Jump to content

സതേൺ നേവൽ കമാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സതേൺ നേവൽ കമാന്റ്

ഐ. എൻ. എസ്. സുദർശിനി
Active
രാജ്യം  India
ആസ്ഥാനം കൊച്ചി, കേരളം
Flag Officer Commanding in Chief

ഭാരതീയ നാവികസേനയുടെ മൂന്ന് ഘടകങ്ങളിൽ ഒന്നാണ് സതേൺ നേവൽ കമാന്റ്. കൊച്ചിയിലെ ഐ. എൻ. എസ്. വെന്തുരുത്തിയാണ് ഇതിന്റെ ആസ്ഥാനം. (മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാന്റ് വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാന്റ് എന്നിവയാണ് മറ്റ് മറ്റ് രണ്ട് ഘടകങ്ങൾ)

ഉത്തരവാദിത്ത മേഖല

[തിരുത്തുക]

ഫ്ലാഗ് ഓഫീസർ കാന്റിംഗ്‌ - ഇൻ-ചീഫ് ആണ് നേവൽ കമാന്റിന്റെ തലവൻ. ഇന്ത്യൻ നാവികസേനയുടെ മുഴുവൻ സൈനികർക്കുമുള്ള പരിശീലന കേന്ദ്രമാണ് ഇവിടം. ഈ കേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങൾ ഗുജറാത്തിലെ ജാംനഗറിലും മഹാരാഷ്ട്രയിലെ ലോണാവാലയിലും ഗോവയിലും ഒറീസയിലും ഉണ്ട്. എങ്കിലും പരിശീലന വിഭാഗങ്ങൾ ഭൂരിഭാഗവും കൊച്ചിയിലെ നാവിക കേന്ദ്രത്തിൽത്തന്നെയാണ്. ഇതിന്റെ ഭാഗമായ ഐ. എൻ. എസ്. ദ്വീപ് രക്ഷക് ലക്ഷദ്വീപിലെ കവരത്തി ദ്വീപിലാണ് ആസ്ഥാനമാക്കിയിട്ടുള്ളത്.

സൗകര്യങ്ങൾ

[തിരുത്തുക]

സതേൺ നേവൽ കമാന്റിൽ താഴെപ്പറയുന്ന സൗകര്യങ്ങളുണ്ട്[1].

  • ഫ്ലാഗ് ഓഫീസർ സീ ട്രെയിനിംഗ് (FOSS)
  • പരിശീലന സ്ക്വാഡ്രണുകൾ
  • സേനാ ഘടകങ്ങൾ
  • നിരീക്ഷണക്കപ്പലുകൾ
  • കപ്പൽ നവീകരണ ശാല

നാവിക കേന്ദ്രങ്ങൾ

[തിരുത്തുക]

സതേൺ നേവൽ കമാന്റിന്റെ കീഴിൽ താഴെപ്പറയുന്ന കേന്ദ്രങ്ങളുണ്ട്. [2]

Base City State/Territory Role
ഐ. എൻ. എസ്. ദ്വീപ് രക്ഷക് കവരത്തി ലക്ഷദ്വീപ് Logistics and Maintenance support
INS Minicoy[3] മിനിക്കോയ് Forward Operating Base
INS Androth (Under construction) ആന്ത്രോത്ത് Forward Operating Base and Radar station
INS Garuda കൊച്ചി കേരളം Naval Air Station
INHS Sanjivani നാവിക ആശുപത്രി
INS Venduruthy Logistics and Administrative support
INS Dronacharya Naval Weapons Training
INS Chilka ചിൽക്ക ഒറീസ്സ Naval Training
INHS Nivrani നാവിക ആശുപത്രി
INS Mandovi പനജി ഗോവ Naval Training
INS Hamla മുംബൈ മഹാരാഷ്ട്ര Combined Operations Training
INS Shivaji ലോണാവാല Technical Training
INHS Kasturi നാവിക ആശുപത്രി
INS Valsura ജാംനഗർ ഗുജറാത്ത് Electric Equipment Training
INS Rajali ആറക്കോണം തമിഴ്‌നാട് Naval Air Base
INS Agrani കോയമ്പത്തൂർ Leadership Training
INS Zamorin ഏഴിമല കേരളം Logistics and Maintenance support to Indian Naval Academy
INS Satavahana വിശാഖപട്ടണം ആന്ധ്രാപ്രദേശ്‌ Submarine Warfare Training

അവലംബം

[തിരുത്തുക]
  1. "Organisation of Southern Naval Command, Kochi". Indian Navy.
  2. "Organisation of Southern Naval Command, Kochi". Indian Navy. Retrieved 2015-12-29.
  3. "Southern Naval command chief reviews security in Lakshadweep". The Economic Times. Retrieved 2016-03-13.
"https://ml.wikipedia.org/w/index.php?title=സതേൺ_നേവൽ_കമാന്റ്&oldid=3522978" എന്ന താളിൽനിന്ന് ശേഖരിച്ചത്