Jump to content

സാബിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാബിലി
Sabily logo
സാബിലി ബദ്ർ 11.04 യൂണിറ്റി പണിയിടത്തോടു കൂടിയത്.
ഒ.എസ്. കുടുംബംയൂണിക്സ് സമാനം
സോഴ്സ് മാതൃകഓപൺ സോഴ്സ്
നൂതന പൂർണ്ണരൂപം11.10 (ഉഹുദ്) / ഡിസംബർ 19, 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-12-19)
ലഭ്യമായ ഭാഷ(കൾ)ബഹുഭാഷ (55ഓളം)[1]
പുതുക്കുന്ന രീതിആപ്റ്റ് (ഫ്രണ്ട് എൻഡുകൾ ലഭ്യമാണ്)
പാക്കേജ് മാനേജർഡിപികെജി
സപ്പോർട്ട് പ്ലാറ്റ്ഫോംഎക്സ്86 (32 ബിറ്റ്), എക്സ്86-64 (64 ബിറ്റ്)[2]
കേർണൽ തരംമോണോലിത്തിക്ക് (ലിനക്സ്)
യൂസർ ഇന്റർഫേസ്'ഗ്നോം
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഗ്നു ജിപിൽ, മറ്റുള്ളവയും
വെബ് സൈറ്റ്www.sabily.org

മുസ്ലിംകൾക്കായി നിർമ്മിക്കപ്പെട്ട ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സാബിലി. ലിനക്സ് വിതരണങ്ങളിലൊന്നായ ഡെബിയന്റെ വ്യുൽപ്പന്നമായ ഉബുണ്ടു അടിസ്ഥാനമാക്കിയാണ് സാബിലി നിർമ്മിച്ചിട്ടുള്ളത്.[3] ഉബുണ്ടുവിൽ ഇസ്ലാമിക സോഫ്റ്റ്‌വെയറുകളും അറബി ഭാഷക്കുള്ള പിന്തുണയും കൂട്ടിച്ചേർത്താണ് സാബിലി ലഭ്യമാക്കിയിട്ടുള്ളത്.

ചരിത്രം

[തിരുത്തുക]

2007ലാണ് സാബിലി പുറത്തിറക്കാൻ ആരംഭിച്ചത്. ആദ്യകാലത്ത് ഉബുണ്ടു മുസ്ലിം എഡിഷൻ (ഉബുണ്ടുമി) എന്ന പേരിലായിരുന്നു സാബിലി അറിയപ്പെട്ടിരുന്നത്. ഉബുണ്ടുമി 7.04 ആയിരുന്നു ആദ്യത്തെ സാബിലി പതിപ്പ്. ഉബുണ്ടുവിന്റെ പുറത്തിറക്കൽ ചക്രവും പതിപ്പ് സംഖ്യാ സമ്പ്രദായവും പിന്തുടർന്നാണ് സാബിലി പുതിയ പതിപ്പുകളിറക്കുന്നത്. പതിപ്പ് 9.04 മുതൽ സാബിലി എന്ന നാമം സ്വീകരിച്ചത്.

പതിപ്പുകൾ

[തിരുത്തുക]
  • ഉബുണ്ടുമി 7.04. 2007 ഒക്റ്റോബർ 10ന് പുറത്തിറങ്ങി.
  • ഉബുണ്ടുമി 7.10. 2007 ഡിസംബർ 2ന് പുറത്തിറങ്ങി.
  • ഉബുണ്ടുമി 8.04. 2008 മെയ് 17ന് പുറത്തിറങ്ങി.
  • ഉബുണ്ടുമി 8.04.1. 2008 ജൂലൈ 22ന് പുറത്തിറങ്ങി.
  • സാബിലി 9.04 ത്വൈബ. 2009 മെയ് 12ന് പുറത്തിറങ്ങി.
  • സാബിലി 9.10 ഗാസ. 2009 ഡിസംബർ 27ന് പുറത്തിറങ്ങി.
  • സാബിലി 10.04 മനാറത്ത്. 2010 ജൂൺ 28ന് പുറത്തിറങ്ങി.
  • സാബിലി 10.10 അൽഖുദ്സ്. 2010 നവംബർ 2ന് പുറത്തിറങ്ങി.
  • സാബിലി 11.04 ബദ്ർ. 2011 മെയ് 5ന് പുറത്തിറങ്ങി.
  • സാബിലി 11.10 ഉഹുദ്. 2011 ഡിസംബർ 19ന് പുറത്തിറങ്ങി.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാബിലി&oldid=3970379" എന്ന താളിൽനിന്ന് ശേഖരിച്ചത്