Jump to content

മോണ്ടെ റൊറൈമ ദേശീയോദ്യാനം

Coordinates: 5°09′40″N 60°36′50″W / 5.161°N 60.614°W / 5.161; -60.614
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Monte Roraima National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോണ്ടെ റൊറൈമ ദേശീയോദ്യാനം
Parque Nacional do Monte Roraima
Skyline from the top of Mount Roraima
Map showing the location of മോണ്ടെ റൊറൈമ ദേശീയോദ്യാനം
Map showing the location of മോണ്ടെ റൊറൈമ ദേശീയോദ്യാനം
Nearest cityBoa Vista, Roraima
Coordinates5°09′40″N 60°36′50″W / 5.161°N 60.614°W / 5.161; -60.614
Area116,747.80 ഹെക്ടർ (288,490.1 ഏക്കർ)
DesignationNational park
Created28 June 1989
AdministratorChico Mendes Institute for Biodiversity Conservation

മോണ്ടെ റൊറൈമ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Monte Roraima) വടക്കൻ ബ്രസീലിലെ റൊറൈമ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ, റൊറൈമ പർവ്വതത്തിൻറെ ബ്രസീലിയൻ വിഭാഗവും വെനിസ്വേലയും ഗയാനയുമായുള്ള അതിർത്തികളിൽ ഉൾപ്പെടുന്ന മറ്റ് പർവ്വതനിരകളും ഉൾപ്പെടുകയും ഉഷ്ണമേഖലാ മഴക്കാടുകളും സാവന്നയും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിസ്ഥിതിയിൽ നിലനിൽക്കുകയും ചെയ്യുന്നു. ഈ ഉദ്യാനം പൂർണ്ണമായും റപോസ സെറ ഡൊ സൊൾ എന്ന തദ്ദേശീയ പ്രദേശത്ത് ഉൾക്കൊള്ളുകയും ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തദ്ദേശവാസികളുടെ ഭരണഘടനാ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ഇരട്ട ധർമ്മം നിർവ്വഹിക്കുകയും ചെയ്യുന്നു.

സ്ഥാനം

[തിരുത്തുക]

മോണ്ടെ റൊറൈമ ദേശീയോദ്യാനം റൊറൈമ സംസ്ഥാനത്ത് ഉയിറാമുറ്റ മുനിസിപ്പാലിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.[1]ഈ ദേശീയോദ്യാനത്തിൻറെ ഭൂവിസ്തൃതി 116,747.80 ഹെക്ടർ (288,490.1 ഏക്കർ) ആണ്.[2] ഒരു ജലവൈദ്യുത നിലയത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ള കോട്ടിംഗോ നദീതടത്തിന്റെ ഒരു ഭാഗം പാർക്കിൽ ഉൾപ്പെടുന്നു. അവിടെ ഖനനം, കൃഷി, മേച്ചിൽപ്രദേശം, ഇക്കോടൂറിസം എന്നിവയ്ക്ക് ഉയർന്ന സാധ്യതയുള്ള ഈ പ്രദേശത്തിന് തന്മൂലം പ്രബലരായ ഇന്ത്യൻ ജനസംഖ്യയും മേച്ചിൽപ്രദേശ ഉടമകളും കുടിയേറ്റ കർഷകരും തമ്മിലുള്ള സംഘർഷത്തിനു കാരണമാകുന്നു.[3]

അവലംബം

[തിരുത്തുക]
  1. Unidade de Conservação ... MMA.
  2. Parna do Monte Roraima – Chico Mendes.
  3. Furley 2002, p. 202.