മേഖലാസംവിധാനം (ഛായാഗ്രഹണം)
കൃത്യമായ ഫിലിം എക്സ്പോഷറിനും വികസനത്തിനും ഉപയോഗിക്കുന്ന ഒരു ഛായാഗ്രഹണ സങ്കേതമാണ് മേഖലാ സംവിധാനം അഥവാ സോൺ സിസ്റ്റം. വിഖ്യാത ഛായാഗ്രാഹകനായിരുന്ന ആൻസൽ ആഡംസും ഫ്രെഡ് ആർച്ചറും ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ഈ സങ്കേതം.[1]
മേഖലാ സംവിധാനം വികസിപ്പിച്ചതിനെ പറ്റി ആഡംസിന്റെ തന്നെ വാക്കുകൾ:
“ | ഈ അവസരത്തിൽ ഞാൻ ഒരുകാര്യം ആവർത്തിക്കുന്നു. സോൺ സിസ്റ്റം എന്റെ കണ്ടുപിടിത്തമല്ല, മറിച്ച് ഫ്രെഡ് ആർച്ചറും ഞാനും 1939-40 കാലഘട്ടത്തിൽ ലോസ് ആഞ്ചലസിലെ ആർട്ട് സെൻട്രൽ സ്കൂളിൽ വെച്ച് പ്രയത്നിച്ച് കണക്കുകൂട്ടിയ സെൻസിറ്റോമെട്രിയിലെ പ്രമാണങ്ങളുടെ ക്രോഡീകരണമാണ്[2] | ” |
ഹർട്ടറും ഡ്രിഫീൾഡും 19ആം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നടത്തിയ സെൻസിറ്റോമെട്രി ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് മേഖലാ സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. ഈ സംവിധാനം ഛായാഗ്രാഹകന് ഒരു ദൃശ്യത്തിന്റെ അയാളുടെ ഭാവനയിലെ സവിശേഷതകളും ആ ദൃശ്യത്തിന്റെ ചിത്രീകരിക്കപ്പെടുന്ന സവിശേഷതകളും തമ്മിലുള്ള ബന്ധത്തെ കൃത്യമായി നിർവചിക്കാൻ ഒരു വ്യവസ്ഥാനുസൃതമായ മാർഗ്ഗം നൽകുന്നു. കറുപ്പും വെള്ളയും ഫിലിം പായകൾക്കു വേണ്ടിയാണ് ആദ്യം വികസിപ്പിക്കപ്പെട്ടതെങ്കിലും മേഖലാസംവിധാനം കറുപ്പും വെളുപ്പും ചുരുൾ ഫിലിമുകൾ, കളർ ചുരുൾ ഫിലിമുകൾ, നെഗറ്റീവ്, റിവേഴ്സൽ, ഡിജിറ്റൽ ഛായാഗ്രഹണങ്ങൾ എന്നിവയ്ക്കും അനുയോജ്യമാണ്.
പ്രമാണങ്ങൾ
[തിരുത്തുക]ഭാവനയിൽ കാണുക
[തിരുത്തുക]ഛായാഗ്രാഹകന്റെ ഭാവനക്കനുസരിച്ച് ഒരു ദൃശ്യത്തിലെ വിവിധ സവിശേഷതകൾ അടുക്കോടും ചിട്ടയോടും കൂടി ചിത്രീകരിക്കുമ്പോഴാണ് ഒരു ചിത്രത്തിനു ഭാവവും ആത്മാവും കൈവരുന്നത്. ഭാവനക്കനുസരിച്ചുള്ള ഛായാഗ്രഹണത്തിന് ഛായാഗ്രാഹിയുടെ സ്ഥാനം, ഉപയോഗിക്കുന്ന ലെൻസ്, ഛായാഗ്രാഹിയുടെ ചലനങ്ങൾ സർഗാത്മകമായി ഉപയോഗിക്കാനുള്ള കഴിവ്, ചിത്രത്തിന്റെ വിവിധ സാങ്കേതിക വിലകളെക്കുറിച്ചള്ള അവഗാഹം എന്നിവയെല്ലാം പ്രധാനമാണ്. മേഖലാസംവിധാനം ചിത്രത്തിന്റെ സാങ്കേതിക വിലകളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇത് ദൃശ്യത്തിലെ പ്രകാശത്തിന്റെയും ഇരുട്ടിന്റെയും പകർത്തൽ ഛായാഗ്രാഹകന്റെ ഭാവനക്കൊത്ത് ക്രമീകരിക്കാൻ അനുവദിക്കുന്നു. ഇങ്ങനെ അവസാനം ലഭിക്കാൻ പോകുന്ന ചിത്രം പകർത്തുന്നതിനു മുൻപേ ഛായാഗ്രാഹകന്റെ ഭാവനയിൽ ഉണ്ടാവണമെന്നാണ് ആദ്യ പ്രമാണം.
