Jump to content

ലീഫ് എറിക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leif Erikson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലീഫ് എറിക്സൺ
Statue of Leif near the Minnesota State Capitol in St. Paul, Minnesota, United States
ജനനംc. 970
മരണംc. 1020
ദേശീയതNorse: IcelandicNorwegian
തൊഴിൽExplorer
അറിയപ്പെടുന്നത്Discovering Vinland (Part of North America; possibly Newfoundland)
പങ്കാളി(കൾ)Thorgunna (c. 999)
കുട്ടികൾThorgils, Thorkell
ബന്ധുക്കൾErik the Red (father), Þjóðhildur (mother), Thorvald, Thorstein and Freydís (siblings)
Leif Eriksson Discovers America by Christian Krohg (1893)
പ്രമാണം:The landing of Vikings on America.jpg
The landing of Vikings on America
Leif Erikson memorial statue at Shilshole Bay Marina (Port of Seattle)

ലീഫ് എറിക്സൺ (c. 970 - c. 1020) (Leif Erikson) ഐസ്‍ലാന്റിൽനിന്നുള്ള ഒരു നോർസ് പര്യവേക്ഷകനായിരുന്നു.[1] ക്രിസ്റ്റഫർ കൊളംബസിനു മുമ്പ് ഗ്രീൻലാന്റ് ഒഴികെയുള്ള വടക്കേ അമേരിക്കൻ ഭൂഖണ്ഡം കണ്ടുപിടിച്ച അറിയപ്പെടുന്ന ആദ്യ യൂറോപ്യനായിരുന്നു അദ്ദേഹം (സെൻറ് ബ്രെൻഡൻറെ സാദ്ധ്യത ഒഴികെ).[2][3][4][5] ഐസ്ലാന്റുകാരുടെ വീരകഥയായ – എറിക് സാഗ-യിലെ വിവരണമനുസരിച്ച് ആധുനിക കാനഡയിലെ ന്യൂഫൌണ്ട്‍ലാന്റിന്റെ വടക്കേ അറ്റത്തുള്ളതും വൈൻലാന്റ് എന്ന നോർസ് കുടിയേറ്റ കേന്ദ്രമെന്നു കരുതപ്പെടുന്നതുമായ “ലാൻസ് ഔക്സ് മെഡോസിൽ”  ഒരു കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചുവെന്നു കാണുന്നു. സെൻറ് ലോറൻസ് ഉൾക്കടലിനു ചുറ്റുമുള്ള പ്രദേശങ്ങൾ വിൻലാൻറ് ആകാനിടയുണ്ടെന്നാണ് പിൽക്കാലത്തു നടന്ന ആർക്കിയോളജിക്കൽ തെളിവുകൾ സൂചിപ്പിക്കുന്നത്, ലാൻസ് ഔക്സ് മിക്സ് മെഡോസ് കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥലം ആയിരുന്നുവെന്നു വിലയിരുത്തപ്പെടുന്നു.

ലെയ്ഫ് എറിക്സൺ എന്ന സഞ്ചാരി, ഗ്രീൻലാൻറിലെ ആദ്യ നോർസ് കുടിയേറ്റ കേന്ദ്രത്തിൻറെ സ്ഥാപകനായ എറിക് ദ റെഡിൻറേയും ത്ജോഡ്ഹിൽഡ്ൻറേയും (Þjóðhildur) മൂന്നു മക്കളിൽ രണ്ടാമത്തേയാളായിരുന്നു. രണ്ടുപേരും നോർവീജിയൻ പാരമ്പര്യമുള്ളവരായിരുന്നു. ലെയ്ഫ് എറിക്സൺ ഏകദേശം എ.ഡി. 1000 ത്തിൽ നോർവേയിലേയ്ക്കു നാവിക സഞ്ചാരം നടത്തുകയും അവടുത്തെ രാജാവായ കിംഗ് ഒലാഫിന്റെ ആഥിത്യം സ്വീകരിക്കുകയും ചെയിരുന്നുതു. ഗ്രീൻലാന്റിലേയ്ക്കു തിരിച്ചു പോകുന്നതിനിടെ യാദൃച്ഛികമായി വടക്കേ അമേരിക്കൻ വൻകരയിലെത്തിച്ചേരുകയും ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു. അവിടെ വിൻലാന്റ് (വൈൻലാന്റ്) എന്ന് പേരു നല്കിയ ഭാഗത്തു പര്യവേക്ഷണം നടത്തുകയും ചെയ്തു. ശിശിരകാലം വിൻലാന്റിൽ കഴിച്ചു കൂട്ടിയ ലെയ്ഫ് എറിക്സൺ ഗ്രീൻലാന്റിലേയക്കു തിരിച്ചു കപ്പലോടിച്ചു. പിന്നീട് വടക്കേ അമേരിക്കൻ തീരങ്ങളിലെക്കു തിരിച്ചു പോയതായി രേഖയില്ല. പൊതുവായി വിശ്വസിക്കപ്പെടുന്നത് വടക്കെ അമേരിക്കന് ഭൂഖണ്ഢത്തിലെത്തിയ ആദ്യ യൂറോപ്യൻ ലെയ്ഫ് എറിക്സൺ ആണെന്നാണ്, ക്രിസ്റ്റഫർ കൊളംബസ് വൻ കരയ്ക്കു സമീപമുള്ള ബഹാമാസിലെ ദ്വീപിൽ (സാൻസാൽവഡോർ)1492 ൽ എത്തുന്നതിന് ഏകദേശം 4 നൂറ്റാണ്ടുകൾക്കു മുമ്പായിരുന്നു ഇത്.


