വധശിക്ഷ മൗറിത്താനിയയിൽ
മൗറിത്താനിയയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]
ശിക്ഷാരീതി
[തിരുത്തുക]വെടിവച്ചുള്ള വധശിക്ഷയാണ് ശിക്ഷാരീതി. 1987-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] മൂന്ന് സായുധസേനയിലെ ഉദ്യോഗസ്ഥരെ രാജ്യ സുരക്ഷാ ചേമ്പർ അട്ടിമറി ശ്രമം നടത്തിയെന്നാരോപിച്ച് വധിച്ചു.
2005 ജനുവരിയിൽ 195 പ്രതികളെ പ്രസിഡന്റ് മാഔഇയ ഔൾഡ് ടായയെ 2003-ലും 2004-ലും വധിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് വിചാരണ ചെയ്തു. ഇതിൽ 17 പേരെ വധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇവരിൽ 9 പേരെ അവരുടെ അസാനിദ്ധ്യത്തിലായിരുന്നു വിചാരണ ചെയ്തത്. ബുർകിന ഫാസോ പ്രസിഡന്റ് ബ്ലൈസ് കോംപഓറിന്റെ ഉപദേശകൻ സിദി മൊഹമ്മദ് മുസ്തഫ ഔൾഡ് ലിമാം ചാവി എന്നയാളും അസാനിദ്ധ്യത്തിൽ വിചാരണ ചെയ്തവരുടെ കൂട്ടത്തിൽ പെടുന്നു. പ്രത്കളെ ആയുധങ്ങൾ വാങ്ങാനും രക്ഷപെടാനും സഹായിച്ചു എന്നായിരുന്നു ഇദ്ദേഹത്തിനു മേൽ ആരോപിക്കപ്പെട്ട കുറ്റം.
അട്ടിമറിയാരോപണം ഉന്നയിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് പ്രസിഡന്റെന്നാണ് അദ്ദേഹത്തിന്റെ എതിരാളികൾ ആരോപിക്കുന്നത്.
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
[തിരുത്തുക]രാജ്യദ്രോഹം, മുന്നൊരുക്കത്തോടെയുള്ള കൊലപാതകം, പീഡനം എന്നിവ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്. 1980-ൽ ഇസ്ലാമിക നിയമം നിലവിൽ വന്നതോടെ മതവിരുദ്ധതയും, [3] ഗുദരതിയും, [4] . ബലാത്സംഗവും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായി.
നിർത്തലാക്കലിനെപ്പറ്റിയുള്ള നിലപാട്
[തിരുത്തുക]2008 ഡിസംബർ 18-ന് ഐക്യരാഷ്ട്രസഭയിലെ പൊതുസഭയിൽ വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കാനുള്ള പ്രമേയത്തിന്റെ വോട്ടെടുപ്പിൽ മൗറിത്താനിയ വിട്ടുനിന്നു.
പുതിയ സംഭവവികാസങ്ങൾ
[തിരുത്തുക]ഇസ്ലാമിക് മഗ്രെബിലെ അൽ ക്വൈദ (AQIM) യുടെ പ്രവർത്തകനായ മൊഹമ്മെദ് അബ്ദല്ലാഹി ഔൾഡ് ഹ്മെദ്നാഹ് എന്നയാളെ അമേരിക്കക്കാരൻ ക്രിസ്റ്റവർ ലെഗ്ഗെറ്റ് എന്നയാളെ വെടിവച്ചു കൊന്നതിന് വിചാരണ നടത്തി 2011 മാർച്ചിൽ വധശിക്ഷയ്ക്ക് വിധിച്ചു. [5]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-15.
- ↑ "Copyright 2007 Barnabas Fund | Islamic Teaching on the Consequences of Apostasy from Islam". Archived from the original on 2018-12-25. Retrieved 2012-06-15.
- ↑ "Sodomylaws.Org". Archived from the original on 2005-02-04. Retrieved 2012-06-15.
- ↑ http://www.handsoffcain.info/bancadati/schedastato.php?idcontinente=13&nome=mauritania