പ്രകാശമാപനം
[തിരുത്തുക]എതു ദൃശ്യത്തിലും വിവിധ പ്രകാശമാനമുള്ള ഭാഗങ്ങൾ അടങ്ങിയിരിക്കും. പക്ഷെ എക്സ്പോഷർ സമയം ദൃശ്യത്തിനു മൊത്തമായതുകൊണ്ട് ചിത്രത്തിന്റെ പ്രകാശമാനം ദൃശ്യത്തിലെ ഓരോ വസ്തുവിന്റെയും പ്രകാശമാനങ്ങൾക്ക് അടിസ്ഥാനമായായിരിക്കും ലഭിക്കുക.
എക്സ്പോഷർ കണ്ടുപിടിക്കാൻ പ്രകാശം പ്രതിഫലിപ്പിക്കുന്ന പ്രകാശമാപിനികളുപയോഗിക്കാം. ആദ്യകാല പ്രകാശമാപിനികൾ ആകെ പ്രകാശമാനത്തിന്റെ ശരാശരി വിലയാണ് കണ്ടുപിടിച്ചിരുന്നത്. പക്ഷെ ഒരു ദൃശ്യത്തിന്റെ ചില ഭാഗത്ത് വളരെ കൂടുതലോ കുറവോ പ്രകാശം ഉണ്ടെങ്കിൽ ആ ദൃശ്യത്തിന്റെ പ്രകാശമാനത്തിന്റെ ശരാശരി വില ഛായാഗ്രഹണത്തിനു വേണ്ട വിലയേക്കാൾ വളരെ വ്യത്യാസപ്പെട്ടിരിക്കാം.
ദൃശ്യത്തിന്റെ ശരാശരി പ്രകാശമാനം മാത്രം കണക്കാക്കുന്ന പ്രകാശമാപിനികൾക്ക് നന്നായി പ്രകാശവിന്യാസം ഉള്ള ഒരു ദൃശ്യവും പല ഭാഗങ്ങൾക്ക് പല പ്രകാശ വിന്യാസം ഉള്ള ഒരു ദൃശ്യവും വേർതിരിച്ചറിയാൻ കഴിയില്ല.
എക്സ്പോഷർ മേഖലകൾ
[തിരുത്തുക]മേഖലാസംവിധാനത്തിൽ ഒരു ദൃശ്യത്തിലെ വിവിധ വസ്തുക്കളുടെ ഒറ്റയ്ക്കോറ്റക്കുള്ള പ്രകാശമാപനം ചെയ്യുകയും എന്താണ് ആ ദൃശ്യത്തിനു വേണ്ട എക്സ്പോഷർ എന്ന് ഛായാഗ്രാഹകന്റെ അറിവും സർഗാത്മകതയും വെച്ച് നിശ്ചയിക്കുകയും ചെയ്യുന്നു.ഛായാഗ്രാഹകന് വീണുകിടക്കുന്ന മഞ്ഞും കറുത്ത കുതിരയും തമ്മിൽ വേർതിരിച്ചറിയാം എന്നാൽ ഒരു പ്രകാശമാപിനിക്ക് അതിനുള്ള കഴിവില്ല. മേഖലാസംവിധാനത്തിന്റെ ആശയം വളരെ ലളിതമാണ്-ഛായാഗ്രാഹകന്റെ ദൃഷ്ടിയിൽ തെളിച്ചമുള്ള വസ്തുക്കൾ അങ്ങനെയും ഇരുണ്ട വസ്തുക്കൾ അങ്ങനെയും പകർത്തുക. മേഖലാസംവിധാനം 0 മുതൽ 10 വരെയുള്ള വിലകൾ വിവിധ പ്രകാശമാനങ്ങൾക്ക് ചാർത്തിക്കൊടുത്തിരിക്കുന്നു. 0 കറുപ്പിനെയും 5 ചാരനിറത്തെയും 10 വെളുപ്പിനെയും കാണിക്കുന്നു. ഈ വിലകളെ മേഖലകൾ എന്നു പറയുന്നു.
മേഖലകളും, ഭൗതികലോകവും, പതിപ്പുകളും
[തിരുത്തുക]ഗുണഭേദമേഖലകളും രചനാമേഖലകളും
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Encyclopedia Americana. Vol. 30. Scholastic Library Publishing. 2006. p. 137. ISBN 0-7172-0139-2.
By 1939 he had devised the Zone System...
Robinson, Edward M. (2007). Crime scene photography. Academic Press. p. 72. ISBN 0-12-369383-7....Ansel Adams' zone system, formulated in 1939–1940.
- ↑ Dowdell, John J. (1973). Zone systemizer for creative photographic control, Part 1. Morgan & Morgan. p. 6. ISBN 978-0-87100-040-8.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)