Jump to content

വളപട്ടണം പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വളപട്ടണം നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ
പൊയ്ത്തുംകടവിൽ നിന്നും വളപട്ടണം പുഴയുടെ ദൃശ്യം

ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ[അവലംബം ആവശ്യമാണ്] പുഴയാണിത്. കേരളത്തിലെ 44 നദികളിൽ ഒന്നായ ഇത് കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌[1]. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി, കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.[2] ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.

ഉത്ഭവം

[തിരുത്തുക]

വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു[3]

തീരങ്ങൾ

[തിരുത്തുക]

പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

ഇവയും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-11-20. Retrieved 2007-12-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-22. Retrieved 2013-07-12.
  3. http://www.india9.com/i9show/Valapattanam-River-54907.htm
"https://ml.wikipedia.org/w/index.php?title=വളപട്ടണം_പുഴ&oldid=3979601" എന്ന താളിൽനിന്ന് ശേഖരിച്ചത്