഡബ്ല്യൂ എക്കേർട്ട് എഴുതി. വിമാനം "ചൊവ്വയിലേക്ക് പറന്നിറങ്ങി" എന്നാണ് നാവിക ബോർഡ് അന്വേഷണ ഉദ്യോഗസ്ഥർ പ്രസ്താവിച്ചത്. വിമാനത്തിന്റെ 19 കാർട്ടൂൺ സംഭവത്തെക്കുറിച്ച് ഒരു അമാനുഷത മൂലകണ്ഠ ആദ്യമായി നിർദ്ദേശിച്ചതാണ് മിൽസിന്റെ ലേഖനം. 1964 ഫെബ്രുവരി ലക്കത്തിലെ ആർഗോസിയിൽ, വിൻസെന്റ് ഗാഡിസിന്റെ ലേഖനം "ദി ഡെഡ്ലി ബെർമുഡ ട്രയാംഗിൾ" എന്ന ലേഖനത്തിൽ ഫ്ളാറ്റ് 19 ഉം മറ്റ് അപ്രത്യക്ഷതകളും ഈ മേഖലയിലെ വിചിത്ര സംഭവങ്ങളുടെ ഒരു ഭാഗമായിരുന്നു എന്നു വാദിക്കുന്നു. അടുത്ത വർഷം ഗാഡ്ഡിസ് ഈ ലേഖനം വിപുലീകരിക്കുകയും അദൃശ്യമായ ഹൊറൈസൺസ് എന്ന പുസ്തകം വികസിപ്പിക്കുകയും ചെയ്തു.
ജോൺ വാലസ് സ്പെൻസർ (ലംബോ ഓഫ് ദ ലോസ്റ്റ്, 1969, 1973 റോബർട്ട് ബെർലിറ്റ്സ്, ദി ബെർമുഡ ത്രികോണം, 1974), റിച്ചാർഡ് വിനർ ഡെവിൾസ് ട്രയാംഗിൾ, 1974),] തുടങ്ങിയ ഒട്ടേറെ വസ്തുതകൾ ഏക്കറെഴുതിയ അതേ പ്രകൃതിശക്തികളെ സൂചിപ്പിക്കുന്നു.
ആശയത്തിന്റെ വിമർശനം
[തിരുത്തുക]ബർമുഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസം കണക്കിലെടുത്ത്, എയർലൈൻ പൈലറ്റുമാർ സമുദ്രത്തിന്റെ ഈ പ്രദേശം സജീവമായി ഒഴിവാക്കുന്നുവെന്ന് പലരും അനുമാനിക്കുന്നു. തീർച്ചയായും, മിയാമിയിൽ നിന്ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലേക്ക് പറന്ന ആർക്കും അത് ശരിയല്ലെന്ന് അറിയാം. വാസ്തവത്തിൽ, അങ്ങനെയാണെങ്കിൽ, മിക്കവാറും എല്ലാവരുടെയും കരീബിയൻ അവധിക്കാലം നശിപ്പിക്കപ്പെടും. Flightradar24-ലെ ഒരു പരിശോധന, ബെർമുഡ ട്രയാംഗിളിന് മുകളിലൂടെ കടന്നുപോകുന്ന നിരവധി ഫ്ലൈറ്റുകൾ ഉണ്ടെന്ന് വെളിവാവും, അതിനാൽ ഈ പ്രദേശം സജീവമായി ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്.ഇന്ന് ഇതിലൂടെ ക്രൂയിസ് ഷിപ്പുകൾ സഞ്ചരിക്കുന്നുണ്ട്[5].
