മഡോണ ഓഫ് ഹ്യൂമിലിറ്റി (ജെന്റൈൽ ഡാ ഫാബ്രിയാനോ)
Madonna of Humility | |
---|---|
കലാകാരൻ | Gentile da Fabriano |
വർഷം | 1420–1423 |
Medium | Tempera on panel |
അളവുകൾ | 56 cm × 41 cm (22 ഇഞ്ച് × 16 ഇഞ്ച്) |
സ്ഥാനം | Museo Nazionale di San Matteo, Pisa |
മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരൻ ജെന്റൈൽ ഡാ ഫാബ്രിയാനോ 1420-1423നും ഇടയിൽ വരച്ച ടെമ്പറ-ഓൺ-പാനൽ പെയിന്റിംഗാണ് മഡോണ ഓഫ് ഹ്യൂമിലിറ്റി. പിസയിലെ മ്യൂസിയോ നാസിയോണേൽ ഡി സാൻ മാറ്റിയോയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
ഒരിക്കൽ പ്രാദേശിക പ്യൂസ് ഹൗസ് ഓഫ് മിസറിക്കോർഡിയിൽ ഈ ചിത്രം അജ്ഞാതമായ സാഹചര്യങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടു. എന്നിരുന്നാലും അതിന്റെ വലുപ്പം ഈ ചിത്രം സ്വകാര്യ ഭക്തിക്ക് വിധേയമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. റോമൻ പള്ളി സാന്താ മരിയ നോവയിൽ ശവകുടീരം അലങ്കരിക്കാൻ ജെന്റൈലിനോട് (അവസാന നവോത്ഥാന കലാ ജീവചരിത്രകാരൻ ജോർജിയോ വസാരി പരാമർശിച്ച നഷ്ടപ്പെട്ട ചിത്രം) പിസയിലെ അതിരൂപതാ മെത്രാൻ കർദിനാൾ അലമന്നോ അഡിമാരി ഈ ചിത്രം വരയ്ക്കാൻ ഉത്തരവിട്ടിരിക്കാം.
വിവരണം
[തിരുത്തുക]മഡോണ ഓഫ് ഹ്യൂമിലിറ്റിയിൽ കന്യക നിലത്ത് ഒരു തലയണയിൽ ഇരിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാശ്ചാത്യ പെയിന്റിംഗിൽ പൊതുവായ ഒരു പ്രമേയം ആയിരുന്നു. സമൃദ്ധമായി അലങ്കരിച്ച ഗിൽറ്റ് തുണിക്ക് മുകളിൽ കന്യക കുട്ടിയെ മുട്ടിനുമുകളിൽ കിടത്തിയിരിക്കുന്നു. മികച്ച സുവർണ്ണ പശ്ചാത്തലം, വസ്ത്രങ്ങളുടെ റെൻഡറിംഗ്, മറ്റ് സാങ്കേതിക വിശദാംശങ്ങൾ എന്നിവ കലാകാരന്റെ ഫ്ലോറൻടൈൻ കാലഘട്ടവുമായി അഡോറേഷൻ ഓഫ് ദി മാഗി (1423), അഡോറേഷൻ ഓഫ് ദി ക്രൈസ്റ്റ് ചൈൽഡ് (പ്രത്യേകിച്ചും കുട്ടിയുടെ ഭാവത്തിന്) തുടങ്ങിയ ചിത്രങ്ങളുടെ പാനലുമായി ബന്ധിപ്പിക്കുന്നു.
ഉറവിടങ്ങൾ
[തിരുത്തുക]- Minardi, Mauro (2005). Gentile da Fabriano. Milan: RCS.