Jump to content

അപ്പിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അംബെല്ലിഫെറേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപ്പിയേസീ
Apiaceae: Apium leaves and tiny inflorescences, Daucus habit, Foeniculum inflorescences, Eryngium inflorescences, Petroselinum root.
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Apiales
Family: Apiaceae
Lindl.
Type genus
Apium
Subfamilies
Synonyms

Umbelliferae

ആവൃതബീജി (Angiosperms) സസ്യവിഭാഗത്തിൽപ്പെട്ട ഒരു കുടുംബം.[1] ഇവ ദ്വിപത്രക സസ്യങ്ങളാണ്; ഇരുനൂറ്റിമുപ്പതോളം ജീനസുകളും ആയിരത്തഞ്ഞൂറോളം സ്പീഷിസുകളും ഉണ്ട്. അരേലിയേസീ സസ്യകുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇതിനു കോർനേസീ (Cornaceae) സസ്യകുടുംബവുമായി അകന്ന ബന്ധമേയുള്ളു.[2] ഇവയ്ക്ക് ആഗോളവ്യാപകത്വം ഉണ്ടെങ്കിലും പ്രധാനമായും സമശീതോഷ്ണമേഖലയിലാണ് കാണുന്നത്. വ്യഞ്ജനവസ്തുക്കളായി ഉപയോഗിക്കുന്ന ജീരകം, മല്ലി, കായം, ഉലുവ എന്നിവ ഈ കുടുംബത്തിൽപ്പെടുന്നു. ഇവ കൂടാതെ മുള്ളങ്കി, കരോഫിലം ബൾബോസം (Chaerophyllum bulbosum Turnip-rooted chervil),[3] പാസ്റ്റിനാകാ സറ്റൈവ (Pastinaca sativa) എന്നീ ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും ഉൾപ്പെടുന്നു. ഈ കുടുംബത്തിലെ ആൻത്രിസ്കസ് സിറിഫോളിയം (Anthriscus cerefolium), ഏപ്പിയം ഗ്രാവിയോളൻസ് (Apium graveloens-celery) എന്നിവ പാശ്ചാത്യനാടുകളിൽ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്.കരിംജീരകം, കാട്ടയമോദകം, പെരുംജീരകം, ശതകുപ്പ, കാട്ടുശതകുപ്പ, കുടങ്ങൽ എന്നീ ഓഷധികളും ഈ വിഭാഗത്തിൽ പെടുന്നവ തന്നെ.[4]

വാർഷികങ്ങളോ ചിരസ്ഥായികളോ ആയ സസ്യങ്ങളാണ് ഇവയിൽ ബഹുഭൂരിപക്ഷവും. ചുരുക്കമായി കുറ്റിച്ചെടികളും വൃക്ഷങ്ങളും കാണാറുണ്ട്.

പൂക്കൾ ചെറുതും സമമിതങ്ങളുമാണ്. ഒരു പൂവിന് സ്വതന്ത്രങ്ങളായ അഞ്ചു ദളങ്ങളുണ്ട്; ഇവയുടെ അഗ്രം ഉള്ളിലേക്ക് വളഞ്ഞിരിക്കും. പുഷ്പങ്ങളിൽ ഭൂരിപക്ഷവും ദ്വിലിംഗികളാണ്.

കായ് രണ്ടു ഫലാംശകങ്ങളായി പൊട്ടുന്നു. ഇവ ശാഖാഗ്രങ്ങളിൽ തൂങ്ങിക്കിടക്കും. ഓരോ ഫലാംശകത്തിനും നീളത്തിലുള്ള അഞ്ച് തടിപ്പുകൾ കാണാം. ഇവയ്ക്കിടയിൽ സൂക്ഷ്മങ്ങളായ എണ്ണക്കുഴലുകളുണ്ട്.

അംബെല്ലിഫെറേയെ ഹൈഡ്രോകോട്ടിലോയ്ഡേ (Hydrocoty Ioideae), സാനിക്കുലോയ്ഡേ (Saniculoideae), അപ്പോയ്ഡേ (Apioideae) എന്നിങ്ങനെ മൂന്ന് ഉപകുടുംബങ്ങളായി തിരിച്ചിരിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://tolweb.org/Angiosperms/20646 Archived 2019-09-16 at the Wayback Machine. Angiosperms
  2. http://www.britannica.com/EBchecked/topic/137861/Cornaceae Cornaceae
  3. http://growingtaste.com/vegetables/chervilroot.shtml Chervil Root(Chaerophyllum bulbosum)
  4. http://www.uni-graz.at/~katzer/engl/Apiu_gra.html Archived 2010-11-30 at the Wayback Machine. Celery (Apium graveolens L.)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പിയേസീ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പിയേസീ&oldid=3828137" എന്ന താളിൽനിന്ന് ശേഖരിച്ചത്