വയനാട് ഉരുൾപൊട്ടൽ 2024
തിയതി | 30 ജൂലൈ 2024 |
---|---|
സമയം | 02:17–04:30[1] |
സ്ഥലം | പുഞ്ഞിരിമറ്റം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി കൂടാതെ കുഞ്ഞോം ഗ്രാമങ്ങൾ (വയനാട് ജില്ല, കേരളം, ഇന്ത്യ ) |
തരം | ഉരുൾ പൊട്ടൽ |
കാരണം | Torrential rains[2] |
അനന്തരഫലം | മനുഷ്യജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടു |
മരണങ്ങൾ | 436[a][3] |
Non-fatal injuries | 397[b][4][5] |
കാണാതായവർ | 130+[c][4] |
Property damage | ₹1,200 കോടി (US$190 million)[6][7][8] |
2024 Wayanad Landslide Report |
കേരളത്തിലെ വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളാണ് വയനാട് ഉരുൾപൊട്ടൽ 2024.[9][10][11] ഈ ദുരന്തത്തിൽ 403 പേരുടെ മരണം സ്ഥിരീകരിച്ചു.[12] കനത്ത മഴയിൽ കുന്നിൻചെരിവുകൾ ഇടിഞ്ഞുവീഴാൻ കാരണമായി. അതിൻ്റെ ഫലമായി ചെളിയും വെള്ളവും പാറക്കല്ലുകളും പ്രദേശത്തേക്ക് പതിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായി ഈ ഉരുൾപൊട്ടലിനെ കണക്കാക്കുന്നു. കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരണങ്ങളും 273-ലധികം പരിക്കുകളും 150-ലധികം പേരെ കാണാതാവുകയും ചെയ്തു.[13]
പശ്ചാത്തലം
[തിരുത്തുക]പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മലയോര ജില്ലയായ വയനാട് മഴക്കാലത്ത് ഉരുൾപൊട്ടൽ സാധ്യതയുള്ളതാണ്. ഭൂമിശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് സൂപ്പർ ഭൂഖണ്ഡമായ ഗോണ്ട്വാനയുടെ തകർച്ചയിലാണ് ഈ പ്രദേശം രൂപപ്പെട്ടത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഇന്ത്യ വേർപിരിഞ്ഞ ജുറാസിക്കിൻ്റെ അവസാനം മുതൽ ക്രിറ്റേഷ്യസ് കാലഘട്ടത്തിൻ്റെ ആദ്യകാലങ്ങളിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വയനാട്ടിലെ പർവതപ്രദേശം ഉയർന്നുവന്നതായി ജിയോഫിസിക്കൽ ഡാറ്റ സൂചിപ്പിക്കുന്നു. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഇരുവഞ്ഞിപ്പുഴയും ചാലിയാർ നദിയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു.
സംഭവം
[തിരുത്തുക]ഉരുൾപൊട്ടൽ മുമ്പ് 48 മണിക്കൂറിനുള്ളിൽ 570 മില്ലീമീറ്ററാണ് വയനാട് മേഖലയിൽ പേമാരി അനുഭവപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് പുഞ്ഞിരിമറ്റം, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ നിവാസികളെ 2024 ജൂലായ് 29 മുതൽ പ്രാദേശിക അധികാരികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതിരാവിലെ ഏകദേശം 02:17- ന് ഗ്രാമത്തിന് മുകൾ വശത്തായി ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവസ്ഥാനത്തിന് സമീപം, പുഞ്ഞിരിമറ്റം, മുണ്ടക്കൈ എന്നീ ഗ്രാമങ്ങൾക്കിടയിൽ ശക്തമായ ഉരുൾപൊട്ടലുണ്ടാവുകയും മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമറ്റം, മുണ്ടക്കൈ എന്നീ രണ്ട് ഗ്രാമങ്ങളും ഒലിച്ചുപോയി.
