Jump to content

അകാരി ദേശീയോദ്യാനം

Coordinates: 6°18′18″S 59°17′35″W / 6.305°S 59.293°W / -6.305; -59.293
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകാരി ദേശീയോദ്യാനം
Map showing the location of അകാരി ദേശീയോദ്യാനം
Map showing the location of അകാരി ദേശീയോദ്യാനം
Nearest cityApuí, Amazonas
Coordinates6°18′18″S 59°17′35″W / 6.305°S 59.293°W / -6.305; -59.293
Area896,410.95 ഹെ (3,461.0620 ച മൈ)
DesignationNational park
Created11 May 2016
AdministratorChico Mendes Institute for Biodiversity Conservation

അകാരി ദേശീയോദ്യാനം (PortugueseParque Nacional do Acari) ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ആമസോണാസ് സംസ്ഥാനത്തെ അപൂയി (11.77%), ബോർബ (59.55%), നോവോ അരിപ്വാന (28.68%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളെ ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.[1] അപൂയി-ജക്കാറിയാക്കാങ്ക സെക്ഷനിലെ BR-230 ട്രാൻസ്-ആമസോണിയൻ ഹൈവേയ്ക്ക് വടക്ക് ഭാഗത്തായാണ് ഇതിൻറെ സ്ഥാനം. ഉരുപ്പാടി ദേശീയവനം, അൾട്ടോ മൌയെസ് എക്കോളജിക്കൽ സ്റ്റേഷൻ എന്നിവ ഈ ദേശീയോദ്യാനത്തിൻറെ കിഴക്കൻ അതിർത്തികളാണ്.[2] ആമസോൺ ബയോമിൽ[3] സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 896,410.95 ഹെക്ടർ (2,215,079.7 ഏക്കർ) വിസ്തൃതിയുള്ളതാണ്.

അവലംബം

[തിരുത്തുക]
  1. PARNA do Acari – ISA.
  2. FLONA de Urupadi – ISA, Informações gerais (mapa).
  3. Parna do Acari – Chico Mendes.
"https://ml.wikipedia.org/w/index.php?title=അകാരി_ദേശീയോദ്യാനം&oldid=3806718" എന്ന താളിൽനിന്ന് ശേഖരിച്ചത്