മാർച്ച് 14
ദൃശ്യരൂപം
(14 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 14 വർഷത്തിലെ 73 (അധിവർഷത്തിൽ 74)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1489 - സൈപ്രസ് രാജ്ഞി കാതറിൻ കൊർണാറോ അവരുടെ രാജ്യം വെനീസിന് വിറ്റു.
- 1931 - ഇന്ത്യയുടെ ആദ്യത്തെ ശബ്ദ ചിത്രം ആലം അര, പുറത്തിറങ്ങി.
- 1978 - ഓപ്പറേഷൻ ലിറ്റാനി എന്ന സൈനികനടപടിയോടനുബന്ധിച്ച് ഇസ്രയേലി സൈന്യം ലെബനനിലേക്ക് അധിനിവേശം നടത്തി.
- 1980 - പോളണ്ടിലെ ഒരു വിമാനാപകടത്തിൽ 14 അമേരിക്കൻ ബോക്സിങ് സംഘാംഗങ്ങളടക്കം 87 പേർ മരിച്ചു. വാഴ്സക്കടുത്ത് വിമാനം അടിയന്തരമായി ഇറക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
- 1994 - ലിനക്സ് വികസനം: ലിനക്സ് കെർണൽ 1.0.0 പുറത്തിറങ്ങി.
- 2004 - വ്ലാഡിമിർ പുടിൻ റഷ്യൻ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- 2013 - 266-ാമത്തെ മാർപാപ്പയായി അർജന്റീനയിലെ കർദിനാൾ ബെർഗോളിയോ തിരഞ്ഞെടുക്കപ്പെട്ടു.
- 2013 - ഷി ജിൻപിങ് ചൈനയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1913 - മലയാളസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട്
- 1972 - കവയിത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമായ ഇറോം ചാനു ശർമ്മിള
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1883 - കാറൽ മാർക്സ്
- 1932 - ജോർജ്ജ് ഈസ്റ്റ്മാൻ
- 2006- ദേവരാജൻമാസ്റ്ററുടെ ഓർമദിവസം
- 2018- സ്റ്റീഫൻ ഹോക്കിങ്