അബ്ബാദ് ഇബ്ൻ ബിഷാർ
ദൃശ്യരൂപം
മുഹമ്മദ് നബിയുടെ അനുയായിയായിരുന്ന അബ്ബാദ് ഇബ്ൻ ബിഷാർ (Arabic: عباد بن بشر) ന്റെ ജീവിതകാലഘട്ടം 606 മുതൽ 632 വരെയായിരുന്നു. തികഞ്ഞ വിശ്വാസിയും പണ്ഡിതനുമായുരുന്ന അദ്ദേഹം ഒരു ധീരയോദ്ധാവുകൂടിയായിരുന്നു.
തനിക്ക് പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം മുസാബ് ഇബ്ൻ ഉമയർ-ൽ നിന്നും ആദ്യമായി ഖുർആൻ ഓതിക്കേൾക്കുന്നത്. അത് ഹിജ്റക്ക് മുമ്പുള്ള കാലഘട്ടമായിരുന്നു. ഖുർആന്റെ വചനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഖുർആൻ പഠിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഖുർആൻ പാരായണത്തിൽ നിപുണത നേടിയ അദ്ദേഹത്തിന്റെ ആലാപന മാധുര്യം മറ്റ് സഹാബികൾക്കിടയിൽ അദ്ദേഹത്തിന് "ഖുർആന്റെ സുഹൃത്ത്" എന്ന വിളിപ്പേര് നേടിക്കൊടുത്തു. പ്രവാചക പത്നിയായിരുന്ന ആയിഷ അദ്ദേഹത്തിന്റെ ധാർമ്മിക ബോധത്തെ വാഴ്ത്തിയിട്ടുണ്ട്. അദ്ദേഹം 632-ലെ യമാമ യുദ്ധത്തിൽ രക്തസാക്ഷിയായി.