സംവാദം:സച്ചിൻ തെൻഡുൽക്കർ
വടക്കേ ഇന്ത്യക്കാരുടെ T കണ്ടു പേടിക്കേണ്ട ജിഗേഷ്.. ‘ത’ എന്ന അക്ഷരം സൂചിപ്പിക്കാനാണ് ഇവർ സാധാരണയായി T ഉപയോഗിക്കാറുള്ളത്.. ടെൻഡുൽക്കറെ വീണ്ടും തെൻഡുൽക്കറാക്കി മാറ്റുന്നു..--Vssun 18:51, 18 മാർച്ച് 2007 (UTC)
- ഇതിനെ ആഞ്ഞു പിടിച്ചാൽ ഫീച്ചേർഡ് ആക്കാമായിരുന്നു..--Vssun 04:33, 6 ഫെബ്രുവരി 2008 (UTC)
ഏകദിന സെഞ്ച്വറികൾ
[തിരുത്തുക]സച്ചിന്റെ ഏകദിന സെഞ്ച്വറികൾ(ആദ്യത്തെ 31 എണ്ണം.ബാക്കി കൂടി കണ്ടുപിടിക്കണം)ഇവിടെയുണ്ട്.ആരെങ്കിലും ഒന്ന് പട്ടികയിൽ ചേർത്ത്,ഒരു പ്രൂഫ് റീഡിങ്ങും കൂടെ കഴിഞ്ഞാൽ ഫീച്ചേർഡ് ആക്കാൻ സമർപ്പിക്കാം--അനൂപൻ 05:24, 7 ഫെബ്രുവരി 2008 (UTC)
സംശോധനാ യജ്ഞം
[തിരുത്തുക]ഈ ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനത്തിലേക്ക് ഉയർത്താൻ എല്ലാവരും ഇവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക--അനൂപൻ 05:46, 7 ഫെബ്രുവരി 2008 (UTC)
ബ്രാൻഡ് അംബാസിഡരിൽ ഇത് അവലംബം ആക്കാമോ?--അഭി 08:16, 7 ഫെബ്രുവരി 2008 (UTC)
- ആ കണ്ണിയിൽ പരസ്യത്തെക്കുറിച്ചു മാത്രം അല്ലേ പറയുന്നുള്ളൂ.ബ്രാന്റ് അംബാസിഡറെ പറ്റി ഒന്നും പറയുന്നില്ലല്ലോ?--അനൂപൻ 08:22, 7 ഫെബ്രുവരി 2008 (UTC)
- Sachin also endorses Colgate Palmolive..... എന്നുണ്ടല്ലോ. ഇംഗ്ലീഷ് വിക്കിയിൽ Brand Endorsments എന്നാണ് തലക്കെട്ട്.--അഭി 08:31, 7 ഫെബ്രുവരി 2008 (UTC)
ചൊല്ലുകൾ
[തിരുത്തുക]ചൊല്ലുകൾ ഒന്നോ രണ്ടോ എണ്ണം ഇവിടെ ഇട്ടിട്ടു ബാക്കി വിക്കി ചൊല്ലുകളിലേക്കു മാറ്റുന്നതല്ലേ നല്ലതു. --ഷിജു അലക്സ് 10:31, 8 ഫെബ്രുവരി 2008 (UTC)
"Product and Brand Endorsments"എന്ന ഇംഗ്ലീഷിലെ തലക്കെട്ട്"പരസ്യവും,ബ്രാന്റ് അംബാസഡർമാരുമായി" എന്ന് കൊടുത്തിരിക്കുന്നു. അതിൽ ബ്രാന്റ് അംബാസഡ്റിനേക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ?--അഭി 13:19, 8 മാർച്ച് 2008 (UTC)
ഒരു സംശയം ബോളർ ആണോ ബൌളർ ആണോ? --ലിജു മൂലയിൽ 15:35, 8 മാർച്ച് 2008 (UTC)
