അനിൽ കകോദ്കർ
Anil Kakodkar | |
---|---|
ജനനം | (1943-11-11) 11 നവംബർ 1943 (80 വയസ്സ്) Barwani, India |
ദേശീയത | Indian |
കലാലയം | Ruparel College VJTI, University of Mumbai University of Nottingham |
അറിയപ്പെടുന്നത് | Smiling Buddha Pokhran-II Indian nuclear program |
പുരസ്കാരങ്ങൾ | Padma Shri (1998) Padma Bhushan (1999) Padma Vibhushan (2009) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mechanical Engineering |
സ്ഥാപനങ്ങൾ | Atomic Energy Commission of India Department of Atomic Energy Bhabha Atomic Research Centre (BARC) |
ഭാരതീയ അണുശാസ്ത്രജ്ഞനും ഇന്ത്യൻ അറ്റോമിൿ എനെർജി കമ്മിഷന്റെ ചെയർമാനുമായിരുന്നു അനിൽ കകോദ്കർ. 1996 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ബാബാ ആറ്റോമിക്ക് റിസർച്ച് സെൻ്ററിൻ്റെ ഡയറക്ടർ ആയിരുന്നു.2009-ൽ പത്മവിഭൂഷൻ നൽകി രാഷ്ട്രം ആദരിച്ചു. ധ്രുവന്യുക്ലിയർ റിയാക്ടറിന്റെ രൂപകല്പനയിലും നിർമ്മാണത്തിലും പ്രധാന പങ്കു വഹിച്ചു. ആണവോർജ്ജ ഉല്പാദനത്തിൽ താരതമ്യേന വിലകുറഞ്ഞ തോറിയം ഇന്ധനമായി ഉപയോഗിച്ചുകൊണ്ട് ഇന്ത്യയെ സ്വയം പര്യാപ്തതയിലേക്ക് നയിച്ചത് ഇദ്ദേഹമാണു.[1]
ബാല്യവും വിദ്യാഭ്യാസവും
[തിരുത്തുക]1943 നവംബർ 11-നു മധ്യപ്രദേശിലെ ബർവാനിയിൽ ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനികളും ഗാന്ധിയൻ ആശയക്കാരുമായ കമല കക്കോദ്ക്കർ പുരുഷോത്തം കക്കോദ്ക്കർ എന്നിവരുടെ മകനായിട്ടാണ് അനിൽ ജനിച്ചത്.സ്വന്തം നാട്ടിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുംബെ സർവകലാശാലയുടെ കീഴിലെ വി ജെ ടി ഐയിൽ നിന്നും 1963ൽ മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം നേടി.തുടർന്ന് 1964ൽ ബാബാ ആറ്റമിക്ക് റിസർച്ച് സെൻററിൽ ( ബാർക്ക്) ജോലിയിൽ പ്രവേശിച്ചു.1969ൽ യു കെയിലെ നോട്ടിങ്ഹാം സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബാർക്കിലെ റിയാക്ടർ എൻജിനീയറിങ് ഡിവിഷനിൽ ജോലിയിൽ പ്രവേശിച്ചു.ധ്രുവ റിയാക്ടറിൻ്റെ രൂപകല്പനയിലും നിർമ്മാണത്തിലും പ്രധാന പങ്ക് വഹിച്ചു.1974 ലെയും 1998 ലെയും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളുടെ സംഘത്തിലും അദ്ദേഹം പ്രവർത്തിച്ചു.നിലവിൽ ആറ്റമിക്ക് എനർജി കമ്മീഷൻ അംഗമാണ്.[1] Archived 2020-07-23 at the Wayback Machine. [2]
അവലംബം
[തിരുത്തുക]- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 October 2015. Retrieved 21 July 2015.
- ↑ manorama year book 2019manorama yearbook|ഭാരതീയ ശാസ്ത്രജ്ഞർ}}
പുറംകണ്ണികൾ
[തിരുത്തുക]- Biography Archived 2014-02-09 at the Wayback Machine.
- Atomic Energy Commission of India
International | |
---|---|
National |