Jump to content

വന്യജീവി ഛായാഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wildlife photography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗജവീരനെ പകർത്തിയത് മൈസൂരിനടുത്തുള്ള കാട്ടിൽവച്ച്
മാനുകൾ കൊമ്പുകോർക്കുന്ന ദൃശ്യം പകർത്തിയത് മൈസൂരിനടുത്ത്

വന്യജീവികളുടെ ചിത്രങ്ങൾ ചിത്രീകരിക്കുന്ന രീതിയാണ് വന്യജീവി ഛായാഗ്രഹണം. ഇതൊരു സാഹസികത നിറഞ്ഞ മേഖലയാണ്, കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും അവയുടെ സ്വഭാവവും നന്നായി അറിഞിരിക്കണം ഒപ്പം തന്നെ ദ്രുതഗതിയിൽ ചിത്രങ്ങൾ ഒപ്പിയെടുക്കുവാനുള്ള കഴിവും അനിവാര്യമാണ്, ചെറു പ്രാണികളെയും മറ്റും പകർത്തുവാൻ മാക്രോ ലെൻസുകളും, വിദൂര ചിത്രീകരണത്തിനായി (പക്ഷികൾ, അകലെയുള്ള ജീവികൾ) ടെലിഫോട്ടോ ലെൻസ് ഘടിപ്പിച്ചവയും, സമുദ്രാടിത്തട്ടുകളിൽ പോയി മറൈൻലൈഫ് ചിത്രങ്ങൾ എടുക്കുവാൻ അണ്ടർവാട്ടർ ക്യമറകളും ഉപയോഗിക്കുന്നു.

വാനരന്മാർ കൂടിയിരുന്നു വിശ്രമിക്കുന്നു

ചരിത്രം

[തിരുത്തുക]

ഫോട്ടോഗ്രാഫിയുടെ ആദ്യകാലങ്ങളിൽ, സ്ളോ ലെൻസുകളും ഫോട്ടോഗ്രാഫിക് മീഡിയയുടെ കുറഞ്ഞ സെൻസിറ്റിവിറ്റിയും കാരണം വന്യജീവികളുടെ ഫോട്ടോ പകർത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.[1] മൃഗങ്ങളുടെ ആദ്യകാല ഫോട്ടോകൾ സാധാരണയായി വളർത്തുമൃഗങ്ങൾ, സ്റ്റഫ് ചെയ്ത മൃഗങ്ങൾ[2], മൃഗശാലകളിൽ ഉള്ള മൃഗങ്ങൾ എന്നിവയുടേതായിരുന്നു.[3][4] 1854 ൽ ബ്രിസ്റ്റോൾ മൃഗശാലയിൽ നിന്ന് എടുത്ത സിംഹക്കുട്ടികളുടെ ഫോട്ടോകളും, 1864 ലെ, ഫ്രാങ്ക് ഹെയ്സിന്റെ അവസാന ക്വാഗ്ഗയുടെ ഫോട്ടോകളും ഇതിൽ ഉൾപ്പെടുന്നു.[5] 1880 കളിൽ ഫാസ്റ്റ് ഫോട്ടോഗ്രാഫി എമൽഷനുകളും വേഗത്തിലുള്ള ഷട്ടറുകളും വന്നപ്പോൾ വന്യജീവി ഫോട്ടോഗ്രഫി കൂടുതൽ പ്രചാരം നേടി.[6] 1884-ൽ ജർമ്മൻ ഓട്ടോമർ അൻഷട്ട്സ് എടുത്ത, ചലിക്കുന്ന കാട്ടു പക്ഷികളുടെ ഫോട്ടോകൾ ഉൾപ്പടെയുള്ള ആദ്യകാല ഫോട്ടോകൾ, ഫോട്ടോഗ്രഫി സാങ്കേതികയിൽ ഉണ്ടായ മാറ്റങ്ങൾ വന്യജീവി ഫോട്ടോഗ്രഫിയെ സ്വാധീനിച്ചതിന് ഉദാഹരണങ്ങളാണ്.[6] 1906 ജൂലൈയിൽ നാഷണൽ ജിയോഗ്രാഫിക് അതിന്റെ ആദ്യത്തെ വന്യജീവി ഫോട്ടോകൾ പ്രസിദ്ധീകരിച്ചു.[7] പെൻ‌സിൽ‌വാനിയയിൽ നിന്നുള്ള യു‌എസ് പ്രതിനിധി ജോർജ്ജ് ഷിറാസ് III ആണ് ആ ഫോട്ടോകൾ എടുത്തത്. അദ്ദേഹത്തിന്റെ ചില ഫോട്ടോകൾ ആദ്യത്തെ വയർ-ട്രിപ്പ്ഡ് ക്യാമറ ട്രാപ്പ് സാങ്കേതികത ഉപയോഗിച്ചാണ് എടുത്തത്.[8][9]

ഈ മേഖലയിലെ പ്രശസ്തർ

[തിരുത്തുക]

ഇന്ത്യക്കാർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Answers - the Most Trusted Place for Answering Life's Questions".
  2. Brower, Matthew (2011). Developing Animals: Wildlife and Early American Photography. ISBN 9780816654789.
  3. http://www.markcarwardine.com/uploads/articles/bbc_wildlife/history_wildlife_photography.pdf
  4. "A Brief History of Animals in Photography". 2015-06-04.
  5. Cox, Rosamund Kidman, ed. (2014). Wildlife Photographer of the Year. Firefly Books. p. 13.
  6. 6.0 6.1 Cox, Rosamund Kidman, ed. (2014). Wildlife Photographer of the Year. Firefly Books.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-26. Retrieved 2020-10-28.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-25. Retrieved 2020-10-28.
  9. "These Were the First Wildlife Photographs Published in National Geographic".
"https://ml.wikipedia.org/w/index.php?title=വന്യജീവി_ഛായാഗ്രഹണം&oldid=3657005" എന്ന താളിൽനിന്ന് ശേഖരിച്ചത്