Jump to content

ഗണേഷ് ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ganesh Ghosh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണേഷ് ഘോഷ്
Member of Parliament, Lok Sabha
ഓഫീസിൽ
1967-70
മണ്ഡലംCalcutta South
MLA
ഓഫീസിൽ
1951–1967
മുൻഗാമിNew Seat
പിൻഗാമിLakshmi Charan Sen
മണ്ഡലംBelgachia
വ്യക്തിഗത വിവരങ്ങൾ
ജനനം(1900-06-22)22 ജൂൺ 1900
Chittagong, Bengal Province, British India
മരണം16 ഒക്ടോബർ 1994(1994-10-16) (പ്രായം 94)
Calcutta, West Bengal, India
രാഷ്ട്രീയ കക്ഷിCommunist Party of India Communist Party of India (Marxist)

ഗണേഷ് ഘോഷ് ( ബംഗാളി : গণেশ ঘোষ ) (22 ജൂൺ 1900 - ഒക്ടോബർ 16, 1994) ബംഗാളി ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും രാഷ്ട്രീയക്കാരനുമായിരുന്നു.

ജീവചരിത്രം

[തിരുത്തുക]

ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ നിന്നുള്ള ഗണേഷ് ഘോഷ്. 1922-ൽ കൽക്കട്ടയിലെ ബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി. പിന്നീട് ചിറ്റഗോംഗ് യുഗാന്തർ പാർട്ടിയിൽ അംഗമായി. ചിറ്റഗോംഗ് ആയുധ റെയ്ഡിൽ , സൂര്യ സെന്നും മറ്റു വിപ്ലവകാരികളുമായും 1930 ഏപ്രിൽ 18 ന് അദ്ദേഹം പങ്കെടുത്തു. [1]ചിറ്റഗോംഗിൽ നിന്ന് പലായനം ചെയ്ത് ഹൂഗ്ലിയിലെ ചന്ദൻ നഗറിൽ അഭയം പ്രാപിച്ചു. ഏതാനും ദിവസം കഴിഞ്ഞ്, പോലീസ് കമ്മീഷണർ ചാൾസ് ടെഗാർട്ട് ചന്ദൻ നഗറിലെ സുരക്ഷിത കേന്ദ്രം ആക്രമിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ഒരു യുവാവായ വിപ്ലവകാരി ജിബാൻ ഘോഷാൽ അലിയാസ് മഖൻ എന്നയാളെ പോലീസ് കൊലപ്പെടുത്തി.[2]

1932- ൽ വിചാരണക്കു ശേഷം ഗണേഷ് ഘോഷ് നാടുകടത്തുകയും പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. 1946 -ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അംഗമായി. സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം പാർട്ടിയുടെ നേതാവായി. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ഗണേഷ് ഇന്ത്യ കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിക്ക് പിന്തുണ നൽകുകയും. 1952, 1957, 1962 വർഷങ്ങളിൽ ബംഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1967-ൽ കൽക്കട്ട തെക്കൻ ലോക് സഭാ നിയോജക മണ്ഡലത്തിൽ നിന്നും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനത്തേക്ക് ഇദ്ദേഹം നാലാം ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1971 ലോക് സഭയിൽ കൽക്കത്ത തെക്ക് ലോകസഭാ നിയോജകമണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ മത്സരിച്ച് പരാജയപ്പെട്ടു. ഇക്കാലത്ത് കോൺഗ്രസ് (ആർ) ടിക്കറ്റിൽ ആദ്യമായി ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 26 വയസുകാരനായ പ്രിയ രഞ്ജൻ ദാഷ് മുൻഷി ആണ് വിജയിച്ചത്.

അവലംബം

[തിരുത്തുക]
  1. Chandra, B & others (1989). India's Struggle for Independence 1857-1947, New Delhi: Penguin, ISBN 9780140107814, p.251-2
  2. Sangshad Bangali Charitabhidhan, Editor: Anjali Basu, 2nd part, 4th Edition, Sahitya Sangshad, 2015, Kolkata

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗണേഷ്_ഘോഷ്&oldid=3360377" എന്ന താളിൽനിന്ന് ശേഖരിച്ചത്