- ബൗളർ ആണു ശരി. എങ്കിലും നമ്മുടെ ജാവാസ്ക്രിപ്റ്റ് സ്ക്രിപ്റ്റിന്റെ സാങ്കേതികത പ്രശ്നങ്ങൾ മൂലം ബൗളർ എന്നെഴുതാൻ സാധിക്കാത്തതിനാൽ(ഇത് വരമൊഴിയിൽ എഴുതി കോപ്പി പേസ്റ്റ് ചെയ്തതാണ് :)) ബോളർ ആക്കിയാതാണെന്നെനിക്കു തോന്നുന്നു--അനൂപൻ 16:05, 8 മാർച്ച് 2008 (UTC)
ബൗളർ എന്നെഴുതാൻ എനിക്ക് സാധിക്കുന്നുണ്ടല്ലോ. പ്രശ്നം ഒന്ന് വിശദീകരിക്കാമോ?--അഭി 16:25, 8 മാർച്ച് 2008 (UTC)
- ഞാൻ bowler എന്ന് മംഗ്ലീഷിൽ എഴുതിയാൽ boular(ബൊഉളർ) എന്നാവും.--അനൂപൻ 16:27, 8 മാർച്ച് 2008 (UTC)
bauLar എന്ന് ടൈപ്പ് ചെയ്താലോ?--അഭി 16:32, 8 മാർച്ച് 2008 (UTC)
- അത് ശരിയാകുന്നുണ്ട്. വരമൊഴിയിലും, ഇവിടെയും ബൗളർ എന്നെഴുന്നത് വ്യത്യസ്തമായതിന്റെ പ്രശ്നമാണ്.എന്തായാലും അഭിക്കു നന്ദി.ഈ പുതിയ അറിവു പകർന്നു നൽകിയതിന്--അനൂപൻ 16:36, 8 മാർച്ച് 2008 (UTC)
ലിറ്റിൽ മാസ്റ്റർ
[തിരുത്തുക]ലിറ്റിൽ മാസ്റ്റർ എന്നത് സച്ചിന്റെ പേരല്ല, സുനിൽ ഗവാസ്കറുടെ പേരാണ്. സമകാലീനനായ അലൻ ബോർഡർ- അലൻ ബ്ലാസ്റ്റർ എന്നും അറിയപ്പെട്ടിരുന്നു. സച്ചിൻ-ന്റെ ബാറ്റിങ് ശൈലി ഇവരുടെ രണ്ടിന്റെയും സങ്കരമായി കണ്ടതിനാൽ, ഡിക്കി ബേർഡ് ആണ് ആദ്യമായി "മാസ്റ്റർ ബ്ലാസ്റ്റർ" എന്ന് അഭിസംബോധന ചെയ്തത്.
ഇതാണ് എന്റെ അറിവ്. -പൊന്നമ്പലം 05:26, 7 നവംബർ 2008 (UTC)
- ശരിയാണ് ലിറ്റിൽ മാസ്റ്റർ നീക്കി. --Vssun 05:53, 8 നവംബർ 2008 (UTC)
സെഞ്ച്വറികൾ
[തിരുത്തുക]സച്ചിന്റെ ഏകദിന ടെസ്റ്റ് സെഞ്ച്വറികളുടെ ലിസ്റ്റ് ഇവിടെ നിന്നും List of international cricket centuries by Sachin Tendulkar എന്നതുപോലെ ഒരു താളിലേക്ക്മാറ്റുന്നതിനെ പറ്റി എന്തു പറയുന്നു? --Anoopan| അനൂപൻ 06:52, 27 ജനുവരി 2010 (UTC)
- മാറ്റുന്നതായിരിക്കും നല്ലത്, ലേഖനത്തിന്റെ വലിപ്പം കുറക്കുന്നതുവഴി കൂടുതൽ വിവരണങ്ങൾ ഭാവിയിൽ ചേർക്കാൻ സഹായിക്കും. പക്ഷെ പട്ടിക നീക്കം ചെയ്യുന്നതോടെ തിരഞ്ഞെടുത്ത നിലവാരത്തിൽ നിന്നും താഴ്ന്ന് അപൂർണ്ണ നിലവാരത്തിലെത്തുന്നുവെങ്കിൽ പാടില്ല, ഇപ്പോൾ തന്നെ ചിത്രങ്ങൾ വലുതാക്കി കാണിച്ച് ലേഖനത്തിന്റെ വലിപ്പം കൂട്ടിയതുപോലെ തോന്നുന്നു. താരതമ്യത്തിന് ഇംഗ്ലീഷ് ലേഖനം നോക്കൂ. --ജുനൈദ് | Junaid (സംവാദം) 07:06, 27 ജനുവരി 2010 (UTC)