ദി ബെർമഡ ട്രയാംഗിൾ മിസ്റ്ററി: സോൽവെഡ് (1975) എന്ന എഴുത്തുകാരൻ ലോറൻസ് ഡേവിസ് കുഷെ ഗദ്ദിസിന്റെയും തുടർന്നുള്ള എഴുത്തുകാരുടെയും പല അവകാശവാദങ്ങളും പലപ്പോഴും അതിരുകടന്നതാണെന്നും, സംശയാസ്പദമാണെന്നും അല്ലെങ്കിൽ സംശയാസ്പദയോഗമില്ലാത്തവയാണെന്നും വാദിച്ചു. കുസ്ഷെ നടത്തിയ ഗവേഷണം ബെർലിറ്റ്സിന്റെ വിവരങ്ങളുടെയും ദൃക്സാക്ഷികളുടെയും പങ്കാളികളുടെയും ആദ്യ സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെയും മറ്റും പ്രസ്താവനകളിൽ നിന്ന് അനേകം തെറ്റുതിരുത്തലുകളേയും അനുകരണങ്ങളേയും വെളിപ്പെടുത്തി. കൗശെ ബന്ധപ്പെട്ട വിവരങ്ങൾ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, അത്തരത്തിലുള്ള വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, ബർലിറ്റ്സിന്റെ നിഗൂഢതയായി അവതരിപ്പിച്ച റൌണ്ട്-ദി-വേൾഡ് യാച്റ്റ്മാൻ ഡൊണാൾഡ് ക്രൗർസ്റ്റ്, കാണാതായതാണുപോലും. മറ്റൊരു ഉദാഹരണം ബെർലിറ്റ്സിന്റെ ഉദ്വേധകരായ ഖനികളാണ്. അറ്റ്ലാന്റിക് തുറമുഖത്തുനിന്ന് മൂന്ന് ദിവസത്തിനു ശേഷം, പസഫിക് സമുദ്രത്തിലെ അതേ പേരോടുകൂടിയ ഒരു തുറമുഖത്തുനിന്ന് മൂന്നുദിവസം നഷ്ടമാകാതെ കിടക്കുകയായിരുന്നില്ല. ട്രയാംഗിൻറെ നിഗൂഢമായ സ്വാധീനത്തെക്കുറിച്ചുള്ള ആരോപണങ്ങളുടെ വലിയൊരു ശതമാനം യഥാർത്ഥത്തിൽ അതിനു പുറത്തുള്ളതാണെന്ന് കുസ്ചെ വാദിച്ചു. പലപ്പോഴും അദ്ദേഹത്തിന്റെ ഗവേഷണം ലളിതമായിരുന്നു: റിപ്പോർട്ടു ചെയ്യപ്പെട്ട സംഭവങ്ങൾ സംബന്ധിച്ച കാലഘട്ടത്തെക്കുറിച്ചുള്ള പത്രങ്ങൾ അവലോകനം ചെയ്യുകയും അസാധാരണമായ കാലാവസ്ഥയെക്കുറിച്ചുള്ള പ്രസക്തമായ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടെത്താൻ കഴിയുകയും ചെയ്യും.
കുശെ ഇങ്ങനെ അവസാനിപ്പിച്ചു:
ഈ പ്രദേശത്ത് കാണാതായ കപ്പലുകളുടെയും വിമാനങ്ങളുടെയും എണ്ണം ഗണ്യമായി കൂടുതലായിരുന്നില്ല. സമുദ്രത്തിലെ മറ്റേതൊരു ഭാഗത്തേക്കാളും വളരെ കൂടുതലാണ് ഇത്.
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ഇടക്കിടെ ഒരു പ്രദേശത്ത് സംഭവിച്ച അപ്രത്യക്ഷങ്ങൾ, ഭൂരിഭാഗവും, അനധികൃതമോ, സാദ്ധ്യതയോ, നിഗൂഡമോ അല്ല.
കൂടാതെ, ബെർലിറ്റ്സും മറ്റു എഴുത്തുകാരും അത്തരം കൊടുങ്കാറ്റുകൾ ചൂണ്ടിക്കാട്ടുന്നതിനോ അല്ലെങ്കിൽ അപ്രത്യക്ഷതയെ പ്രതിനിധാനം ചെയ്യുന്നതിനോ വേണ്ടി പലപ്പോഴും പരാജയപ്പെടുന്നു.
മോശം ഗവേഷണത്തിലൂടെ അക്കങ്ങളെ സൂചിപ്പിച്ചിരുന്നു. ഉദാഹരണത്തിന് ഒരു ബോട്ട് അപ്രത്യക്ഷമായി റിപ്പോർട്ട് ചെയ്യപ്പെടും, പക്ഷേ അതിന്റെ അന്തിമ (വൈകിയെങ്കിൽ) തുറമുഖത്തേക്ക് തിരിച്ചെത്തിയേക്കില്ല.
