വധശിക്ഷ മൊറോക്കോയിൽ
മൊറോക്കോയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]
ശിക്ഷാരീതി
[തിരുത്തുക]വെടിവച്ചുള്ള വധശിക്ഷയാണ് ശിക്ഷാരീതി. 1993-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] മൊഹമ്മദ് ടബെറ്റ് എന്ന പോലീസ് കമ്മീഷണറായിരുന്ന ഒരാളെ ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തി നൂറുകണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തതിന് വധിക്കുകയായിരുന്നു.
നിയമവങ്ങൾ
[തിരുത്തുക]സാധാരണ കുറ്റങ്ങൾക്കും സൈനിക കുറ്റങ്ങൾക്കും മൊറോക്കോയിൽ വധശിക്ഷ നൽകാൻ നിയമമുണ്ട്. മൊറോക്കൻ പീനൽ കോഡിലെ ആർട്ടിക്കല്ല് 16 കൊലപാതകത്തിനും, സായുധ മോഷണത്തിനും, കൊള്ളിവയ്പ്പിനും, രാജ്യദ്രോഹത്തിനും, ഒളിച്ചോട്ടത്തിനും, രാജാവിനെ വധിക്കാൻ ശ്രമിക്കുന്നതിനും വധശിക്ഷ വിധിക്കുന്നു. 2003 മേയ് 16-ന് കാസബ്ലാങ്ല്യിലുണ്ടായ ബോംബുസ്ഭോടനത്തിനു ശേഷം ഒരു തീവ്രവാദ വിരുദ്ധ നിയമം പാസാക്കപ്പെട്ടു. ഈ നിയമമനുസരിച്ച് സാധാരണ ഗതിയിൽ ജയിൽ ശിക്ഷ മാത്രം ലഭിക്കുന്ന കുറ്റങ്ങൾ തീവ്രവാദത്തിന്റെ ഭാഗമായി ചെയ്താൽ വധശിക്ഷ നൽകാം[3].
2005 ആഗസ്റ്റ് 17 വരെ 2000 ആൾക്കാരെ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങൾ ആരോപിച്ച് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ 17 പേർക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ സാദ്ധ്യമാണ്. രാജാവ് മുഹമ്മദ് ആറാമൻ 1999-ൽ സ്ഥാനമേറ്റതിനു ശേഷം വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവുകളിലൊന്നും ഒപ്പുവച്ചിട്ടില്ല.
നിർത്തലാക്കാനുള്ള ശ്രമങ്ങൾ
[തിരുത്തുക]2003 ആഗസ്റ്റ് 6-ന് മൊറോക്കോയിലെ നിയമമന്ത്രി വധശിക്ഷ ഒഴിവാക്കുന്നതിനനുകൂല നിലപാടാണ് തനിക്കുള്ളതെന്ന് പ്രസ്താവിച്ചു. മൊറോക്കോയിലെ നിയമവിദഗ്ദ്ധർക്കിടയിലുള്ള അഭിപ്രായം വധശിക്ഷ ഒഴിവാക്കുന്നതിനനുകൂലമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.
2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തിവയ്ക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് മൊറോക്കോ വിട്ടുനിന്നു.
പുതിയ സംഭവവികാസങ്ങൾ
[തിരുത്തുക]2012 ജനുവർ 12-ന് മൊറോക്കോയിലെ കോടതി ഒരു അധോലോകസംഘത്തിന്റെ തലവനെ മയക്കുമരുന്ന് വ്യാപാരത്തിനും നരഹത്യയ്ക്കും വധശിക്ഷയ്ക്ക് വിധിച്ചു.
മറാകേഷിലെ ഒരു ചായക്കടയിൽ ബോംബുവച്ച് 17 ആൾക്കാരെ കൊന്ന കേസിൽ ശിക്ഷ വിധിക്കപ്പെട്ട രണ്ടാളുകളുടെ അപ്പീലുകൾ 2012 മാർച്ച് 9-ന് മൊറോക്കോയിലെ ഒരു കോടതി തള്ളിക്കളഞ്ഞു. കൂടാതെ ഇക്കൂട്ടത്തിൽജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഒരാളുടെ ശിക്ഷ വധശിക്ഷയാക്കി മാറ്റുകയും ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-15.
- ↑ "Document Information | Amnesty International". Archived from the original on 2004-06-27. Retrieved 2004-06-27.
- ↑ http://www.handsoffcain.info/bancadati/schedastato.php?idcontinente=25&nome=morocco