- പ്രത്യേക പട്ടികയാക്കുന്നതോടെ ലേഖനത്തിന്റെ നിലവാരം കുറയുന്നുവെന്നു തോന്നുന്നുവെങ്കിൽ ഫീച്ചേർഡ് സ്റ്റാർ നീക്കം ചെയ്യാം. നമ്മൾ തെരഞ്ഞെടുത്ത ലേഖനമാക്കുമ്പോൾ ഇംഗ്ലീഷിൽ ഇതും ഒരു തെരഞ്ഞെടുത്ത ലേഖനമായിരുന്നു. --Anoopan| അനൂപൻ 07:19, 27 ജനുവരി 2010 (UTC)
- അങ്ങിനെയെങ്കിൽ കുറേയെണ്ണത്തിന്റെ താരപദവി നീക്കം ചെയ്യേണ്ടി വരും ഉദാ: നക്ഷത്രം. പക്ഷെ എല്ലാവരും സമ്മതിച്ചു തരില്ല (സംവാദം:പരൽപ്പേര്). നിലവാരമില്ലെങ്കിൽ താരപദവി നിലനിർത്തുന്നതിനോട് എനിക്കും യോജിപ്പില്ല. ഇംഗ്ലീഷ് വിക്കിയിലെ പോലെ സംവാദം താളിൽ ലേഖനം ഇന്ന മാസം തിരഞ്ഞെടുത്തതായിരുന്നു എന്ന പട്ട നൽകിയാൽ മതിയാകും --ജുനൈദ് | Junaid (സംവാദം) 08:03, 27 ജനുവരി 2010 (UTC)
- ഇതും ഫീച്ചേർഡ് ലേഖനമാണ്! മുമ്പ് തിരഞ്ഞെടുത്ത ലേഖനങ്ങളെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഡിമോട്ട് ചെയ്യുന്ന FAR പരിപാടി ഇവിടെയും വേണം എന്നാണ് എന്റെ അഭിപ്രായം. പക്ഷെ പ്രായോഗിക പ്രശ്നങ്ങളുണ്ട് - ലേഖനം തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ഏതായാലും സെഞ്ച്വറികൾ പ്രത്യേക പട്ടികയാക്കുന്നതാകും നല്ലത് -- റസിമാൻ ടി വി 09:04, 27 ജനുവരി 2010 (UTC)
- FAR പരിപാടി മലയാളം പോലുള്ള ചെറിയ വിക്കികളിൽ ഇപ്പോൾ നടപ്പുള്ള കാര്യമല്ല. അന്നത്തെ വിക്കിയുടെ നിലവാരമനുസരിച്ചാണ് ഇപ്പോൾ നാം ലേഖനങ്ങൾ തെരഞ്ഞെടുക്കുന്നത്. ചിലപ്പോൾ നാളെ അതിനു ആ നിലവാരം കണ്ടില്ലെന്നു തോന്നിയേക്കാം. അതൊക്കെ വളർച്ചയുടെ ഭാഗമാണ്. --Anoopan| അനൂപൻ 09:10, 27 ജനുവരി 2010 (UTC)
- സച്ചിൻ തെൻഡുൽക്കർ നേടിയ അന്താരാഷ്ട്ര സെഞ്ച്വറികളുടെ പട്ടിക എന്ന പട്ടിക നിർമ്മിച്ചു. --Anoopan| അനൂപൻ 14:12, 5 ഫെബ്രുവരി 2010 (UTC)
Congratulations to Sachin on his 50th test century....
