വളമരുതൂർ
വളമരുതൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | മലപ്പുറം | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
10°50′N 75°55′E / 10.83°N 75.92°E മലപ്പുറം ജില്ലയിലെ (കേരളം, ഇന്ത്യ) തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന മംഗലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളമരുതൂർ. ഭാരതപ്പുഴയുടെ വടക്കെ തീരത്ത് സ്ഥിതിചെയ്യുന്ന വളമരുതൂർ, പുരാതന വെട്ടത്തു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
ചരിത്രം
[തിരുത്തുക]വെട്ടത്തു രാജാവിന്റെ ഭരണത്തിനുശേഷം കോഴിക്കോട് സാമൂതിരി ഈ വെട്ടത്തുനാട് അധീനത്തിലാക്കുകയും ഈ പ്രദേശം കോഴിക്കോടിനോട് ചേർക്കുകയും ചെയ്തു. മൈസൂർ സുൽത്താൻ ടിപ്പുവിന്റെ പടയോട്ടത്തെ തുടർന്ന് കുറച്ചു നാളുകൾ മൈസൂർ രാജ്യത്തിന്റെ ഭാഗമായും, അതിനുശേഷം ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായും തുറർന്നിരുന്നു.[1] 1956-ൽ കേരള സംസ്ഥാനത്തിന്റെ രൂപികരണത്തെ തുടർന്ന് സംസ്ഥനത്തിന്റെ ഭാഗമായി മാറി. ക്രി. വർഷം 2000-വരെ വെട്ടം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന വളമരൂതുരിനെ ആ വർഷം പുതിയതായി രൂപംകൊണ്ട മംഗലം പഞ്ചായത്തിലേക്ക് മാറ്റി ഉൾപ്പെടുത്തി.
ഭൂപ്രകൃതി
[തിരുത്തുക]തീരദേശ മേഖലയായ വളമരുതൂർ തെങ്ങ്, നെല്ല്, വാഴ എന്നീ വൃക്ഷ-ലതാദികളാൽ സമ്പന്നമാണ്. നിളയുടെ തീരത്തു സ്ഥിതിചെയ്യുകയാൽ ധാരാളം കണ്ടൽകാടുകളും ഈ പ്രദേശത്തിനു ഹരിതശോഭയേകുന്നു.
സാംസ്കാരികം
[തിരുത്തുക]മഹാകവി വള്ളത്തോൾ നാരായണമേനോൻ തന്റെ ബാല്യകാല ജീവിതം കഴിച്ചത് വളമരുതൂരിനടുത്തുള്ള മംഗലം തെക്കുമ്പാട് മനയിലാണ്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-09-06.