Jump to content

ലിഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lydia (Λυδία)
Ancient region of Anatolia
Map of the Lydian Empire in its final period of sovereignty under Croesus, c. 547 BC. The border in the 7th century BC is in red.
LocationWestern Anatolia, Salihli, Manisa, Turkey
State existed1200–546 BC
LanguageLydian
Historical capitalsSardis
Notable rulersGyges, Croesus
Persian satrapyLydia
Roman provinceAsia, Lydia

ലിഡിയ പ്രധാനമായും പ്രാചീന അയോണിയയുടെ കിഴക്ക് ആധുനിക പടിഞ്ഞാറൻ തുർക്കിയുടെ കിഴക്കൻ പ്രവിശ്യകളായ ഉസ്സാക്ക്, മാനിസ, ഉൾനാട് ഇസ്മിർ എന്നിവയിൽ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ ഏഷ്യാമൈനറിലെ ഒരു ഇരുമ്പുയുഗ രാജ്യമായിരുന്നു. ഇവിടുത്തെ ജനത ലിഡിയൻ എന്നറിയപ്പെട്ടിരുന്ന ഒരു അനറ്റോളിയൻ ഭാഷ സംസാരിച്ചു. ഈ രാജ്യത്തിന്റെ തലസ്ഥാനം സർദിസ് ആയിരുന്നു.[1]

ലിഡിയ സാമ്രാജ്യം ബി.സി. 1200 മുതൽ ബി.സി. 546 വരെയുള്ള കാലഘട്ടത്തിലാണു നിലനിന്നിരുന്നത്. സാമ്രാജ്യം ഏറ്റവും വിപുലമായിരുന്ന ബിസി ഏഴാം നൂറ്റാണ്ടിൽ ഇതിൽ പടിഞ്ഞാറൻ അനറ്റോളിയ മുഴുവനും ഉൾപ്പെട്ടിരുന്നു. ബി.സി 546-ൽ ഇത് ലിഡിയയുടെ സത്രാപി അല്ലെങ്കിൽ പ്രാചീന പേർഷ്യൻ ഭാഷയിൽ സ്പാർഡാ എന്ന പേരിൽ അക്കീമെനിഡ് പേർഷ്യൻ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറിയിരുന്നു. ബി.സി. 133-ൽ ഇത് ഏഷ്യയിലെ റോമൻ പ്രവിശ്യയുടെ ഭാഗമായി.

അറിയപ്പെട്ടിടത്തോളം ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക നാണയം ബി.സി ഏഴാം നൂറ്റാണ്ടിൽ ലിഡിയയിൽ കണ്ടുപിടിച്ചതായി പറയപ്പെടുന്നു.[2] ഏറ്റവും പഴയ മറ്റ് നാണയങ്ങൾ, പേർഷ്യയുടെ ഡാറിക്,ഏഷ്യാമൈനറിലെ ഹെക്തായി, ഏതൻസിലെ ഓൾ എന്നിവയാണു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

BBC - A History of the World - Object : Gold coin of Croesus

  1. Rhodes, P.J. A History of the Classical Greek World 478-323 BC. 2nd edition. Chichester: Wiley-Blackwell, 2010, p. 6.
  2. "Lydia" in Oxford Dictionary of English. Oxford University Press, 2010. Oxford Reference Online. 14 October 2011.
"https://ml.wikipedia.org/w/index.php?title=ലിഡിയ&oldid=3202767" എന്ന താളിൽനിന്ന് ശേഖരിച്ചത്