വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ , മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ, ആളൂർ എന്നി 7 ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാള നിയമസഭാമണ്ഡലം. 2008 ൽ നടന്ന മണ്ഡലം ക്രമീകരണത്തോടെ മാള നിയമസഭാമണ്ഡലം ഇല്ലാതായി.
മാള മണ്ഡലം രൂപികരിച്ചതിനുശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് 1967 ലായിരുന്നു. 2006 ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2008-ൽ നടന്ന മണ്ഡലം പുനർനിർണ്ണയത്തിൽ മാള മണ്ഡലം ഇല്ലാതാകുകയും മാളയുടെ ഭാഗമായിരുന്ന പൊയ്യ , അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തിൻ കീഴിലാകുകയും ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുകയും ചെയ്തു.
[1][2].
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും
|
2006 |
എ.കെ. ചന്ദ്രൻ |
സി.പി.ഐ., എൽ.ഡി.എഫ്., 46,004 |
ടി.യു. രാധാകൃഷ്ണൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 38,976 |
എ.എ. അഷ്‌റഫ് |
സ്വതന്ത്ര സ്‌ഥാനാർത്ഥി, 11,438
|
2001 |
ടി.യു. രാധാകൃഷ്ണൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 57,976 |
യു.എസ്. ശശി |
സി.പി.ഐ., എൽ.ഡി.എഫ്., 45,995
|
1996 |
വി.കെ. രാജൻ |
സി.പി.ഐ., എൽ.ഡി.എഫ്., 49,993 |
മേഴ്സി രവി |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 46,752
|
1991 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 50,966 |
വി.കെ. രാജൻ |
സി.പി.ഐ., എൽ.ഡി.എഫ്., 48,492
|
1987 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 46,301 |
മീനാക്ഷി തമ്പാൻ |
സി.പി.ഐ., എൽ.ഡി.എഫ്., 40,009
|
1982 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 35,138 |
ഇ. ഗോപാലകൃഷ്ണ മേനോൻ |
സി.പി.ഐ., എൽ.ഡി.എഫ്., 31,728
|
1980 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 35,964 |
പോൾ കോക്കാട്ട് |
സി.പി.എം., 32,562
|
1977 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), 34,699 |
പോൾ കോക്കാട്ട് |
സി.പി.എം., 25,233
|
1970 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), 30,364 |
വർഗ്ഗീസ് മേച്ചേരി |
സ്വതന്ത്ര സ്‌ഥാനാർത്ഥി, 19,311
|
1967 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), 23,563 |
കെ.എ. തോമസ് |
സി.പി.ഐ., 23,199
|
1965 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), 18,044 |
കെ.എ. തോമസ് |
സി.പി.ഐ., 13,282
|
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725
- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2014-03-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-02.
- ↑ http://www.keralaassembly.org
|
---|
|
കോർപ്പറേഷൻ | |
---|
നഗരസഭകൾ | |
---|
താലൂക്കുകൾ | |
---|
ബ്ലോക്ക് പഞ്ചായത്തുകൾ | |
---|
ഗ്രാമപഞ്ചായത്തുകൾ | |
---|
നിയമസഭാമണ്ഡലങ്ങൾ | |
---|
|