ഇതിനെത്തുടർന്ന് ഏകദേശം 04:10-ന് അടുത്തുള്ള ചൂരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായി. ഇത് ഇരുവഞ്ഞിപ്പുഴയുടെ ഗതി വഴിതിരിച്ചുവിട്ടു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ചൂരൽമല ഗ്രാമത്തെയാകെ ഒലിച്ചുപോയി. കള്ളാടിപ്പുഴക്കു കുറുകെ മുണ്ടക്കൈയും ചൂരൽമലയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി.[14][15] അതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ പുഴ ദിശമാറി ഒഴുകുകയും ചൂരൽമല അങ്ങാടി മുഴുവനായും ഒലിച്ചുപോകുകയും ചെയ്തു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. മലവെള്ളപ്പാച്ചിലിൽ വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി.[16]
രക്ഷാപ്രവർത്തനം
[തിരുത്തുക]തുടർന്ന് ഇന്ത്യൻ സൈന്യവും ദേശീയ ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയ്യിൽ എത്തി.[17] സൈന്യവും ഫയർഫോഴ്സും ചേർന്ന് ചൂരൽമലയിൽ താത്കാലിക പാലം നിർമ്മിച്ചു. ചൂരൽമലയേയും മുണ്ടകൈയേയും ബന്ധിപ്പിച്ചാണ് ഈ പാലം നിർമ്മിച്ചത്.[18] 481 പേരെ നിലവിൽ രക്ഷപ്പെടുത്തി.[19] രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മുണ്ടക്കൈയ്യിൽ വീണ്ടും ഉരുൾപൊട്ടുകയും രക്ഷാപ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്തു.[20][21] ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് രണ്ടുദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.[22][23] ചൂരൽമലയിലെ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രി തുറന്നു.[24][25][26] വ്യോമ സേനയുടെ ഹെലിക്കോപ്റ്റർ ചൂരൽമലയിൽ എത്തുകയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ ആകാശമാർഗ്ഗേണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.[27]
ആശ്വാസധനം
[തിരുത്തുക]മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയസഹായനിധിയിൽ നിന്ന് നൽകുമെന്ന് പ്രഖ്യാപിച്ചു.[28] പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ അടിയന്തര സഹായധനമായി 5 കോടി രൂപ അനുവദിച്ചു.[29][30]
അഭിനേതാക്കളായ സൂര്യ, കാർത്തി, ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും (60,000 യുഎസ് ഡോളർ) വിക്രം 20 ലക്ഷം രൂപയും (യുഎസ് ഡോളർ 24,000) സംഭാവന നൽകി. മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ആദ്യ സംഭാവനയായി ₹ 35 ലക്ഷം (US$ 42,000), ഫഹദ് ഫാസിലും നസ്രിയ നസിമും ഇരകൾക്കായി ₹ 25 ലക്ഷം (US$ 30,000) സംഭാവന നൽകി. നടി രശ്മിക മന്ദാന ₹10 ലക്ഷം (US$12,000) സംഭാവന ചെയ്തു.[51] മലയാളം നടൻ മോഹൻലാൽ 25 ലക്ഷം രൂപ (30,000 യുഎസ് ഡോളർ) സംഭാവന നൽകി.[31]നടി നയൻതാര, സംവിധായകൻ വിഘ്നേഷ് ശിവൻ എന്നിവരും മണ്ണിടിച്ചിലിൽ ഇരയായവർക്ക് 20 ലക്ഷം രൂപ (24,000 യുഎസ് ഡോളർ) സംഭാവന നൽകി.[32]
ഐഎസ്ആർഒയുടെ കണ്ടെത്തൽ
[തിരുത്തുക]ഐഎസ്ആർഒയുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെൻററിന്റെ കണ്ടെത്തൽ പ്രകാരം കേരളത്തിലെ വയനാട് ജില്ലയിലെ ചൂരൽമല പട്ടണത്തിലും പരിസരത്തും ഉണ്ടായ കനത്ത മഴയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 340 ലധികം ആളുകൾ മരിച്ചു, നിരവധി പേരെ കാണാതായി. [33]മലയിടിച്ചിലിന്റെ മുകൾഭാഗത്തിന്റെ 3D ദൃശ്യവൽക്കരണം കാണിക്കുന്നത് കുന്നിൻ ചെരിവിന്റെ ഒരു വലിയ ഭാഗം പ്രഭവകേന്ദ്രമായിട്ടുണ്ടെന്നാണ്. ഉരുൾപൊട്ടലിന്റെ വിസ്തൃതി 86,000 ചതുരശ്ര മീറ്ററാണ്. ഏകദേശം 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ മുകൾഭാഗം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്, ചാർട്ടർ 1029 VAP 2 31 ജൂലൈ 2024 PDF കാണുക.[34]
ചിത്രശാല
[തിരുത്തുക]രക്ഷാ ദൗത്യ ദൃശ്യങ്ങൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Time of first landslide". ndmindia. Retrieved 13 August 2024.
