Jump to content

ഫേനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vacuole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Schematic of typical animal cell, showing subcellular components. Organelles:
(1) Nucleolus
(2) Nucleus
(3) Ribosomes (little dots)
(4) Vesicle
(5) Rough endoplasmic reticulum (ER)
(6) Golgi apparatus
(7) Cytoskeleton
(8) Smooth ER
(9) Mitochondria
(10) Vacuole
(11) Cytosol
(12) Lysosome
(13) Centrioles within Centrosome
Plant cell structure
Animal cell structure

എല്ലാ സസ്യങ്ങളുടെയും ഫംഗസുകളുടെയും ചില പ്രോട്ടിസ്റ്റുകളുടെയും ജന്തുക്കളുടെയും[1] ബാക്ടീരിയാകളുടെയും [2]കോശങ്ങളിൽ കാണപ്പെടുന്ന സ്തരത്താൽ പൊതിഞ്ഞ കോശാംഗമാണ് ഫേനം. ഫേനങ്ങളിൽ കാർബണികമോ അകാർബണികമോ ആയ പദാർഥങ്ങൾ ജലത്തിൽ ലയിച്ച രീതിയിൽ കാണപ്പെടുന്നു. ചില ഫേനങ്ങളിൽ അപൂർവ്വമായി, ഖരരൂപത്തിലുള്ള പദാർത്ഥങ്ങൾ കാണാം. സഞ്ചികൾ പോലെയുള്ള വെസിക്കിളുകൽ കൂടിച്ചേർന്നാണ് ഫേനങ്ങൾ ഉണ്ടായിരിക്കുന്നത്.(Vacuole)(/ˈvækjuːl/). [3] ഈ കോശാംഗത്തിനു നിയതമായ രൂപമോ വലിപ്പമൊ ഉണ്ടാകാറില്ല. കോശത്തിന്റെ ആവശ്യത്തിനനുസരിച്ച് വലിപ്പവും രൂപവും മാറിക്കൊണ്ടിരിക്കും.

ഏതു കോശത്തിലാണു സ്ഥിതിചെയ്യുന്നത് എന്നതനുസരിച്ച് ഇവയുടെ പ്രവർത്തനവും പ്രാധാന്യവും വ്യത്യസ്തമായിരിക്കും. സസ്യങ്ങളിലും ഫംഗസിലും ചില പ്രോടിസ്റ്റുകളിലും കൂടുതൽ പ്രാധാന്യത്തോടെ നിലനിൽക്കുമ്പോൾ, ജന്തുക്കളിലും ബാക്ടീരിയങ്ങളിലും തുലോം പ്രാധാന്യം കുറഞ്ഞവയാണ് ഫേനങ്ങൾ. പൊതുവേ, ഫേനങ്ങളുടെ ധർമ്മങ്ങൾ താഴെപ്പറയുന്നു:

  • ഒരു കോശത്തിനു അപകടകാരിയായതോ അതിനു വെല്ലുവിളിയുയർത്തുന്നതോ ആയ പദാർത്ഥങ്ങളെ കോശത്തിന്റെ മറ്റു ഭാഗങ്ങളുമ്മായി അകറ്റിനിർത്താൻ.
  • ഫേനങ്ങളിൽ വിസർജ്ജ്യവസ്തുക്കൾ അടങ്ങിയിരിക്കുന്നു.
  • സസ്യകോശങ്ങളിൽ ജലം നിറഞ്ഞിരിക്കുന്നു.
  • ഒരു കോശത്തിനകത്തുള്ള ലീനമർദ്ദം അല്ലെങ്കിൽ ജലമർദ്ദം നിയന്ത്രനവിധേയമാക്കുന്നു.
  • ഉള്ളിലുള്ള ആസിഡ് നിലയിലുള്ള പി എച്ച് നിലനിർത്തുന്നു.
  • വളരെച്ചെറിയ തന്മാത്രകൾ അടങ്ങിയിരിക്കുന്നു.
  • കോശത്തിൽ ആവശ്യമില്ലാത്ത പദാർത്ഥങ്ങളെ കയറ്റി അയയ്ക്കുന്നു.
  • കേന്ദ്രീകൃത ഫേനത്തിന്റെ സഹായത്തോടെ സസ്യങ്ങൾ അവയുടെ ഇലകളുടെയും പൂക്കളുടെയും ഘടന നിലനിർത്തുവാൻ ഫേനം സഹായിക്കുന്നു.
  • കൂടുതലും ജലമുപയോഗിച്ച് ഫേനം അതിന്റെ വലിപ്പം കൂട്ടുന്നതിനാൽ, ഒരു വിത്തു മുളയ്ക്കുമ്പോൾ തന്നെ ഇല പോലുള്ള ഭാഗങ്ങൾ വളരെ പെട്ടെന്ന് വളരുന്നു.
  • വിത്തുകളിലാണെങ്കിൽ, ഭ്രൂണത്തിനു വളരാനുള്ള വിത്തിൽ സൂക്ഷിച്ചിരിക്കുന്ന മാംസ്യം മാംസ്യ വസ്തുക്കളിൽ സൂക്ഷിക്കുന്നു. ഈ മാംസ്യ വസ്തുക്കൾ രൂപാന്തരം പ്രാപിച്ച ഫേനങ്ങൾ ആകുന്നു.

അവലംബം

[തിരുത്തുക]
  1. Venes, Donald (2001). Taber's Cyclopedic Medical Dictionary (Twentieth Edition), (F.A. Davis Company, Philadelphia), p. 2287 ISBN 0-9762548-3-2.
  2. Heide N. Schulz-Vogt (2006). Vacuoles. Microbiology Monographs. Vol. 1. doi:10.1007/3-540-33774-1_10. ISBN 3-540-26205-9.
  3. Brooker, Robert J, et al. (2007). Biology (First Edition), (McGraw-Hill, New York), p. 79 ISBN 0-07-326807-0.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫേനം&oldid=3151080" എന്ന താളിൽനിന്ന് ശേഖരിച്ചത്