ആദ്യകാല ജീവിതം

[തിരുത്തുക]

ലെയ്ഫ് എറിക്സൺ "ലെയ്ഫ് ദ ലക്കി" എന്നറിയപ്പെട്ടിരുന്നു.  ഇംഗ്ലീഷിൽ Eiriksson, Erikson or Ericson എന്നിങ്ങനെ വ്യത്യസ്തമായി ഈ പേരുപയോഗിക്കുന്നു. പ്രശസ്തനായ നോർസ് പര്യവേക്ഷകൻ എറിക് ദ റെഡ് അദ്ദേഹത്തിൻറെ പത്നി ത്ജോഡ്ഹിൽഡ് എന്നിവരുടെ മൂന്നു കുട്ടികളിൽ രണ്ടാമത്തെയാളായിരുന്നു അദ്ദേഹം. അതുപോലതന്നെ തോർവാൾഡ്ർ അസ്വാൽഡ്സ്സണിൻറെ പൗത്രനും ഐസ്ലാൻഡ്[6] കണ്ടെത്തിയ നാഡ്ഡോഡ്ഡിൻറെ[7] വിദൂര ബന്ധുവുമായിരുന്നു. ആദ്യകാലങ്ങളിൽ ലീഫ് എറിക്സൺ ഒരു വൈക്കിങ്ങായിരുന്നു. ഏകദേശം എ.ഡി. 980 ല് ഐസ്ലാന്റിൽ നിന്നു പുറത്താക്കപ്പെട്ടതിനു ശേഷം എറിക് ദ റെഡ് ഗ്രീൻലാന്റ് കണ്ടുപിടിച്ച് അവിടെ യൂറോപ്യന്മാരുടെ ഒരു സ്ഥിരം കോളനി പണിതു. ലെയ്ഫ് എറിക്സൻറെ ജനനത്തീയതി നിശ്ചിതമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.[8] പ്രധാനമായി നോർവേയിൽനിന്നുള്ള നോർസ് ജനത സമീപകാലത്ത് കോളനിയാക്കിയ ഐസ്ലാൻഡിലാണ് അദ്ദേഹം ജനിച്ചതെന്ന് കരുതപ്പെടുന്നു.[9][10][11] ഐസ്ലാൻഡിൽ തന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയ സ്ഥലമായ ബ്രീഡാഫ്ജോർഡറിന്റെ അരികിലെവിടെയോ, ഒരുപക്ഷേ ത്ജോഡ്ഹിൽഡിന്റെ മൂല കുടുംബം നിലനിന്നിരുന്ന ഹൌക്കടാൽ ഫാമിലായിരുന്നിരിക്കാം ഇത്. ഗ്രീൻലാൻറിൻറെ കിഴക്കൻ കുടിയേറ്റ മേഖലയിലെ ബ്രാത്താഹ്ലിയോ കുടുംബ എസ്റ്റേറ്റിൽ അദ്ദേഹം വളർന്നു. ലീഫിന് അറിയപ്പെടുന്നതായി രണ്ടു മക്കളുണ്ടായിരുന്നു. ഹെബ്രിഡസിലെ രാജകുമാരി തോർഗ്ഗുണയിൽ ജനിച്ച തോർഗിൽസും ഗ്രീൻലാൻറ് കുടിയേറ്റ കേന്ദ്രമുൾപ്പെടുന്ന സാമന്ത ദേശത്തെ പിന്തുടർച്ചക്കാരനാകുന്നതിൽ വിജയം വരിച്ച തോർക്കെല്ലുമാണ് അദ്ദേഹത്തിൻറെ സന്താനങ്ങൾ.

