Jump to content

ലുനുഗംവിഹെര ദേശീയോദ്യാനം

Coordinates: 6°23′N 81°14′E / 6.383°N 81.233°E / 6.383; 81.233
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുനുഗംവിഹെര ദേശീയോദ്യാനം
Landscape with elephant at Lunugamvehera National Park
Map showing the location of ലുനുഗംവിഹെര ദേശീയോദ്യാനം
Map showing the location of ലുനുഗംവിഹെര ദേശീയോദ്യാനം
Lunugamvehera National Park
LocationUva province and Southern province, Sri Lanka
Nearest cityHambantota
Coordinates6°23′N 81°14′E / 6.383°N 81.233°E / 6.383; 81.233
Area23,498.8 ha (58,066.8 acres)
EstablishedDecember 8, 1995
Governing bodyDepartment of Wildlife Conservation

ലുനുഗംവിഹെര ദേശീയോദ്യാനം ശ്രീലങ്കയിലെ ഉവ പ്രവിശ്യയിലെ മൊണരഗല്ല ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്.[1] വന്യമൃഗങ്ങളുള്ള പ്രദേശങ്ങളും ലുനുഗംവിഹെര ജലസംഭരണികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ1995-ൽ നിലവിൽ വന്ന ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഈ ദേശീയോദ്യാനം ജലപക്ഷികളുടെയും ആനകളുടെയും വാസസ്ഥലമാണ്. പ്രധാനമായും ഈ പ്രദേശത്തെ ജലസ്രോതസ്സ് നിലനിർത്താൻ കിരിണ്ടി ഓയ നദി താഴേയ്ക്ക് പതിക്കുന്നയിടത്ത് അഞ്ചു ജലസംഭരണികളും നിർമ്മിച്ചിരിക്കുന്നു.[2] യാല ദേശീയോദ്യാനത്തിനും, ഉടവലവെ ദേശീയോദ്യാനത്തിനും ഇടയിലൂടെ ആനകൾക്ക് കുടിയേറാൻ സഹായിക്കുന്ന ഒരു ഇടവഴിയായി ഈ ഉദ്യാനം കാണപ്പെടുന്നു.[3] കൊളംബോയിൽ നിന്നും 261കിലോമീറ്റർ തെക്കു-പടിഞ്ഞാറായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.ശ്രീലങ്കൻ അഭ്യന്തരയുദ്ധത്തെതുടർന്ന് ഈ ദേശീയോദ്യാനം അടച്ചിരുന്നെങ്കിലും ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിക്കുന്നു.[4]

കാലാവസ്ഥ

[തിരുത്തുക]

ലുനുഗംവിഹെര ശ്രീലങ്കയിലെ വരണ്ട മേഖലയാണ്. അതുകൊണ്ട് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വരവ് വരെ ഇവിടെ വാർഷിക വരൾച്ച അനുുഭവപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് 91മീറ്റർ ഉയരത്തിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ആകെ 23,498 ഹെക്ടറിൽ 14%, 3283 ഹെക്ടർ കരപ്രദേശവും ബാക്കി ഭാഗം ജലവുമാണ്. ദേശീയോദ്യാനത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന തനമൽവിള പ്രദേശത്ത് 1,000 മില്ലിമീറ്റർ വാർഷിക മഴ ലഭിക്കുന്നു. ദേശീയോദ്യാനത്തിന്റെ വടക്ക് നിന്ന് തെക്കോട്ടും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും പോകുന്തോറും മഴയുടെ തോത് കുറഞ്ഞ് കാണപ്പെടുന്നു. ലുനുഗംവിഹെരയിലെ വാർഷിക താപനില 30 °C (86 °F) ആണ്.[5]

സസ്യജന്തുജാലങ്ങൾ

[തിരുത്തുക]

ലുനുഗംവിഹെരയിൽ ധാരാളം അടുക്കുകളായിട്ടാണ് വനങ്ങൾ കാണപ്പെടുന്നത്. നിത്യഹരിതവനങ്ങളിൽ ഏറിയപങ്കും കുറ്റിച്ചെടികളും പുൽപ്രദേശങ്ങളും നിറഞ്ഞതാണ്. തേക്കും യൂക്കാലിപ്സും നിറഞ്ഞ തോട്ടങ്ങളും ഇവിടെ കാണപ്പെടുന്നു. വീരമരം (Drypetes sepiaria), പഴമൂൺപാല (Manilkara hexandra), ഉദി (Lannea coromandelica), സ്ക്ലൈച്ചെര (Schleichera oleosa), കുരിണ്ടിപ്പാണൽ (Polyalthia korinti), ചെറുതുവര (Diospyros ovalifolia), കുരങ്ങുവെറ്റില (Carmona microphylla), തേപ്പാടി (Croton laccifer), (Coffea wightiana) തുടങ്ങിയ സസ്യങ്ങളെയും ഇവിടെ കാണാം.പുൽപ്രദേശങ്ങളിൽ വിവിധതരത്തിലുള്ള പുല്ലുകളും കാണപ്പെടുന്നു.

21 ഇനം മത്സ്യവർഗ്ഗങ്ങളും,33 ഉരഗവർഗ്ഗങ്ങളും, 12 ഉഭയജീവികളെയും,183 ഇനം പക്ഷികളും, 43 ഇനം സസ്തനികളെയും ഇവിടെ കണ്ടുവരുന്നു. ഏഷ്യൻ ആന, കരടി, ചെവ്റോട്ടെയ്ൻ, പുള്ളിമാൻ, ഗോൾഡൻ ജക്കോൾ , ഹനുമാൻ കുരങ്ങ്, ചാമ്പൽ മലയണ്ണാൻ, ഇന്ത്യൻ ഗ്രേ മങ്കൂസ്, കാട്ടുമുയൽ, അണ്ണാറക്കണ്ണൻ, പുള്ളിപ്പുലി, കേഴമാൻ, പോത്ത്, കാട്ടുപന്നി, മരപ്പട്ടി മുതലായ സസ്തനികളും ഇവിടെ സ്വൈരവിഹാരം നടത്തുന്നു. പേക്കാന്തവള (Duttaphrynus atukoralei), തവള (Fejervarya pulla) എന്നിവ തദ്ദേശവാസികൾ ആണ്. മഗ്ഗർ ക്രോക്കഡൈൽ ഇവിടെ കണ്ടുവരുന്ന ഒരിനം ഉഭയജീവിയാണ്.

വലിയ ജലപക്ഷികളായ ഗ്രേ ഹെറോൺ, കഷണ്ടിക്കൊക്ക്, ചേരാക്കൊക്കൻ, വർണ്ണക്കൊക്ക്, പുള്ളിച്ചുണ്ടൻ കൊതുമ്പന്നം എന്നിവയും ഇവിടത്തെ ജൈവവൈവിധ്യത്തിൽപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.srilankansafari.com/lunugamvehera_national_park_in_sri_lanka.php?lId=03
  2. "Lunugamvehera Reservoir". iwmi.org. International Water Management Institute. Retrieved 2009-09-21.
  3. (in Sinhalese) Senarathna, P.M. (2004). "Lunugamvehera". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. pp. 200–202. ISBN 955-573-346-5.
  4. Prematunge, Sajitha (2009-07-26). "Revamping national parks in a post-war setting". Sunday Observer. The Associated Newspapers of Ceylon Ltd. Archived from the original on 2011-06-05. Retrieved 2009-09-21.
  5. https://www.experiencetravelgroup.com/sri_lanka/info/lunugamvehera-national-park