Jump to content

സെന്റ് ഫ്രാൻസിസ് റിസീവിങ് ദി സ്റ്റിഗ്മാറ്റ (ജെന്റൈൽ ഡാ ഫാബ്രിയാനോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saint Francis Receiving the Stigmata (c. 1420) by Gentile da Fabriano

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1420-ൽ വരച്ച ടെമ്പറ പെയിന്റിംഗാണ് സെന്റ് ഫ്രാൻസിസ് റിസീവിങ് ദി സ്റ്റിഗ്മാറ്റ. ഇപ്പോൾ ഈ ചിത്രം ഇറ്റലിയിലെ പാർമ പ്രവിശ്യയിലെ മഗ്നാനി-റോക്ക ഫൗണ്ടേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇത് ഒരു ഘോഷയാത്ര ബാനറിന്റെ പിൻഭാഗമാണ്. മുൻഭാഗത്ത് കാണുന്ന കൊറോണേഷൻ ഓഫ് വിർജിൻ ഇപ്പോൾ ലോസ് ഏഞ്ചൽസിലെ ഗെറ്റി സെന്ററിലാണ്.

ചിത്രകാരന്റെ ജന്മസ്ഥലമായ ഫാബ്രിയാനോയിലെ സാൻ ഫ്രാൻസെസ്കോ മൊണാസ്ട്രിയിൽ അധിഷ്ഠിതമായ ഒരു കോൺഫ്രറ്റേണിറ്റിക്ക് വേണ്ടിയാണ് ബാനർ വരച്ചിരുന്നത്. ഫ്ലോറൻസിലേക്ക് പോകുന്നതിനുമുമ്പ് 1420-ലെ വസന്തകാലത്ത് ബ്രെസ്സിയയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ഏതാനും മാസങ്ങൾ അവിടെ ചിലവഴിച്ചിരുന്നു. ചിത്രകാരനും കോൺഫ്രറ്റേണിറ്റിയും തമ്മിലുള്ള ഇടനിലക്കാരനായിരിക്കാം ജെന്റൈലിന്റെ ഭാര്യയുടെ സഹോദരനും എജിഡിയോയുടെ കസിനും ആയ അംബ്രോഗിയോ ഡി ബിസോച്ചിസ്.[1][2]

അവലംബം

[തിരുത്തുക]
  1. Mauro Minardi, Gentile da Fabriano, Skira, Milano 2005.
  2. Laura Laureati, Lorenza Mochi Onori (organization), Gentile da Fabriano e l'altro Rinascimento (catalogue of the exhibition held in February 2006), Milan, Electa, 2006, pp. 180-185 (Italian), ISBN 88-370-3768-6