ഗാന്ധിജയന്തി
ദൃശ്യരൂപം
(Gandhi Jayanti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാന്ധിജയന്തി | |
---|---|
ആചരിക്കുന്നത് | ഇന്ത്യ |
പ്രാധാന്യം | Honours Mahatma Gandhi's role in Indian Independence. |
അനുഷ്ഠാനങ്ങൾ | Community, historical celebrations. |
തിയ്യതി | 2 October |
ബന്ധമുള്ളത് | International Day of Non-Violence Republic Day Independence Day |
1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.[1] ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. 2023 അദ്ദേഹത്തിന്റെ നൂറ്റിഅൻപതിനാലാം ജന്മ വാർഷികമാണ്.