വട്ടയപ്പം
വട്ടയപ്പം | |
---|---|
വട്ടയപ്പം | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | അരി, തേങ്ങാപ്പാൽ, ഈസ്റ്റ്, ചൂടുവെള്ളം, റവ, പഞ്ചസാര, ഉപ്പ്, ഏലക്കായ, ഉണക്കമുന്തിരി |
അരിപ്പൊടിയും, തേങ്ങാപ്പാലും ഉപയോഗിച്ച് തയ്യാറാക്കുന്ന, ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് വട്ടയപ്പം[1]. മധുരമുള്ള പലഹാരമാണ് വട്ടയപ്പം. കേരളത്തിൽ പ്രത്യേകിച്ച് ക്രിസ്ത്യാനികളാണ് ഈ പലഹാരം കൂടുതലായും നിർമ്മിക്കാറുള്ളത്[2]. വൃത്താകൃതിയിലിരിക്കുന്ന വട്ടയപ്പം മൃദുവായതും പ്രത്യേകിച്ച് ഏതെങ്കിലും കറിയോ മറ്റോ ആവശ്യമില്ലാതെ വെറുതെ കഴിക്കുന്നതുമാണ്. വട്ടയപ്പത്തിനുള്ള മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ഇഡ്ഡലിയുടെ ആകൃതിയിലും തയ്യാറാക്കാറുണ്ട്.[3].
അരിമാവും തേങ്ങാപ്പാലും മറ്റും ചേർത്തിളക്കി റവ കുറുക്കിയതും (കപ്പി കാച്ചി) മറ്റ് ചേരുവകകളും ചേർത്തുവച്ച് പുളിപ്പിച്ച് പൊങ്ങിയ (fermentation) ശേഷം പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചാണ് വട്ടയപ്പം തയ്യാറാക്കുന്നത്.പാത്രങ്ങളുടെ ആകൃതി സാധാരണ വട്ടത്തിലായതിനാൽ അപ്പവും വൃത്താകൃതിയിലായിരിക്കും. ഇതിനാൽ വട്ടയപ്പം എന്നറിയപ്പെടുന്നു. മുൻ കാലങ്ങളിൽ പുളിപ്പിക്കുന്നതിനായി കള്ള് (തെങ്ങ് / പന ) ആണു് ചേർത്തിരുന്നത്. യീസ്റ്റ് ചേർത്തുണ്ടാക്കുന്നതിനെക്കാൾ സ്വാദുള്ളത് ഈ രീതിയിൽ നിർമ്മിക്കുമ്പോഴാണ്.
വിശേഷദിവസങ്ങളിലാണ് ക്രിസ്ത്യാനികൾ കൂടുതലായും ഈ പലഹാരം നിർമ്മിക്കാറുള്ളത്. ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് സുറിയാനി ക്രിസ്ത്യാനികൾ വട്ടയപ്പം ഉണ്ടാക്കാറുണ്ട്.
പാചകം ചെയ്യുവാൻ ആവശ്യമായ സാധനങ്ങൾ
[തിരുത്തുക]- അരി
- തേങ്ങാപ്പാൽ
- ഈസ്റ്റ്
- ചൂടുവെള്ളം
- റവ
- പഞ്ചസാര
- ഉപ്പ്
- ഏലക്കായ
- ഉണക്കമുന്തിരി
ചിത്രശാല
[തിരുത്തുക]-
വട്ടയപ്പം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-22. Retrieved 2009-05-26.
- ↑ http://www.india9.com/i9show/Vattayappam-55533.htm
- ↑ http://www.india9.com/i9show/Vattayappam-55533.htm