Jump to content

പുൽ തുരുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neurothemis intermedia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുൽ തുരുമ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. intermedia
Binomial name
Neurothemis intermedia
(Rambur, 1842)
പുൽ തുരുമ്പൻ Neurothemis intermediaPaddy Field Parasol
Neurothemis intermedia male
Neurothemis intermedia male
Neurothemis intermedia,Paddy Field Parasol, പുൽതുരുമ്പൻ - ആൺതുമ്പി

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് പുൽ തുരുമ്പൻ (ശാസ്ത്രീയനാമം: Neurothemis intermedia).

ഇംഗ്ലീഷിൽ Paddy Field Parasol, Ruddy Meadow Skimmer, Pale Yellow Widow എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു[2]. ഈ തുമ്പിയെ പല രാജ്യങ്ങളിലും കാണാമെങ്ങിലും അത്ര സർവസാധാരണം അല്ല. പുൽമേടുകളിലും അതുപോലുള്ള തുറസായ സ്ഥലങ്ങളിലുമാണ് ഇവയെ കാണാറുള്ളത്‌. നാല് ഉപവർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്[1][3][4][5][6][7].

ഉപവർഗങ്ങൾ

[തിരുത്തുക]
  • Neurothemis intermedia atalanta Ris 1919
  • Neurothemis intermedia degener Selys, 1879
  • Neurothemis intermedia excelsa Lieftinck, 1934
  • Neurothemis intermedia intermedia (Rambur, 1842)

വിവരണം

[തിരുത്തുക]

കേരളത്തിൽ കാണപ്പെടുന്ന 3 Neurothemis സ്പീഷീസുകളിൽ താരതമ്യേന അപൂർവ്വമായി കാണപ്പെടുന്ന തുമ്പിയാണ് പുൽ തുരുമ്പൻ (സ്വാമിത്തുമ്പി - Neurothemis tullia; തവിടൻ തുരുമ്പൻ - Neurothemis fulvia എന്നിവയാണ് മറ്റുള്ളവ). പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഇവ വളരെ അപൂർവ്വമാണ്.  വടക്കൻ കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ഇവയെ പാലക്കാട്, മലപ്പുറം ജില്ലകളിലെ നാട്ടിൻപുറങ്ങളിൽ  സുലഭമായി കാണാം [8]

പൊതുവെ വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന വയൽ തുരുമ്പൻ തുമ്പികളെ മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ് കൂടുതലായും കാണാൻ കഴിയുന്നത് [2]. ആഗസ്റ്റ് മാസം മുതൽ കണ്ടുതുടങ്ങുന്ന ഇവ നവംബർ-ഡിസംബർ മാസങ്ങൾ വരെ സജീവമായി പറന്നു നടക്കുന്നത് കാണാം.  ഇലപൊഴിയും വനങ്ങൾ ഇവയുടെ ഒരു പ്രധാന ആവാസവ്യവസ്ഥയാണ്.   ചുറ്റിനും കുറ്റിച്ചെടികൾ നിറഞ്ഞ ചെറിയ കുളങ്ങൾ ഇവയുടെ ഇഷ്ട കേന്ദ്രങ്ങളാണ്.  കുളങ്ങൾ പോലെയുള്ള ചെറുജലാശയങ്ങളിലാണ് ഈ തുമ്പികൾ സാധാരണയായി മുട്ടയിടുന്നത് [8] .

അധികം ഉയരത്തിൽ പറക്കാൻ ഇഷ്ടപ്പെടാത്ത വയൽ തുരുമ്പൻ കുറ്റിച്ചെടികളുടെയും മറ്റും ഇലപ്പടർപ്പുകളിലിരുന്ന് വെയിൽ കായുന്നത് സാധാരണമാണ്.  പലപ്പോഴും ചെറിയ കൂട്ടങ്ങളായി കാണപ്പെടുന്ന ഇവയിൽ പെൺതുമ്പികളുടെ എണ്ണം ആൺതുമ്പികളെ അപേക്ഷിച്ച് കൂടുതലായാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് [8].

ആൺതുമ്പികളുടെ ഉദരത്തിന് ഏകദേശം രണ്ടര സെന്റിമീറ്ററോളം നീളമുണ്ടായിരിയ്ക്കും.  ചിറകുകളുടെ തുടക്കത്തിലുള്ള ചുവപ്പു നിറം ഇവയെ മറ്റു തുമ്പികളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നു [2].  ചിറകുകളുടെ തുടക്കം മുതൽ മദ്ധ്യഭാഗം വരെ ചുവപ്പു കലർന്ന തവിട്ടു നിറം വ്യാപിച്ചു കാണാം.  കടും ചുവപ്പു നിറത്തിലുള്ള ഉദരത്തിന് ഇരുവശങ്ങളിലുമായി കറുത്ത വരകൾ കാണാം.  കണ്ണുകൾ തവിട്ടു കലർന്ന ചുവപ്പു നിറത്തിൽ കാണപ്പെടുന്നു.  ശിരസ്സിന്റെ മുൻഭാഗം ചുവപ്പു കലർന്ന മഞ്ഞനിറത്തിൽ കാണപ്പെടുന്നു. കാലുകൾക്ക് കടും ചുവപ്പു നിറമാണ്.  പെൺതുമ്പികളുടെ ശരീരത്തിന് ചുവപ്പു നിറത്തിനു പകരം കൂടുതൽ മഞ്ഞനിറമായിരിയ്ക്കും.  പെൺതുമ്പികളുടെ ഉദരത്തിലെ കറുപ്പുവരകൾ കൂടുതൽ ഇരുണ്ടതായി കാണപ്പെടുന്നു [9].

ആൺതുമ്പി
പെൺതുമ്പി

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Neurothemis intermedia". IUCN Red List of Threatened Species. 2010. IUCN: e.T167308A6326614. 2010. doi:10.2305/IUCN.UK.2010-4.RLTS.T167308A6326614.en. {{cite journal}}: |access-date= requires |url= (help); Unknown parameter |authors= ignored (help)
  2. 2.0 2.1 2.2 Kiran C.G & David Raju (2013). Dragonflies and Damselflies of Kerala. Tropical Institute of Ecological Sciences, Kottayam. p. 119.
  3. Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
  4. "Neurothemis intermedia Rambur, 1842". India Biodiversity Portal. Retrieved 2017-02-14.
  5. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 357–359.
  6. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 437.
  7. "Neurothemis intermedia Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-14.
  8. 8.0 8.1 8.2 Kootu Magazine, February 2018. Page No. 43
  9. Fraser, F.C (1936). The Fauna of British-India including Ceylon and Burma, Odonata. Vol. III. London: Taylor and Francis Ltd. p. 357.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുൽ_തുരുമ്പൻ&oldid=3374652" എന്ന താളിൽനിന്ന് ശേഖരിച്ചത്