ആസിഫ് അലി
ആസിഫ് അലി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, സിനിമാ നിർമാതാവ് |
സജീവ കാലം | 2006–മുതൽ |
ജീവിതപങ്കാളി(കൾ) | സമ മസ്‌റീൻ (m. 2011) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | എം.പി.ഷൗക്കത്ത് അലി മോളി അലി |
ബന്ധുക്കൾ | അഷ്കർ അലി |
ഒരു മലയാളചലച്ചിത്ര നടനാണ് ആസിഫ് അലി (ജനനം: ഫെബ്രുവരി 4 1986). 2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.[1]
സ്വകാര്യ ജീവിതം
[തിരുത്തുക]1986 ഫെബ്രുവരി 4-ന് മരവെട്ടിക്കൽ വീടിലെ എം. പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനായി ജനിച്ചു. ആസിഫിന്റെ പിതാവ് മുൻ തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്നു. അസ്കർ അലി ഇളയ സഹോദരനാണ്. റാന്നിയിൽ ജനിച്ച ആസിഫ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള കാരിക്കോടാണ് വളർന്നത്. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിൽ നിന്നും തൃപ്പൂണിത്തുറ പുത്തൻകുരിശു രാജർഷി മെമ്മോറിയൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാനം മരിയൻ കോളേജിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടി. കണ്ണൂർ സ്വദേശിനിയായ സമയുമായി 2013 മേയ് 26-ന് വിവാഹിതനായി.[2]
അഭിനയ ജീവിതം
[തിരുത്തുക]ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫലി അഭിനയിച്ച "ആദ്യമായി" എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ 'സണ്ണി ഇമട്ടി' എന്ന കഥാപാത്രമായി ആസിഫ് അലിയെ തിരഞ്ഞെടുക്കുവാൻ ഇത് കാരണമായി.[3] നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി. ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. ഈ സിനിമകൾ വൻ വിജയങ്ങളുമായിരുന്നു. ആസിഫിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ ഉന്നം, ഓർഡിനറി, ബാച്ച്‌ലർ പാർട്ടി, ഹണീ ബീ എന്നിവയാണ്. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പുരസ്കാരങ്ങൾ
[തിരുത്തുക]- ഏഷ്യാനെറ്റ് ഫിലിം അവാർഡ് (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
- വനിത ഫിലിം അവാർഡ് (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
- കൈരളി ഫിലിം അവാർഡ് (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
- കന്യക മിന്നലെ അവാർഡ് (2011) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
- ജയ്ഹിന്ദ് ടി.വി അവാർഡ് (2011) - പ്രത്യേക പുരസ്‌ക്കാരം
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ""No Shortcut to Success" - Asif Ali | Kochi Cochin News". Archived from the original on 2011-01-16. Retrieved 2011-01-27.
- ↑ "നടൻ ആസിഫ് അലി വിവാഹിതനായി". മാതൃഭൂമി. 2013 മേയ് 26. Archived from the original on 2013-05-27. Retrieved 2013 മേയ് 27.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-09. Retrieved 2011-01-27.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ക്രമ.നമ്പർ | ചിത്രം | വർഷം | സംവിധാനം | മറ്റു അഭിനേതാക്കൾ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|---|---|
1 | ഋതു | 2009 | ശ്യാമപ്രസാദ് | നിഷാൻ, റിമ കല്ലിങ്കൽ | സണ്ണി ഇമ്മട്ടി | ആദ്യ ചിത്രം തെലുഗു പതിപ്പ് : |
2 | കഥ തുടരുന്നു | 2010 | സത്യൻ അന്തിക്കാട് | ജയറാം, മംത മോഹൻദാസ് | ഷാനവാസ് | |
3 | അപൂർവരാഗം | 2010 | സിബി മലയിൽ | നിഷാൻ, നിത്യ മേനോൻ, അഭിഷേക് | ടോമി | മികച്ച വില്ലൻ വേഷം അവാർഡ് (ഏഷ്യാനെറ്റ് |
