Jump to content

അഡോറേഷൻ ഓഫ് ദി ക്രൈസ്റ്റ് ചൈൽഡ് (ജെന്റൈൽ ഡാ ഫാബ്രിയാനോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adoration of the Child
കലാകാരൻGentile da Fabriano
വർഷം1420–1421
തരംTempera and gold on panel
അളവുകൾ72 cm × 42.6 cm (28 ഇഞ്ച് × 16.8 ഇഞ്ച്)
സ്ഥാനംGetty Center, Los Angeles

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1420–1421നും ഇടയിൽ വരച്ച ടെമ്പറ-ഓൺ-ഗോൾഡ് പാനൽ പെയിന്റിംഗാണ് അഡോറേഷൻ ഓഫ് ദി ക്രൈസ്റ്റ് ചൈൽഡ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലോസ് ഏഞ്ചൽസിലെ ഗെറ്റി സെന്ററിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

1420 ലെ വസന്തകാലത്ത് ജെന്റൈൽ തന്റെ ജന്മനാടായ ഫാബ്രിയാനോയിൽ താമസിച്ചതിനും അടുത്ത വേനൽക്കാലത്ത് ഫ്ലോറൻസിലെത്തുന്നതിനുമിടയിലാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. അഡോറേഷൻ ഓഫ് ദി മാഗിയിലെ സ്ത്രീ മുഖങ്ങളുമായി വാസ്തവത്തിൽ സമാനതകളുണ്ട്. എന്നിരുന്നാലും മാർഷെയിലും ഡാൽമേഷ്യയിലും പ്രാദേശിക അനുയായികളുടെ പകർപ്പുകളുടെ സാന്നിധ്യം അഡ്രിയാറ്റിക് കടൽ പ്രദേശത്തെ ഏതെങ്കിലും സ്ഥലത്ത് ഈ ചിത്രം ഉണ്ടെന്ന് സൂചിപ്പിക്കുന്നു.

വിവരണം

[തിരുത്തുക]

നേറ്റിവിറ്റി ഓഫ് ജീസസ് ഇൻ ആർട്ടിന്റെയും മഡോണ ഓഫ് ഹ്യൂമിലിറ്റിയുടെയും പരമ്പരാഗത ഐക്കണോഗ്രഫിയുടെ സംയോജനമാണ് ഈ രംഗം. ഏറ്റവും മുന്നിലുള്ള ഭാഗത്ത് ഒരു പുൽത്തകിടിയിൽ ഇരിക്കുന്ന മേരിയെ ചിത്രീകരിച്ചിരിക്കുന്നു. പശ്ചാത്തലത്തിൽ ജോസഫും (ഇടത്, യേശുവിന്റെ ജനനത്തിലെ തന്റെ പ്രധാന പങ്ക് അടിവരയിടുന്നതിനായി ഉറങ്ങുന്നു), കഴുതയും കാളയും ഉള്ള കുടിലും, പിന്നിൽ, ഇടയന്മാർക്കുള്ള മംഗളവാർത്തയും ചിത്രീകരിച്ചിരിക്കുന്നു.

ഉറവിടങ്ങൾ

[തിരുത്തുക]
  • Minardi, Mauro (2005). Gentile da Fabriano. Milan: RCS.

പുറംകണ്ണികൾ

[തിരുത്തുക]