വാലെ റോമിറ്റ പോളിപ്റ്റിക്
Valle Romita Polyptych | |
---|---|
കലാകാരൻ | Gentile da Fabriano |
വർഷം | c. 1410–1412 |
തരം | Tempera and gold on panel |
അളവുകൾ | 280 cm × 250 cm (110 ഇഞ്ച് × 98 ഇഞ്ച്) |
സ്ഥാനം | Pinacoteca di Brera, Milan |
മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ ഗോതിക് കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1410-1412നും ഇടയിൽ വരച്ച ചിത്രമാണ് വാലെ റോമിറ്റ പോളിപ്റ്റിക്. ഇപ്പോൾ ഈ ചിത്രം മിലാനിലെ പിനാകോട്ടെക ഡി ബ്രെറയിലാണ് സംരക്ഷിച്ചിരിക്കുന്നത്. ജെന്റൈലിന്റെ ജന്മസ്ഥലമായ ഫാബ്രിയാനോയ്ക്കടുത്തുള്ള വാലെ റോമിറ്റയുടെ ഫ്രാൻസിസ്കൻ സന്യാസിമഠത്തിനായാണ് ഈ ചിത്രം ആദ്യം പൂർത്തിയാക്കിയത്.
ചരിത്രം
[തിരുത്തുക]വാലെ റോമിറ്റ പോളിപ്റ്റിച്ചിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു വിവരവുമില്ല. എന്നിരുന്നാലും, 1406-ൽ ഫാബ്രിയാനോ പ്രഭു ചിയവെല്ലോ ചിയവെല്ലി ഈ ചിത്രം വരയ്ക്കാൻ നിയോഗിച്ചിരിക്കാം. അദ്ദേഹത്തിന്റെ ഭാവി ശവകുടീരത്തിൽ സ്ഥാപിക്കാൻ പ്രാദേശിക വൈദികസഭക്ക് വിട്ടുകൊടുത്തു. 1406 മുതൽ 1414 വരെ ജെന്റൈൽ മാർഷെ വിട്ട് പണ്ടോൾഫോ മൂന്നാമൻ മാലറ്റെസ്റ്റയുടെ കീഴിൽ ബ്രെസിയയിലേക്ക് മാറിയപ്പോൾ നിർമ്മിച്ചതാണ് ഈ ചിത്രം. പ്രത്യേകിച്ചും മൈക്കലിനോ ഡാ ബെസോസോ വൈദഗ്‌ദ്ധ്യം നേടിയ അന്താരാഷ്ട്ര ഗോതിക് ശൈലിയിലുള്ള ഘടകങ്ങളുടെ സാന്നിധ്യം (സ്വാഭാവിക വിശദാംശങ്ങളുടെ കൃത്യമായ തർജ്ജമ പോലുള്ളവ) 1410-1412 നും ഇടയിൽ രണ്ട് കലാകാരന്മാരും വെനീസിൽ കണ്ടുമുട്ടിയപ്പോൾ ഈ ചിത്രം വരച്ചിരിക്കാം.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പോളിപ്റ്റിച്ച് വേർപെടുത്തി. 1811 ൽ പിനാകോട്ടെക്ക ഡി ബ്രെറ മധ്യപാനൽ സ്വന്തമാക്കി. മുകളിലെ പാനലുകൾ 1901 ൽ ഒരു സ്വകാര്യ ശേഖരത്തിൽ നിന്ന് വാങ്ങി. നവ-ഗോതിക് ഫ്രെയിം 1925 ലേതാണ്.
ഉറവിടങ്ങൾ
[തിരുത്തുക]- De Vecchi, Pierluigi; Elda Cerchiari (1999). I tempi dell'arte. Milan: Bompiani. ISBN 88-451-7212-0.
- ___ (2004). Brera, guida alla pinacoteca. Milan: Electa. ISBN 978-88-370-2835-0.
{{cite book}}
:|author=
has numeric name (help) - Minardi, Mauro (2005). Gentile da Fabriano. Milan: Skira.
പുറംകണ്ണികൾ
[തിരുത്തുക]- Page at Marche's culture website (in Italian)