വിൻലാന്റിലേയ്ക്കുള്ള കപ്പൽ യാത്ര

[തിരുത്തുക]

പതിമൂന്നാം നൂറ്റാണ്ടിലെ ഐസ്ലാന്റിക് വീരകഥയായ – എറിക് സാഗ-യിൽ ലെയ്ഫ് എറിക്സണ്  എ.ഡി. 1000 ത്തിൽ ഗ്രീൻലാന്റിൽ നിന്നും നോർവ്വേയിലേയ്ക്കു കപ്പൽ സഞ്ചാരം നടത്തിയതായി കാണുന്നു. പോകുന്ന വഴി സ്കോട്ടലാന്റിനു സമീപമുള്ള Hebrides എന്ന സ്ഥലത്തു തങ്ങുകയും അവിടുത്തെ ഗോത്രത്തലവന്റെ മകളായ തോർഗുണയിൽ തനിക്കു ജനിച്ച തോർഗിൽസിനെ സന്ദർശിക്കുകയും ചെയ്തു. പിന്നീട് നോർവ്വെയിൽ ഒലാഫിനെ സന്ദശിക്കുകയും അദ്ദേഹം ലെയ്ഫിനെ ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ഗ്രീൻലാന്റിലെ കുടിയേറ്റകക്കാരുടെയിടയിലേയ്ക്കു മതപ്രചരണാർത്ഥം തിരിച്ചയച്ചു. തിരിച്ചു ഗ്രീൻലാന്റിലേയ്ക്കുള്ള യാത്രാമദ്ധ്യേ അവിചാരിതമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്നു. കാലുകുത്തിയ സ്ഥലത്തിന് എറിക്സണ് വിൻലാന്റ് അഥവാ വൈൻലാന്റ് എന്നു നാമകരണം ചെയ്തു. ചരിത്ര രേഖകളിൽ ഈ സംഭവപരമ്പരകളുടെ കാലഘട്ടത്തിൽ നേരിയ വ്യത്യാസങ്ങളുണ്ട്. നേരത്തേ പറഞ്ഞ എറിക്സ് സാഗ അനുസരിച്ച് യാത്രാമദ്ധ്യേ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ വിൻലാന്റ എന്നു വിളിക്കപ്പെട്ട പ്രദേശത്ത് എത്തിപ്പെടുകയായിരുന്നു. ഫലഭൂയിഷ്ടമായ പ്രദേശത്തു കാട്ടുമുന്തിരികൾ സമൃദ്ധിയായി പടർന്നു കിടക്കുന്നതിനാലാണ് വിൻലാന്റ് എന്ന പേരു ആ പ്രദേശത്തിനു നല്കിയത്. മറ്റൊരു ഐസ്ലാന്റിക് വീര കഥയായ Groenlendinga saga (സാഗ ഓഫ് ഗ്രീൻലാന്റേർസ്) പണ്ഡിതന്മാർ കൂടുതൽ വിശ്വാസ യോഗ്യമായി കാണുന്നു. ഈ സാഗയിൽ ലെയ്ഫ് എറിക്സണ് വിൻലാന്റിനെക്കുറിച്ചു ഐസ്ലാന്റിക് വ്യാപാരിയായ Bjarni Herjulfsson ൽനിന്നു കേട്ടറിയുകയായിരുന്നു എന്നു കുറിക്കപ്പെട്ടിരിക്കുന്നു. കപ്പലിൽ നിന്നും ഈ വ്യാപാരി ലെയ്ഫിന്റെ നാവികയാത്രക്കു 14 വർഷങ്ങൾക്കു മുമ്പ് വടക്കേ അമേരിക്കൻ ഭൂഖണ്ഡം അകലെനിന്നു കണ്ടിരുന്നു. ഈ വിവരം ലെയ്ഫിന് വ്യാപാരി കൈമാറുകയായിരന്നു. ലെയ്ഫ് എറിക്സൺ വടക്കേ അമേരിക്കയിൽ ആദ്യമായി ഇറങ്ങിയ ഇടത്തേക്കുറിച്ചും കൃത്യമായി തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. വിൻലാന്റിന്റെ കൃത്യമായ സ്ഥാനത്തെക്കുറിച്ചു വിശദമായ ചർച്ചകൾ നടന്നിട്ടുണ്ട്. 1960 കളിൽ‌ നടന്ന പര്യവേക്ഷണങ്ങളിൽ ന്യൂഫൌണ്ട് ലാന്റിന്റെ വടക്കേ അറ്റത്തുള്ള L’Anse aux Meadows എന്ന ഭാഗത്ത്  പതിനൊന്നാം നൂറ്റാണ്ടിലെ വൈക്കിംഗ് കുടിയേറ്റക്കാരുടെ അടിസ്ഥാന താവളത്തിന്റെ തെളിവുകൾ‌ കണ്ടെത്തിയിട്ടുണ്ട്. ലെയ്ഫ് എറിക്സൺ വിൻലാന്റിൽ നിന്നു തിരിച്ചു പോയതിനു ശേഷം അദ്ദേഹത്തിന്റെ സഹോദരൻ തോർവാൾഡ് മറ്റൊരു വൈക്കിംഗ പര്യവേക്ഷണം വടക്കേ അമേരിക്കന് ഭൂഖണ്ഡത്തിലേയ്ക്കു നടത്തിയിരുന്നു. വിൻലാന്റിൽ യൂറോപ്യൻ കുടിയേറ്റം ആരംഭിക്കുന്നതിനുള്ള അക്കാലത്തെ ഉദ്യമങ്ങൾ തദ്ദേശീയ ഇന്ത്യൻസുമായുള്ള സംഘട്ടനങ്ങളാൽ ഫലവത്തായില്ല. തദ്ദേശീയ ഇന്ത്യൻസുമായുള്ള ഏറ്റുമുട്ടലിൽ തോർവാൾഡ് വൈക്കിംഗ് താവളത്തിന്റെ വടക്കു ഭാഗത്ത് എവിടെയോ വച്ച് കൊല്ലപ്പെടുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. Sverrir Jakobsson (14 July 2001). "Vísindavefurinn: Var Leifur Eiríksson ekki Grænlendingur sem átti rætur að rekja til Íslands og Noregs?" [Was Leif Eiriksson not Greenlandic who had roots in Iceland and Norway?] (in Icelandic). Visindavefur.hi.is. Archived from the original on 2018-12-26. Retrieved 16 February 2010.{{cite web}}: CS1 maint: unrecognized language (link)
  2. Severin, Timothy. "The Voyage of the 'Brendan'", National Geographic Magazine 152:6 (Dec. 1977), 768–97.
  3. "Leif Erikson (11th century)". BBC. Retrieved 20 November 2011.
  4. Severin, Tim (2010-06-23). The Brendan Voyage: Sailing to America in a Leather Boat to Prove the Legend of the Irish Sailor Sai (in ഇംഗ്ലീഷ്). Random House Publishing Group. ISBN 9780307755605.
  5. "Why Do We Celebrate Columbus Day and Not Leif Erikson Day?". National Geographic. 11 October 2015. Retrieved 12 October 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  6. "The Discovery of Iceland". www.viking.no. Retrieved 2015-10-26.
  7. "Thorvald Asvaldsson | Mediander | Connects". Mediander. Retrieved 2015-10-26.
  8. Leiv Eriksson, Norsk biografisk leksikon
  9. Sverrir Jakobsson (14 July 2001). "Vísindavefurinn: Var Leifur Eiríksson ekki Grænlendingur sem átti rætur að rekja til Íslands og Noregs?" [Was Leif Eiriksson not Greenlandic who had roots in Iceland and Norway?] (in Icelandic). Visindavefur.hi.is. Archived from the original on 2018-12-26. Retrieved 16 February 2010.{{cite web}}: CS1 maint: unrecognized language (link)
  10. Leif Eriksson – Encyclopædia Britannica, Inc., 2012. Retrieved 11 April 2012.
  11. books.google.is

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
ലീഫ് എറിക്സൺ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=ലീഫ്_എറിക്സൺ&oldid=3895998" എന്ന താളിൽനിന്ന് ശേഖരിച്ചത്