On 30.07.2024 at about 0217 hrs, due to incessant and heavy to extremely heavy rainfall, a major landslide incident occurred at Mundakki, Chooralmala, Vellarimala Village,Meppadi Panchayat, Vythiri taluk in District Wayanad.
- ↑ "Torrential Rains Triggered Landslides". The Wire. Retrieved 4 August 2024.
- ↑ "230 dead and recovered 206 body parts". ndmindia. Retrieved 12 August 2024.
230 dead and recovered 203 body parts
- ↑ 4.0 4.1 "Missing Person". thenewsminute. Retrieved 11 August 2024.
Among those missing are 24 children, 57 women, and 49 men.
- ↑ "Discharged from the hospitals-01". ndmindia.mha.gov.in (in ഇംഗ്ലീഷ്). Retrieved 12 August 2024.
322 persons have been discharged from hospitals.
- ↑ "Reported property damage-01". The Week (in ഇംഗ്ലീഷ്). Retrieved 11 August 2024.
Revenue Minister K. Rajan said the region has incurred loss to the tune of Rs 1,200 crore.
- ↑ "Reported property damage-02". The Hindu (in ഇംഗ്ലീഷ്). Retrieved 11 August 2024.
Revenue Minister says the total loss caused by the calamity is ₹1,200 crore and the State will need at least ₹2,000 crore for the rehabilitation process
- ↑ "Reported property damage-03". Deccan Herald (in ഇംഗ്ലീഷ്). Retrieved 12 August 2024.
Revenue Minister K Rajan said the region has incurred a loss of Rs 1,200 crore and while Rs 2,000 crore was sought for rehabilitation alone.
- ↑ "ദുരന്തഭൂമിയായി വയനാട്; 44 മരണം സ്ഥിരീകരിച്ചു, രക്ഷാപ്രവർത്തനം അതീവദുഷ്കരം" (in ഇംഗ്ലീഷ്). 2024-07-30. Retrieved 2024-07-30.
- ↑ "വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടൽ; തകർന്നടിഞ്ഞ വീടുകൾ, ഗതിമാറി ഒഴുകുന്ന പുഴ – ദാരുണ ചിത്രങ്ങൾ". Retrieved 2024-07-30.
- ↑ "At least 63 dead, several feared trapped as massive landslides hit Kerala's Wayanad district". 2024, ജൂലൈ 30 – via The Economic Times - The Times of India.
{{cite web}}
: Check date values in:|date=
(help) - ↑ Daily, Keralakaumudi. "'ദുരന്തബാധിതരായ കുട്ടികളോട് ഈ ചോദ്യങ്ങൾ വേണ്ട'; പ്രത്യേക അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രി". Keralakaumudi Daily.
- ↑ "Malayalam News Highlight: തീരാനോവായി വയനാട്". 2024-08-02. Retrieved 2024-08-08.
- ↑ Desk, Web (2024-07-30). "ചൂരൽമല പാലം ഒലിച്ചുപോയി; ഒറ്റപ്പെട്ട് മുണ്ടക്കൈ, അട്ടമല-രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ". Retrieved 2024-07-30.
{{cite web}}
:|last=
has generic name (help) - ↑ https://www.doolnews.com/mundakai-and-attamala-were-completely-isolated-in-the-landslide-in-wayanad-139-62.html.
{{cite web}}
: Missing or empty|title=
(help) - ↑ jinu.narayanan. "മുണ്ടക്കൈ ഉരുൾപൊട്ടൽ; മരിച്ചവരിൽ 2 കുട്ടികളും, മരണസംഖ്യ ഉയരുന്നു, അട്ടമലയിൽ വീടുകൾ ഒലിച്ചുപോയി". Retrieved 2024-07-30.
