കസ്തൂർബാ ഗാന്ധി
കസ്തൂർബാ മോഹൻദാസ് ഗാന്ധി | |
---|---|
ജനനം | കസ്തൂർബായ് മഖൻജി കപാഡിയ 11 ഏപ്രിൽ 1869 |
മരണം | 22 ഫെബ്രുവരി 1944 | (പ്രായം 74)
മറ്റ് പേരുകൾ | കസ്തൂർബാ മോഹൻദാസ് ഗാന്ധി കസ്തൂർബാ മഖൻജി കപാഡിയ |
തൊഴിൽ | ആക്ടിവിസ്റ് |
ജീവിതപങ്കാളി | |
കുട്ടികൾ |
കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11, 1869 – ഫെബ്രുവരി 22, 1944), പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്നു. പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായി പോർബന്തറിൽ കസ്തൂർബാ ജനിച്ചു.
വിവാഹം
[തിരുത്തുക]കസ്തൂർബായുടെ ഏഴാം വയസ്സിൽത്തന്നെ ഉറപ്പിച്ചിരുന്ന മഹാത്മാഗാന്ധിയുമായുള്ള വിവാഹം ഇരുവരുടേയും പതിമൂന്നാമത്തെ വയസ്സിലാണ് (1883)നടന്നത്. ഇവർക്ക് ഹരിലാൽ ഗാന്ധി( 1888), മണിലാൽ ഗാന്ധി(1892), രാംദാസ് ഗാന്ധി(1897), ദേവ്ദാസ് ഗാന്ധി (1900) എന്നീ പുത്രന്മാരുണ്ടായി.
വിവാഹശേഷജീവിതം
[തിരുത്തുക]വിവാഹശേഷമാണ് കസ്തൂർബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളിൽ കെട്ടപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവർ സഹിച്ചു. ഗാന്ധിജിയുടെ സമ്മർദ്ദത്തെത്തുടർന്ന് തൊട്ടുകൂടായ്മ പോലെയുള്ള വിശ്വാസങ്ങൾ അവർക്ക് ഉപേക്ഷിക്കേണ്ടിവന്നു.
പൊതുജീവിതം
[തിരുത്തുക]ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്. ക്രിസ്തീയ രീതിയിലല്ലാത്ത എല്ലാ വിവാഹവും നിരോധിച്ച ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി വിധി ഇവരുടെ സമരത്തെത്തുടർന്ന് തിരുത്തപ്പെട്ടു. 1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന് ഗാന്ധിജി ജയിലിലായപ്പോൾ ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് കസ്തൂർബ ഊർജ്ജം പകർന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകൾ മറന്ന് സമരത്തിൽ അവർ സജീവമായി.[1]
മരണം
[തിരുത്തുക]പുനെയിലെ അഗ ഖാൻ കൊട്ടാരത്തിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്. കസ്തൂർബാ ഗാന്ധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇതേ കൊട്ടാരത്തിലാണ്.
അവലംബം
[തിരുത്തുക]- ↑ Mathrubhumi Thozhilvartha Harisree, page 14, 2012 June 23
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- India’s 50 Most Illustrious Women (ISBN 81-88086-19-3) by Indra Gupta
- Daughter of Midnight: The Child Bride of Gandhi (ISBN 1-85782-200-5) by Arun Gandhi