Jump to content

എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷൻ

Coordinates: 9°59′13″N 76°16′30″E / 9.987°N 76.275°E / 9.987; 76.275
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ernakulam Terminus railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:Infobox station/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

എറണാകുളം ടെർമിനസ്
Ernakulam Terminus
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ
റെയിൽവേ സ്റ്റേഷൻ 2020-ൽ
General information
Locationകൊച്ചി, കേരള, ഇന്ത്യ
Coordinates9°59′13″N 76°16′30″E / 9.987°N 76.275°E / 9.987; 76.275
Owned byഇന്ത്യൻ റെയിൽവേ
Other information
Station codeERG
Fare zoneസതേൺ റെയിൽവേ
History
Opened1902; 122 years ago (1902)
Closed1990; 34 years ago (1990)
ElectrifiedNo
ഫലകം:Infobox station/services
ഫലകം:Infobox station/services
ഫലകം:Infobox station/services
Location
എറണാകുളം ടെർമിനസ് Ernakulam Terminus is located in India
എറണാകുളം ടെർമിനസ് Ernakulam Terminus
എറണാകുളം ടെർമിനസ്
Ernakulam Terminus
Location within India
എറണാകുളം ടെർമിനസ് Ernakulam Terminus is located in Kerala
എറണാകുളം ടെർമിനസ് Ernakulam Terminus
എറണാകുളം ടെർമിനസ്
Ernakulam Terminus
എറണാകുളം ടെർമിനസ്
Ernakulam Terminus (Kerala)

സ്ക്രിപ്റ്റ് പിഴവ്: "Parameter validation" എന്നൊരു ഘടകം ഇല്ല.

കേരളത്തിൽ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനാണ് എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷൻ അഥവാ എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: ഇആർജി). കൊച്ചിയിലെ ആദ്യത്തെ റെയിൽ‌വേ സ്റ്റേഷനായിരുന്നു ഇത്. കൊച്ചിയിലെ മഹാരാജ രാമവർമ്മ പതിനഞ്ചാമൻ നിർമ്മിച്ചതാണ് ഈ റെയിൽവേ സ്റ്റേഷൻ. 1902 ജൂലൈ 16-നാണു സ്റ്റേഷനിൽ നിന്നു ആദ്യ യാത്രാ ട്രെയിനുകൾ സർവീസ് തുടങ്ങിയത്. 1990-ൽ ഈ സ്റ്റേഷൻ ഉപേക്ഷിക്കപ്പെട്ടു. കൊച്ചി വ്യവസായ നഗരമായി മാറിയപ്പോൾ ഐലൻഡിലും സൗത്തിലും പുതിയ സ്റ്റേഷനുകൾ വന്നതോടെ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഈ റെയിൽവേ സ്റ്റേഷൻ കേരള ഹൈക്കോടതിക്ക് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

1902 ജൂലൈ 16-നാണു സ്റ്റേഷനിൽ നിന്നു യാത്രാ ട്രെയിനുകൾ സർവീസ് അരംഭിച്ചത്. കൊച്ചിയിലേക്കു റെയിൽപാത വേണമെന്ന കൊച്ചി മഹാരാജാവ് രാമ വർമയുടെ ആവശ്യം ബ്രിട്ടിഷുകാർ തളളി. തുടർന്ന് രാജാവ് നിർമ്മാണം സ്വയം ഏറ്റെടുക്കുകയായിരുന്നു. വാർഷിക ബജറ്റിൽ 2 ലക്ഷം രൂപ മാത്രം നീക്കിയിരിപ്പുണ്ടായിരുന്ന കൊച്ചി രാജ്യം 44 ലക്ഷം രൂപയുടെ ഈ പദ്ധതി ഏറ്റെടുത്തു. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റാണു രാജാവ് പദ്ധതിയ്ക്കായി പണം കണ്ടെത്തിയത്. ജൂലൈ 16-നു നടന്ന ആദ്യ ട്രെയിൻ സർവീസിൽ രാജാവും പത്നിയും ആദ്യ യാത്രക്കാരായി. റോബർട്ട് ബ്രിസ്റ്റോയും വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിയും ആദ്യം ട്രെയിനിറങ്ങിയതും ഇവിടെയാണ്.[1]

അവലംബം[തിരുത്തുക]

  1. "ആവശ്യം ബ്രിട്ടിഷുകാർ തളളി, ആ വെല്ലുവിളി രാജാവ് ഏറ്റെടുത്തു; സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റു പണിത റെയിൽപാതയുടെകഥ". മനോരമ ഓൺലൈൻ. 21 ജൂലൈ 2020. Retrieved 21 ജൂലൈ 2020.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]