- ↑ https://www.doolnews.com/rescue-operation-started-in-mundakkai-61-149.html.
{{cite web}}
: Missing or empty|title=
(help) - ↑ "സൈന്യവും ഫയർഫോഴ്സും ചേർന്ന് ചൂരൽമലയിൽ താത്കാലികപാലം നിർമിച്ചു; രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു" (in ഇംഗ്ലീഷ്). 2024-07-30. Retrieved 2024-07-30.
- ↑ https://www.doolnews.com/481-people-were-rescued-61-149.html.
{{cite web}}
: Missing or empty|title=
(help) - ↑ Desk, Web (2024-07-30). "മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ; പുഴയിൽ മലവെള്ളപ്പാച്ചിൽ". Retrieved 2024-07-30.
{{cite web}}
:|last=
has generic name (help) - ↑ "മുണ്ടക്കൈ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ". Retrieved 2024-07-30.
- ↑ https://www.doolnews.com/landslide-in-munakkai-chooralmala-61-149.html.
{{cite web}}
: Missing or empty|title=
(help) - ↑ ലേഖകൻ, സ്വന്തം (2024-07-30). "മുണ്ടക്കൈ പുഴയിൽ മലവെള്ളപ്പാച്ചിൽ; വീണ്ടും ഉരുൾപൊട്ടൽ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-07-30.
- ↑ https://www.doolnews.com/at-churalmala-temporary-medical-arrangements-are-being-made-in-the-church-madrasa-and-polytechnic-139-61.html.
{{cite web}}
: Missing or empty|title=
(help) - ↑ sithara.sreelayam. "ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താൽക്കാലിക ആശുപത്രി സംവിധാനം; അറിയിപ്പുമായി മന്ത്രി". Retrieved 2024-07-30.
- ↑ "ഉരുൾപൊട്ടൽ: താത്കാലിക ആശുപത്രി ആരംഭിച്ചു, 51 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി" (in ഇംഗ്ലീഷ്). 2024-07-30. Retrieved 2024-07-30.
- ↑ "വ്യോമസേനയുടെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റിങ്; ദുരന്തമുഖത്ത് സാഹസിക ലാൻഡിങ്| VIDEO" (in ഇംഗ്ലീഷ്). 2024-07-30. Retrieved 2024-07-30.
- ↑ "വയനാട് ദുരന്തം: മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രിയുടെ സഹായധനം" (in ഇംഗ്ലീഷ്). 2024-07-30. Retrieved 2024-07-30.
- ↑ https://www.doolnews.com/condolences-on-the-landslide-in-wayanad-tamil-nadu-chief-minister-m-k-stalin-139-62.html.
{{cite web}}
: Missing or empty|title=
(help) - ↑ നെറ്റ്‌വർക്ക്, റിപ്പോർട്ടർ (2024-07-30). "'മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു'; അഞ്ചു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്". Retrieved 2024-07-30.
- ↑ Nyayapati, Neeshita (2024-08-01). "Wayanad landslide: Suriya, Vikram, Mammootty, Fahadh Faasil donate to Kerala". Hindustan Times (in ഇംഗ്ലീഷ്). Retrieved 2024-08-02.
- ↑ Deb, Sayantani (2024-08-02). "Wayanad Landslides: Nayanthara And Vignesh Shivan Donate Rs. XX Lakh For The Victims, 'Can't Match The Losses'". Filmibeat (in ഇംഗ്ലീഷ്). Retrieved 2024-08-02.
- ↑ nirmala.babu. "തെരച്ചിൽ നാലാം ദിനം, മുണ്ടക്കൈ ദുരന്തത്തിൽ മരണം 340 ആയി; 206 പേരെ ഇനിയും കണ്ടെത്താനായില്ല". Retrieved 2024-08-03.
- ↑ "Charter 1029 VAP 2 31 July 2024" (PDF). Retrieved 2024-08-03.
കുറിപ്പുകൾ
[തിരുത്തുക]
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല