ബോധിവംശ
ബോധഗയയിലെയും അനുരാധപുരയിലെയും ബോധിവൃക്ഷത്തിൻ്റെ കഥ വിവരിക്കുന്ന, സംസ്കൃതവൽക്കരിക്കപ്പെട്ട പാലി ഭാഷയിലുള്ള ഒരു ഗദ്യകാവ്യമാണ് ബോധിവംശ അഥവാ മഹാബോധിവംശ. [1] പത്താം നൂറ്റാണ്ടിൽ ശ്രീലങ്കയിലെ അനുരാധപുരം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന മഹിന്ദ നാലാമന്റെ ഭരണകാലത്ത് (ക്രി.വ. 975 മുതൽ 991 വരെ) ജീവിച്ചിരുന്ന ഉപതിസ്സ എന്ന സന്യാസിയാണ് ഇത് രചിച്ചത് എന്നു കരുതപ്പെടുന്നു. പത്താം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ കൃതി, കാവ്യ ശൈലിയിലാണ് എഴുതിയിരിക്കുന്നത്. [2][1] [1]
ഉള്ളടക്കം
[തിരുത്തുക]മഹാബോധിവംശം പ്രധാനമായും ഗദ്യരൂപത്തിലാണ് രചിച്ചിരിക്കുന്നത്. [3] എന്നാൽ ഓരോ അധ്യായത്തിൻ്റെയും അവസാനം ശ്ളോകങ്ങൾ ഉൾപ്പേടുത്തിയിട്ടുണ്ട്. അവയിൽ പലതും മഹാസേനന്റെ കാലത്ത് രചിക്കപ്പെട്ട മഹാവംശത്തിൽ നിന്ന് എടുത്ത വരികളാണ്. മഹാവംശം പോലെ, മഹാബോധിവംശവും ആരംഭിക്കുന്നത് ദീപങ്കരബുദ്ധൻ ഗൗതമബുദ്ധനെ അംഗീകരിച്ചതിനെ കുറിച്ച് വിവരിച്ചുകൊണ്ടാണ്. തെരവാഡ സമ്പ്രദായത്തിൽ പറയുന്ന 28 ബുദ്ധന്മാരിൽ നാലാമത്തെ ആളാണ് ദീപങ്കര ബുദ്ധൻ. ഇതിനു ശെഷം ഗൗതമ ബുദ്ധന്റെ ജീവിതവും ആദ്യത്തെ മൂന്ന് ബുദ്ധമത സഭകളുടെ വിവരണവും വിവരിക്കുന്നു. [3] ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ശ്രീലങ്കയിലേക്ക് ബുദ്ധമതം കൊണ്ടുവരാനുള്ള മഹിന്ദയുടെ ദൗത്യവും ബോധിവൃക്ഷം പറിച്ചുനട്ടതും അതിനെ ആഘോഷിക്കുന്ന ബോധിപൂജ ചടങ്ങിന്റെ ഉത്ഭവത്തെക്കുറിച്ചും ഇത് വിവരിക്കുന്നു. [3]
ആമുഖത്തിൽ പറയുന്നതനുസരിച്ച്, മഹാബോധിവംശം ഇതേ വിഷയത്തിൽ മുമ്പ് സിംഹള ഭാഷയിൽ നിലനിന്നിരുന്ന ഒരു കൃതിയുടെ അനുകരണമാണ്. ഇതിൽ പന്ത്രണ്ട് അധ്യായങ്ങളാണ് ഉള്ളത്. അതിനു ശേഷം, ബോധിവൃക്ഷത്തിൽ നിന്നുള്ള തൈകൾ നട്ടുപിടിപ്പിച്ച സ്ഥലങ്ങളുടെ ഒരു പട്ടികയോടെ ഈ കൃതി അവസാനിക്കുന്നു.[4] ഈ പട്ടിക ബുദ്ധഘോഷൻ രചിച്ച സമന്തപസാദികയിലും മഹാവംശത്തിലും ഉൾപ്പെടുത്തിയിട്ടുള്ള പട്ടികകളിൽ നിന്നും വ്യത്യസ്തമല്ല എന്നും കാണാം. [4]
സ്രോതസ്സുകൾ
[തിരുത്തുക]ഇതേ വിഷയത്തിൽ മുമ്പ് സിംഹള ഭാഷയിൽ നിലവിലിരുന്ന ഒരു കൃതിയുടെ അനുകരണമാണ് മഹാബോധിവംശം എന്ന് ഈ കൃതിയുടെ ആമുഖത്തിൽ പറയുന്നുണ്ട്. [1] മഹാവംശത്തിൽ നിന്നുള്ള വാക്യങ്ങൾ ഉദ്ധരിക്കുന്ന ഈ കൃതിയുടെ വലിയൊരു ഭാഗം മറ്റ് സ്രോതസ്സുകളിൽ നിന്നും കടമെടുത്തതാണ്. എന്നാൽ, കലിംഗബോധി ജാതകത്തിൻ്റെ ഒരു വകഭേദം പോലെയുള്ള സ്രോതസ്സുകളിൽ കാണാത്ത രീതിയിൽ പഴയ പാരമ്പര്യത്തിൻ്റെ വിശദാംശങ്ങൾ ഇതിൽ സംരക്ഷിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. [2][1] മഹാവംശത്തിൽ നിന്നും മറ്റ് പാലി ഗ്രന്ഥങ്ങളിൽ നിന്നുമുള്ള ഉദ്ധരണികൾ ഉൾപ്പെടുത്തിയിരിക്കുന്നത് സൂചിപ്പിക്കുന്നത്, പഴയകാലത്തെ ഒരു സിംഹള പാഠം ലളിതമായി വിവർത്തനം ചെയ്യുന്നതിനുപകരം, അതിൻ്റെ രചയിതാവ് വാചകം ഗണ്യമായി വിപുലീകരിക്കുകയും അനുബന്ധമായി നൽകുകയും ചെയ്തിരിക്കാം എന്നാണ്. [5]
