ശ്രീ രാമവർമ്മ സംഗീത വിദ്യാലയം
Sree Rama Varma Music School | |
തരം | സംഗീതം, പെൺകുട്ടികൾ |
---|---|
സ്ഥാപിതം | 1910, രാമവർമ്മ XV |
സ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ |
ക്യാമ്പസ് | തൃശ്ശൂർ നഗരം |
കേരളത്തിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീരാമവർമ്മ സംഗീത വിദ്യാലയം (English:Sree Rama Varma Music School)[1]. സംഗീത പഠനം നടത്തുന്നതിന് മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം കൂടിയാണ് ഇത്. ഇവിടെ തുടക്കം മുതൽക്ക് തന്നെ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. എസ്. ആർ. വി. മ്യൂസിക് സ്കൂൾ എന്ന ചുരുക്കപ്പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.[2]
2016ൽ ഈ സ്ഥാപനം എസ്.ആർ.വി. (ശ്രീരാമവർമ്മ) ഗവ.കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ കോളേജായി ഉയർത്തപ്പെട്ടു.
ചരിത്രം
[തിരുത്തുക]കൊച്ചി രാജവംശത്തിലെ രാമവർമ്മ പതിനഞ്ചാമൻ, കൊട്ടാരത്തിലെ സ്ത്രീജനങ്ങൾക്ക് സംഗീതം അഭ്യസിക്കാൻ വേണ്ടി തുടങ്ങിയതായിരുന്നു ഈ സ്കൂൾ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സർക്കാർ അധീനതയിൽ വന്ന ഈ സ്കൂളിന് ഒരു ഘട്ടത്തിൽ അടച്ചു പൂട്ടൽ ഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്.[3][4] ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെയും എസ്.ആർ.വി.സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ പ്രൊഫ.കെ.ബി. ഉണ്ണിത്താന്റെയും തൃശ്ശൂരിലെ നിരവധി സംഗീത പ്രേമികളുടെയും സംഘടനകളുടെയും നിരന്തര പ്രയത്നങ്ങളുടെ ഫലമായി 2016ൽ സർക്കാർ ഈ സ്കൂളിനെ കോളേജായി പ്രഖ്യാപിച്ചു.[5][6]
പാഠ്യപദ്ധതികൾ
[തിരുത്തുക]എസ്. എസ്. എൽ. സി. പാസ്സായ പെൺകുട്ടികൾക്ക് 2 വർഷത്തെ സീനിയർ മ്യൂസിക് സർട്ടിഫിക്കറ്റ് കോഴ്സ് ആണ് മുൻപ് ഇവിടെ ഉണ്ടായിരുന്നത്. കോളേജായി ഉയർത്തപ്പെട്ടതിനു ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടിയുള്ള നാല് കോഴ്‌സുകളായിരിക്കും ഉണ്ടാവുക. തുടക്കത്തിൽ ഓരോ കോഴ്‌സിനും പത്ത് വിദ്യാർത്ഥിനികൾക്കായിരിക്കും അഡ്മിഷൻ.
അവലംബം
[തിരുത്തുക]- ↑ "Music school celebrates centenary". The Hindu. Retrieved 2010-07-22.
- ↑ "Thrissur music school celebrates centenary". The Hindu. Retrieved 2011-02-05.
- ↑ "DFMF Dharna Against SRV Termination". Archived from the original on 2017-08-18. Retrieved 2017-09-06.
- ↑ "News about DFMF Dharna".
- ↑ "എസ്.ആർ.വി. യിൽ നാദതാളങ്ങൾ ഉയരുമോ ?". Archived from the original on 2016-02-04. Retrieved 2016-02-04.
- ↑ "എസ്.ആർ.വി. മ്യൂസിക് സ്‌കൂളിനെ കോളേജായി ഉയർത്തി". Archived from the original on 2017-08-18. Retrieved 2016-02-21.
പുറമെനിന്നുള്ള കണ്ണികൾ
[തിരുത്തുക]- Government Music and Fine Arts Colleges
- Music Archived 2017-09-27 at the Wayback Machine.