രാജ് കപൂർ
രാജ് കപൂർ | |
---|---|
ജനനം | രൺബീർ രാജ് കപൂർ
Other Name = The show Man |
തൊഴിൽ | അഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ്,ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1935-1985 |
പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സംവിധായകനുമായിരുന്ന രാജ് കപൂർ 1924 ഡിസംബർ 14-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ് കപൂർ നടനായ പൃഥ്വിരാജ് കപൂറിന്റെ മകനാണ്. പ്രശസ്ത നടന്മാരായ ഷമ്മികപൂറും, ശശികപൂറും രാജ്‌കപൂറിന്റെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പർ ബോയ് ആയാണ് രാജ് കപൂർ തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂർ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സിൽ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്റെ സ്റ്റുഡിയോയായ ആർ.കെ.സ്റ്റുഡിയോയിൽ വച്ചാണ് “ആഗ്“ എന്ന സിനിമ നിർമ്മിച്ചത്.ആഗ് സിനിമ ഡയറക്റ്റ് ചെയ്തതും അദ്ദേഹം തന്നെ ആണ് . ഇതോടെ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടർ ആയി ദി ഷോ മാൻ അറിയപെട്ടു, 1951-ല് “ആവാര” എന്ന സിനിമയിൽ രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.
1973-ല് ഇറങ്ങിയ “ബോബി” കൌമാര റൊമാൻസിന്റെ പുതിയ തലമുറയുടെ മുന്നോടിയായിത്തീർന്നു. ഈ ചിത്രത്തിൽ രാജ്‌കപൂർ തന്റെ മകൻ ഋഷികപൂറിനെ ആദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് 1971-ൽ പത്മഭൂഷണും 1987-ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും ലഭിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]
- Pages using infobox person with unknown empty parameters
- 1924-ൽ ജനിച്ചവർ
- 1988-ൽ മരിച്ചവർ
- ഡിസംബർ 14-ന് ജനിച്ചവർ
- ജൂൺ 2-ന് മരിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ
- കപൂർ കുടുംബം
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