ജുവൈരിയ്യ
ജുവൈരിയ്യ ബിന്ത് അൽ ഹാരിത് (Arabic: جويرية بنت الحارث , english: Juwayriya bint al-Harith ജനനം. 608) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളായിരുന്നു. ബനൂ മുസ്തലിക് ഗോത്രനേതാവയ അൽ ഹാരിത് ഇബ്നു അബിദിരാർ ആയിരുന്നു അവരുടെ പിതാവ്. മുസ്‌ലിംകളുംബനൂ മുസ്തലിക് ഗോത്രവും തമ്മിലുണ്ടായ യുദ്ധത്തിൽ മുസ്‌ലിംകൾ വിജയിച്ച്പ്പോൾ യുദ്ധത്തടവുകാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്ന ജുവൈരിയ്യയുടെ ആദ്യ ഭർത്താവ് മുസ്തഫ ഇബ്നു സഫ്‌വാൻ ആ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു. മുഹമ്മദിന്റെ അനുയായിയായിരുന്ന താബിത് ഇബ്നു ഗൈസിന്റെ യുദ്ധമുതൽ വിഹിതത്തിൽ ഉൾപ്പെട്ടിരുന്ന അവർക്ക് ഉന്നതകുലജാതയായിരുന്നതിനാൽ ഒരു അടിമയുടെ ജീവിതം നയിക്കുക എന്നത് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. അതിനാൽ അവർ നേരിട്ട് നബിയോട് മോചനത്തിനപേക്ഷിക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. അതിനെത്തുടർന്നാണ് നബി അവരെ വിവാഹം കഴിക്കുന്നത്.
അവലംബം
[തിരുത്തുക]- Alfred Guillaume, The Life of Muhammad: A Translation of Ibn Ishaq's Sirat Rasul Allah, p. 490-493.
- Mahmood Ahmad Ghadanfar, Great Woman of Islam, p.108-109.