ഡെത് വാലി ദേശീയോദ്യാനം
ഡെത് വാലി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കാലിഫോർഡിയ, നെവാഡ, യു.എസ്. |
Nearest city | ലോൺ പൈൻ, കാലിഫോർണിയ ബീറ്റി, നെവാഡ |
Coordinates | 36°14′31″N 116°49′33″W / 36.24194°N 116.82583°W |
Area | 3,373,063 ഏക്കർ (13,650.30 കി.m2)[1] |
Established | Feb. 11, 1933 (Monument) Oct. 31, 1994 (National Park)[2] |
Visitors | 1,296,283 (in 2016)[3] |
Governing body | നാഷണൽ പാർക് സർവീസ് |
Website | ഡെത് വാലി പാർക് ആൻഡ് പ്രിസർവ് |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ-നെവാഡ സംസ്ഥാന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന അത്യുഷ്ണമേഖലയായ ഒരു ദേശീയോദ്യാനമാണ് ഡെത് വാലി ദേശീയോദ്യാനം അഥവാ മരണ താഴ്വര ദേശീയോദ്യാനം (ഇംഗ്ലീഷ്: Death Valley National Park). ഊഷരമായഗ്രേറ്റ് ബേസിനും, മൊജേവ് മരുഭൂമിയുടെയും ഇടയിലായണ് ഈ പ്രദേശത്തിന്റെ സ്ഥാനം. മൊജേവ് മരുഭൂമിയുടെ വടക്കുപടിഞ്ഞാറൻ ഭാഗം ദേശീയോദ്യാനത്തിൽ പെടുന്നു. മരുഭൂമികളുടെ പ്രത്യേകതകളായ ലവണ സമതലങ്ങൾ, മണൽ കൂനകൾ, ബാഡ് ലാൻഡുകൾ, താഴ്വരകൾ, ഗിരികന്ദരങ്ങൾ, പർവ്വതനിരകൾ എന്നിവയെല്ലാം ഇവിടെ കാണപ്പെടുന്നു. ഈ ദേശീയോദ്യാനത്തിന് അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലം എന്ന പദവിയും ലഭിച്ചിട്ടുണ്ട്. ഉദ്യാനത്തിന്റെ 91% ഭൂമിയും വനഭൂമിയായി പ്രഖ്യാപിച്ചിരിക്കുന്നു.[4] അമേരിക്കയിലെ ദേശീയോദ്യാനങ്ങളിൽ വെച്ച്, ഏറ്റവും നിമ്നതിയിലുള്ളതും ഏറ്റവും ഉഷ്ണമേറിയതും, വരണ്ടതുമായ ദേശീയോദ്യാനമാണ് ഡെത് വാലി.[5] പടിഞ്ഞാറൻ അർദ്ധഗോളത്തിലെ സമുദ്രനിരപ്പിൽനിന്നും ഏറ്റവും താഴെയുള്ള രണ്ടാമത്തെ ബിന്ദുവായ ബാഡ്വാട്ടർ സമതലം ഈ ദേശീയോദ്യാനത്തിലാണുള്ളത്. സമുദ്രനിരപ്പിൽനിന്നും 282 അടി (86 മീ) താഴ്ചയിലാണിത്. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയുമായി പൊരുത്തപ്പെട്ട ജീവികൾ ഇവിടെ കണ്ടുവരുന്നു. ക്രിയോസോട് കുറ്റിച്ചെടി, ബിഗ് ഹോൺ ഷീപ്പ്, കയോട്ടി, ഡെത് വാലി പപ്ഫിഷ് തുടങ്ങിയവ അത്തരം ചില ജീവികളാണ്.
ചിത്രശാല
[തിരുത്തുക]-
ഡെത് വാലി പ്രദേശത്തിന്റെ ഒരു ആകാശദൃശ്യം
-
ഡെത് വാലിയിലെ മണൽകുന്നുകൾ
-
ഐബെക്സ് മലനിരകൾ
-
ഡെത് വാലിയിലെ മെസ്ക്വീറ്റ് മണൽകുന്നുകൾ
-
കയ്യോട്ടി എന്നയിനം കുറുക്കൻ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Error: No report available for the year 2012 when using {{NPS area}}
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NPSindex
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-08.
- ↑ "Backcountry Roads - Death Valley National Park (U.S. National Park Service)". www.nps.gov (in ഇംഗ്ലീഷ്). Archived from the original on 2017-01-26. Retrieved 2017-01-26.
- ↑ "Death Valley National Park (U.S. National Park Service)". www.nps.gov (in ഇംഗ്ലീഷ്). Archived from the original on 2017-01-26. Retrieved 2017-01-26.