4 | ബെസ്റ്റ് ഓഫ് ലക്ക് | 2010 | എം.എ. നിഷാദ് | മമ്മൂട്ടി, പ്രഭുകവി]], റിമ കല്ലിങ്കൽ | മനു | |
5 | ട്രാഫിക് | 2012 | രാജേഷ് പിള്ള | ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, റോമ | രാജീവ് | |
6 | ഇതു നമ്മുടെ കഥ | 2011 | രാജേഷ് കണ്ണംകര | നിഷാൻ, അഭിഷേക്, അനന്യ | വിനോദ് | നാടോടികൾ എന്ന തമിഴ് സിനിമയുടെ മലയാളം പതിപ്പ് |
7 | ഡോക്ടർ ലൗ | 2011 | കെ. ബിജു | കുഞ്ചാക്കോ ബോബൻ, ഭാവന | ആസിഫ് അലി | അതിഥി വേഷം |
8 | ഇന്ത്യൻ റുപ്പി | 2011 | രഞ്ജിത്ത് | പൃഥ്വിരാജ്, റിമ, തിലകൻ | ബ്രോക്കർ | അതിഥി വേഷം |
9 | വയലിൻ | 2011 | സിബി മലയിൽ | നിത്യ മേനോൻ, വിജയരാഘവൻ | എബി | |
10 | സോൾട്ട് ആന്റ് പെപ്പർ | 2011 | ആഷിക് അബു | ലാൽ, ശ്വേത മേനോൻ, മൈഥിലി | മനു രാഘവ് | |
11 | സെവൻസ് | 2011 | കുഞ്ചാക്കോ ബോബൻ, നദിയ മൊയ്തു, ഭാമ, റിമ | സൂരജ് | ||
12 | അസുരവിത്ത് | 2012 | എ.കെ. സാജൻ | സംവൃത സുനിൽ, ജാൻവി, സിദ്ദിഖ് | ഡോൺ ബോസ്‌കോ | |
13 | ഉന്നം | 2012 | സിബി മലയിൽ | ശ്രീനിവാസൻ, ലാൽ, നെടുമുടി വേണു, റിമ കല്ലിങ്കൽ | അലോഷി | |
14 | ഓർഡിനറി | 2012 | സുഗീത് | കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ | ഭദ്രൻ | |
15 | ബാച്ച്‌ലർ പാർട്ടി | 2012 | അമൽ നീരദ് | പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റഹ്‌മാൻ, നിത്യ മേനോൻ, രമ്യ നമ്പീശൻ | ടോണി | |
16 | ഒഴിമുറി | 2012 | മധുപാൽ | ലാൽ, ഭാവന, മല്ലിക | ശരത് | |
17 | ഹസ്ബന്റ്സ് ഇൻ ഗോവ | 2012 | സജി സുരേന്ദ്രൻ | ജയസൂര്യ, ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ | അർജ്ജുൻ | |
18 | ജവാൻ ഓഫ് വെള്ളിമല | 2012 | അനൂപ് കണ്ണൻ | മമ്മൂട്ടി, മംമ്ത മോഹൻദാസ്, ശ്രീനിവാസൻ | കോശി ഉമ്മൻ | |
19 | 916 | 2
012 |
എം. മോഹനൻ | മുകേഷ്, അനൂപ് മേനോൻ, മാളവിക | പ്രശാന്ത് | |
20 | ഇടിയറ്റ്സ് | 2012 | ||||
21 | ഉസ്താദ് ഹോട്ടൽ | 2012 | അൻവർ റഷീദ് | ദുൽഖർ സൽമാൻ, നിത്യ മേനോൻ | അതിഥി വേഷം | |
22 | മല്ലൂസിംഗ് | 2012 | വൈശാഖ് | കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ | ഹർവിന്ദർ സിംഗ് | അതിഥി വേഷം |
23 | സീൻ ഒന്ന് നമ്മുടെ വീട് | 2012 | അതിഥി വേഷം | |||
24 | ഐ ലവ് മീ | 2012 | പ്രേം | |||
25 | കൌബോയ് | 2013 | പി.ബാലചന്ദ്രകുമാർ | ബാല, മൈഥിലി, ശ്വേത മേനോൻ | വിനയ് | |
26 | കിളി പോയി | 2013 | ചാക്കോ | |||
27 | ഹണീ ബീ | 2013 | ഭാവന,ലാൽ | സെബാൻ | ||
28 | ഡി കമ്പനി | 2013 | ചിന്നൻ | |||
29 | ബൈസൈക്കിൾ തീവ്സ് | 2013 | ചാക്കോ | |||
30 | പകിട | 2014 | ബിജു മേനോൻ | ആദി | ||
31 | മോസയിലെ കുതിരമീനുകൾ | 2014 | അലക്സ് | |||
32 | ഹായ് ഐ ആം ടോണി | 2014 | സമീർ | |||
33 | അപ്പോതിക്കിരി | 2014 | പ്രതാപൻ | |||
34 | സപ്തമശ്രീ തസ്ക്കരാ: | 2014 | ഷബാബ് | |||
35 | വെള്ളിമൂങ്ങ | 2014 | ജോസൂട്ടി /ചാർലി | അതിഥി വേഷം | ||
36 | മൈലാഞ്ചി മൊഞ്ചുള്ള വീട് | 2014 | അൻവർ | |||
37 | യൂ ടൂ ബ്രൂട്ടസ് | 2015 | ശ്രീനിവാസൻ | അഭി | ||
38 | നിർണായകം | 2015 | അജയ് | |||
39 | ഡബിൾ ബാരൽ | 2015 | പൃഥ്വിരാജ്,ഇന്ദ്രജിത്ത് | നിർമ്മാണത്തിലിരിക്കുന്നു | ||
40 | കോഹിനൂർ | 2015 | ഇന്ദ്രജിത്ത് | ലൂയിസ് | ||
41 | ഡ്രൈവർ ഓൺ ഡ്യൂട്ടി | 2015 | രാമകൃഷ്ണൻ | അഭിനയിക്കുന്നു | ||
42 | ഒ. പി 160/18 കക്ഷി:അമ്മിണിപിള്ള | 2019 | ||||
43 | കെട്ടിയോളാണ് എന്റെ മാലാഖ | 2019 | ||||
44 | മഹേഷും മാരുതിയും | 2023 | സേതു | മമ്ത മോഹൻദാസ്, മണിയൻപിള്ള രാജു |