ചില അപ്രത്യക്ഷങ്ങൾ ഒരിക്കലും നടന്നിട്ടില്ല. ഒരു വിമാനാപകടത്തിൽ 1937 ൽ ഫ്ലോറിഡയിലെ ഡേട്ടോണ ബീച്ചിൽ നിന്ന് നൂറുകണക്കിന് സാക്ഷികളുടെ മുന്നിൽ നടന്ന സംഭവം നടന്നിരുന്നു. പ്രാദേശിക പത്രങ്ങളുടെ ഒരു പരിശോധന ഒന്നും വെളിപ്പെടുത്തിയിട്ടില്ല. [അവലംബം ആവശ്യമാണ്]
ബെർമുഡ ത്രികോണത്തിന്റെ ഇതിഹാസമായിരുന്നു നിർമ്മിക്കപ്പെട്ടിട്ടുള്ള മർമ്മം, തെറ്റായ ധാരണകൾ, തെറ്റായ ന്യായവാദങ്ങൾ, സംവേദനാത്മകത എന്നിവയെക്കുറിച്ച് കൃത്യമായതോ അല്ലെങ്കിൽ അറിയാത്തതോ ആയ എഴുത്തുകാരാണ്.
ഒരു 2013 ൽ നടത്തിയ ഒരു പഠനത്തിൽ വേൾഡ് വൈഡ് ഫണ്ട് ഫോർട്ട് ലോകത്തിലെ 10 ഏറ്റവും അപകടകരമായ വെള്ളത്തെ ഷിപ്പിംഗിനായി തിരിച്ചറിഞ്ഞു, പക്ഷേ ബെർമുഡ ത്രികോണം അവരുടെ ഇടയിൽ ഉണ്ടായിരുന്നില്ല.
അവലംബം
[തിരുത്തുക]- ↑ October 20, rea Romano; 2019. "What Is the Bermuda Triangle, and Do Pilots Really Avoid It?" (in ഇംഗ്ലീഷ്). Retrieved 2022-03-28.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link) - ↑ Kusche, 1975.
- ↑ "The Case of the Bermuda Triangle". NOVA / Horizon. PBS. 1976-06-27.
- ↑ "Bermuda Triangle". Gas Hydrates at the USGS. Woods Hole. Archived from the original on 23 October 2012.
- ↑ October 20, rea Romano; 2019. "What Is the Bermuda Triangle, and Do Pilots Really Avoid It?" (in ഇംഗ്ലീഷ്). Retrieved 2022-03-28.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link)
പുറംകണ്ണികൾ
[തിരുത്തുക]- "Database of selected reports and inquiries". United States Coast Guard.
- Quasar, Gian. "Bermuda Triangle Mystery". Bermuda-Triangle.Org. Archived from the original on 20 July 2012.
- Quasar, Gian. "Gian Quasar's Bermuda Triangle". – updated version of Quasar's Bermuda Triangle information.
- "Bermuda Triangle FAQ". US Navy Historical Center. Archived from the original on 2002-08-02. Retrieved 2022-01-18.
- "Selective Bibliography". US Navy Historical Center. Archived from the original on 2006-07-09.
- "The Loss Of Flight 19". US Navy Historical Center. Archived from the original on 2009-04-13. Retrieved 2022-01-18.
- "On losses of heavy ships at sea". Archived from the original on 2009-02-27. Retrieved 2022-01-18.
- "Bermuda Shipwrecks". Archived from the original on 2009-02-12. Retrieved 2022-01-18.
- Barnette, Michael C. "Shipwreck listings page". Association of Underwater Explorers. Archived from the original on 2009-02-13. Retrieved 2007-01-04.
- SigmaDocumentaries. "The Mystery of the Bermuda Triangle". Sigma Documentaries.
- Dunning, Brian (20 November 2012). "Skeptoid #337: The Bermuda Triangle and the Devil's Sea". Skeptoid. Retrieved 15 June 2017.