ഭാഷ
[തിരുത്തുക]മഹാബോധിവംശത്തിൻ്റെ ശൈലി, ചില പാലി വാക്കുകളുടെ സംസ്‌കൃത അർത്ഥങ്ങൾ ഉപയോഗിച്ചും സംസ്‌കൃത പദങ്ങളും സംയുക്തങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ശക്തമായ സംസ്‌കൃത സ്വാധീനം കാണിക്കുന്നു. ശ്രീലങ്കയിൽ നിരവധി നൂറ്റാണ്ടുകളായി തുടരുന്ന സംസ്കൃതവൽക്കരിക്കപ്പെട്ട പാലി രചനയുടെ ഒരു യുഗത്തിൻ്റെ തുടക്കമായി ജി.പി. മലാലശേഖര ഈ കൃതിയുടെ രചനയെ വിവരിക്കുന്നു. [5]
കാലഗണന
[തിരുത്തുക]മഹാബോധിവംശത്തിന്റെ കാലഗണന 12-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ എഴുതിയ ഒരു സിംഹള വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. രചയിതാവിന്റെ പേര് ഉപതിസ്സ എന്നാണെന്ന കണ്ടെത്തലും ഇതേ വ്യാഖ്യാനത്തെ ആശ്രയിച്ചാണ്. ദത്തനാഗ എന്ന സന്യാസിയുടെ അഭ്യർത്ഥനപ്രകാരം ഉപതിസ്സ പാലി പാഠം രചിച്ചതായി 19-ആം നൂറ്റാണ്ടിലെ പണ്ഡിതന്മാർ തിരിച്ചറിഞ്ഞു. ഇതേ പേരിലുള്ള ഒരു സന്യാസിയെ അഭിധമ്മ പഠിപ്പിക്കാനായി മഹിന്ദ നാലാമൻ നിയമിച്ചതായി ചൂളവംശത്തിലും മറ്റ് സ്രോതസ്സുകളിലും പരാമർശിച്ചിട്ടുമുണ്ട്. [5][4]
ഇതും കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Von Hinüber, Oskar (1997). A Handbook of Pali Literature (in English) (1st Indian ed.). New Delhi: Munishiram Manoharlal Publishers Pvt. Ltd. pp. 93–94. ISBN 81-215-0778-2.
{{cite book}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 One or more of the preceding sentences incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Bodhi Vamsa". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 4 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 109.
{{cite encyclopedia}}
: Invalid|ref=harv
(help) - ↑ 3.0 3.1 3.2 Norman, Kenneth Roy (1983). Pali Literature (in English). Wiesbaden: Otto Harrassowitz. p. 141. ISBN 3-447-02285-X.
{{cite book}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 4.2 JAYAWARDHANA, SOMAPALA. “A SURVEY OF LITERATURE ON THE SACRED BODHI TREE AT ANURADHAPURA.” Journal of the Royal Asiatic Society of Sri Lanka, vol. 35, 1990, pp. 23–52. JSTOR, JSTOR, www.jstor.org/stable/23731154.
- ↑ 5.0 5.1 5.2 Malalasekera, G.P. (1928). The Pali Literature of Ceylon (in English) (1998 ed.). Colombo: Buddhist Publication Society of Sri Lanka. pp. 156–60. ISBN 9552401887.
{{cite book}}
: CS1 maint: unrecognized language (link)