Jump to content

മുകുന്ദപുരം ലോകസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് മുകുന്ദപുരം ലോകസഭാമണ്ഡലം. ആദ്യ തിരഞ്ഞെടുപ്പ് മുതൽ കേരളത്തിലുണ്ടായിരുന്ന ഈ മണ്ഡലം, ലയനസമയത്ത് തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട, ചാലക്കുടി, മാള, കൊടുങ്ങല്ലൂർ എന്നീ നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂർ, വടക്കേക്കര എന്നീ നിയമസഭാമണ്ഡലങ്ങളും ഉൾക്കൊണ്ടതായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോൻ, ഇ. ബാലാനന്ദൻ, സാവിത്രി ലക്ഷ്മണൻ, പി.സി. ചാക്കോ, എ.സി. ജോസ്, കെ. കരുണാകരൻ, ലോനപ്പൻ നമ്പാടൻ തുടങ്ങി നിരവധി പ്രശസ്തർ ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചുപോയിട്ടുണ്ട്. 2008-ലെ പുനഃക്രമീകരണത്തെത്തുടർന്ന് ഈ മണ്ഡലത്തിനുപകരമായി ചാലക്കുടി ലോക്സഭാമണ്ഡലം നിലവിൽ വന്നു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 ലോനപ്പൻ നമ്പാടൻ സി.പി.എം., എൽ.ഡി.എഫ്. പത്മജ വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഇ.എം. ശ്രീധരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1998 എ.സി. ജോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. ഗോവിന്ദപിള്ള സി.പി.എം., എൽ.ഡി.എഫ്.
1996 പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. വിശ്വനാഥമേനോൻ സി.പി.എം., എൽ.ഡി.എഫ്.
1991 സാവിത്രി ലക്ഷ്മണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.പി. കുര്യൻ സി.പി.എം., എൽ.ഡി.എഫ്.
1989 സാവിത്രി ലക്ഷ്മണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.ഒ. പൗലോസ് സി.പി.എം., എൽ.ഡി.എഫ്.
1984 കെ. മോഹൻദാസ് കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്. എം.എം. ലോറൻസ് സി.പി.എം., എൽ.ഡി.എഫ്.
1980 ഇ. ബാലാനന്ദൻ സി.പി.എം. സി.ജി. കുമാരൻ സ്വതന്ത്ര സ്ഥാനാർത്ഥി
1977 എ.സി. ജോർജ് കോൺഗ്രസ് (ഐ.) എസ്.സി.എസ്. മേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി
1971[3] എ.സി. ജോർജ് കോൺഗ്രസ് (ഐ.) സി.ഒ. പോൾ സി.പി.എം.
1970* എ.സി. ജോർജ് കോൺഗ്രസ് (ഐ.) എ. തയ്യിൽ സ്വതന്ത്ര സ്ഥാനാർത്ഥി
1967 പനമ്പിള്ളി ഗോവിന്ദമേനോൻ കോൺഗ്രസ് (ഐ.) സി.ജി. ജനാർദനൻ സ്വതന്ത്ര സ്ഥാനാർത്ഥി
1962 പനമ്പിള്ളി ഗോവിന്ദമേനോൻ കോൺഗ്രസ് (ഐ.) ടി.സി. നാരായണൻകുട്ടി സി.പി.ഐ.
1957 പനമ്പിള്ളി ഗോവിന്ദമേനോൻ കോൺഗ്രസ് (ഐ.) സി.ജി. ജനാർദനൻ പി.എസ്.പി.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-25.
  2. http://www.keralaassembly.org
  3. http://www.ceo.kerala.gov.in/pdf/LOKSABHA-HISTORY/1971-LS.pdf