[തിരുത്തുക]Congratulations to Sachin on his 50th test century.... ashrahman76@yahoo.com
മറാത്തി
[തിരുത്തുക]പേര് (മറാത്തി:सचिन रमेश तेंडुलकर) എടുത്തു കളയേണ്ട ആവശ്യം ഉണ്ടോ? അത് നില നിർത്തിക്കൂടെ ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:21, 23 മേയ് 2013 (UTC)
ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ
[തിരുത്തുക]2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കോഴ വിവാദം ചൂടുപിടിച്ച സാഹചര്യത്തിൽ തുടർന്ന് ഐ.പി.എൽ. മത്സരങ്ങളിൽ കളിക്കുന്നത് മനസാക്ഷിക്കു നിരക്കുന്നതല്ലെന്ന ചിന്തയാണ് ഐ.പി.എല്ലിൽ നിന്നും പിന്തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. >> എന്നാണ് ലേഖനത്തിൽ ഇപ്പോൾ ഉള്ളത്. പക്ഷേ ഇതിന്റെ അവലംബമായി കൊടുത്തിരിക്കുന്ന പത്ര വാർത്തയിൽ “കോഴ വിവാദം ആകെ പിടിച്ചുലച്ച ഐപിഎല്ലിൽ ഇനി മനസ്സുകൊണ്ട് നിൽക്കാൻ കഴിയില്ലെന്നതാകാം ക്രിക്കറ്റിലെ മാന്യതയും പര്യായങ്ങളായ സച്ചിൻ, ദ്രാവിഡ് എന്നിവർ ഐപിഎൽ അവസാനിപ്പിയ്ക്കുന്നത്.”” എന്നാണ് എഴുതിയിരിക്കുന്നത്. പത്ര ലേഖകരുടെ ഊഹാപോഹങ്ങൾ അവലംബമാക്കി എഴുതിയ മുകളിലെ വരികൾ ലേഖനത്തിൽ നിന്ന് മായ്ക്കുന്നതല്ലേ നല്ലത്? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:43, 30 മേയ് 2013 (UTC)
- ആ ഭാഗം നീക്കം ചെയ്യാം. -- Raghith (സംവാദം) 12:08, 30 മേയ് 2013 (UTC)
- <<<2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കോഴ വിവാദം ചൂടുപിടിച്ച സാഹചര്യത്തിൽ തുടർന്ന് ഐ.പി.എൽ. മത്സരങ്ങളിൽ കളിക്കുന്നത് മനസാക്ഷിക്കു നിരക്കുന്നതല്ലെന്ന ചിന്തയാണ് ഐ.പി.എല്ലിൽ നിന്നും പിന്തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം>>> ഇത് വീണ്ടും കയറി .വന്നിട്ടുണ്ട് സച്ചിൻ പറഞ്ഞതായി രേഖയും ഇല്ല. കൊടുത്തിട്ടുള്ള രേഫരന്സിൽ ഉണ്ടത്രേ ശൈലിയിൽ ഉള്ള വാര്ത്ത ആണ് ഉള്ളത് . എത്രത്തോളം ന്യൂട്രൽ ആണെന്ന് നിഗമനവുമില്ല അത് കൊണ്ട് ഈ വാചകം ഉപേക്ഷിക്കണം എന്നാണു എന്റെ അഭിപ്രായം Civilinformer (സംവാദം) 09:11, 15 നവംബർ 2013 (UTC).
വിടവാങ്ങൽ പ്രസംഖം
[തിരുത്തുക]സച്ചിൻറെ വിട വാങ്ങൽ പ്രസംഖ൦ ശ്രദ്ധേയം ആണോ?, അത് വിക്കിയിൽ ഒരു ഗണ്ടിക ആയി ചേർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു. റിപ്പോർട്ടർ, മനോരമ മാതൃഭൂമി തുടങ്ങി എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട് സിവിലിയൻ 20:31, 16 നവംബർ 2013 (UTC)