ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലക്സ് ക്യാമറ


മെക്കാനിക്കൽ മിറർ സംവിധാനവും പെൻറാപ്രിസവും ഉപയോഗിക്കുന്ന ഡിജിറ്റൽ ക്യാമറയാണ് ഡിജിറ്റൽ സിംഗിൾ-ലെ൯സ് റിഫ്ലക്സ് ക്യാമറ. DSLR ക്യാമറകളെ ക്യാമറ ബോഡി, ലെൻസ്, ഫ്ലാഷ് എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്. ഒരു ക്യാമറ ബോഡിയിൽത്തന്നെ സാഹചര്യങ്ങൾക്കനുസൃതമായി ലെൻസുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്. ആവശ്യാനുസരണം ഫ്ലാഷും തിരഞ്ഞെടുക്കാൻ സാധിക്കും. DSLR ക്യാമറകളിൽ ഉപയോഗിക്കുന്ന സെൻസറുകൾ വിവിധ വലിപ്പങ്ങളിൽ ലഭ്യമാണ്. മീഡിയം ഫോർമാറ്റ്, ഫുൾ ഫ്രെയിം എന്നിങ്ങനെ സെൻസറുകളുടെ വലിപ്പത്തിനനുസരിച്ച് DSLR ക്യാമറകൾ വിവിധ തരത്തിലുണ്ട്. സെൻസറുകളുടെ വലിപ്പം കൂടുന്നതിനനുസരിച്ച് ചിത്രങ്ങളുടെ നിലവാരവും വ്യക്തതയും വർദ്ധിക്കുന്നു. കാനൺ ഇ.ഒ.എസ്. 550ഡി., നിക്കോൺ ഡി300, സോണി D900 എന്നിവയൊക്കെ ഈ DSLR ക്യാമറകൾക്ക് ഉദാഹരണങ്ങളാണ്.
ഡി.എസ്.എൽ.ആർ. ലെൻസുകൾ
[തിരുത്തുക]ഡി.എസ്.എൽ.ആർ. ക്യാമറകളിൽ ഛായാഗ്രാഹകൻറെ താൽപര്യപ്രകാരം വിവിധ തരം ലെൻസുകൾ മാറ്റി ഉപയോഗിക്കാവുന്നതാണ്.
