Jump to content

മഹമൂദ് അൽ ഹസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹമൂദ് അൽ ഹസൻ
ജനനം1851
ബറേലി, ബ്രിട്ടീഷ് ഇന്ത്യ
മരണം30 നവംബർ 1920
ബ്രിട്ടീഷ് ഇന്ത്യ
ഖബറിടംGraveyard of Darul Uloom Deoband
EthnicityIndiann
Denominationസുന്നി
Madh'habഹനഫി
പ്രസ്ഥാനംDeobandi
Sufi orderChishtiya-Sabiriya-Imdadiya
ഗുരുRashid Ahmad Gangohi
Haji Imdadullah
Alma materദാറുൽ ഉലൂം ഡിയോബാന്റ്
ശ്രദ്ധേയമായ ആശയങ്ങൾFatwa on non-cooperation with British

മഹമൂദ് ഹസൻ എന്നുമറിയപ്പെടുന്ന മഹമൂദ് അൽ ഹസൻ (Maḥmūdu'l-Ḥasan) (1851 - 30 നവംബർ 1920) ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സജീവമായിരുന്ന ഒരു ദയൂബന്ദി സുന്നി മുസ്ലീം പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തിനും പാണ്ഡിത്യത്തിനും സെൻട്രൽ ഖിലാഫത്ത് കമ്മിറ്റിയുടെ "ഷെയ്ഖ് അൽ ഹിന്ദ്" ("ഷെയ്ഖ് ഓഫ് ഇന്ത്യ") എന്ന പദവി നൽകി.

ആദ്യകാലം

[തിരുത്തുക]

മഹ്മൂദ് അൽഹസൻ 1851- ൽ ഉത്തർ പ്രദേശിലെ ബറേലിയിൽ ഒരു പാരമ്പര്യ കുടുംബത്തിൽ ജനിച്ചു. [1]അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് സുൾഫിക്കർ അലി അറബി ഭാഷയുടെ പണ്ഡിതനായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണനിർവ്വഹണ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. [2]

കുട്ടിയായിരിക്കുമ്പോൾ, ഹസൻ 1857 കലാപം സമയത്ത് മീററ്റിൽ പിതാവിനോടൊപ്പം ഉണ്ടായിരുന്നു[1]

ഇസ്ലാം, പേർഷ്യൻ ഭാഷ, ഉർദു എന്നിവയുടെ പഠനത്തിന് ശക്തമായ പ്രാധാന്യം നൽകി ഹസൻ ഒരു പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസം നേടി.[2] മൗലാനാ മംഗേരി, മൗലാന അബ്ദുൽ ലത്തീഫ്, തുടർന്ന് അമ്മാവൻ മൗലാനാ മഹ്ത്താബ് അലി [1]എന്നിവരുടെ കീഴിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. മഹ്മൂദ് അൽ ഹസൻ മുഖ്താർസ് അൽ-ഖുദൂരീ, ശർഹ് ഇ തഹ്ദിബ് എന്നിവരുടെ പുസ്തകങ്ങൾ പഠിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ദാറുൽ ഉലൂം ദയൂബന്ദ് തുടങ്ങിയത്. അച്ഛൻ അദ്ദേഹത്തെ പുതുതായി സ്ഥാപിച്ച സ്കൂളിൽ അയച്ചു. 1286 എ എച്ച് (1869/1870) ൽ അദ്ദേഹം അടിസ്ഥാന പഠനങ്ങൾ പൂർത്തിയാക്കി. അതിനു ശേഷം അദ്ദേഹം മുഹമ്മദ് ഖാസിം നാനൗതവിയിൽ നിന്ന് വിദ്യാഭ്യാസം നേടി. അതിനു ശേഷം, പിതാവിന്റെ കീഴിൽ ഉന്നതമായ പുസ്തകങ്ങൾ അദ്ദേഹം പഠിച്ചു. 1873- ൽ ദാറുൽ ഉലൂം ദയൂബന്ദിൽ നിന്ന് ബിരുദം നേടി. [3]

1874 -ൽ മഹ്മൂദ് അൽഹസാൻ ദാറുൽ ഉലൂം ദയൂബന്ദിലെ അദ്ധ്യാപകനായിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Tabassum, Farhat (2006). Deoband Ulema's Movement for the Freedom of India (1st ed.). New Delhi: Jamiat Ulama-i-Hind in association with Manak Publications. p. 98. ISBN 81-7827-147-8.
  2. 2.0 2.1 "Maulana Mehmud Hasan" (PDF). Jamiat Ulama-i-Hind Mysore. Retrieved 10 August 2012.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Sadrul Mudarriseen (Principals)". Darul Uloom Deoband. Retrieved 10 August 2012.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഹമൂദ്_അൽ_ഹസൻ&oldid=4107611" എന്ന താളിൽനിന്ന് ശേഖരിച്ചത്