സുബൈർ ഇബ്നുൽ-അവ്വാം
Zubayr | |
---|---|
ജനനം | 594 മക്ക, അറേബ്യൻ ഉപദ്വീപ് |
മരണം | 656 ബസറ, ഇറാഖ് |
ദേശീയത | റാഷിദീയ ഖിലാഫത്ത്. |
വിഭാഗം | Rashidun army |
ജോലിക്കാലം | 636, 640–642 |
പദവി | സൈന്യധിപൻ |
Commands held | Rashidun conquest of Egypt, First Muslim civil War |
സുബൈർ ഇബ്നുൽ-അവ്വാം (594–656)(الزبير بن العوام بن خويلد) പ്രവാചകൻ മുഹമ്മദിന്റെ സഹചാരിയും റാഷിദീയ സൈന്യത്തിൽ സൈന്യധിപനും ആയിരുന്നു.
മക്കയിൽ ഖുറൈശ് ഗോത്രത്തിൽ അവ്വാമുബ്നു ഖുവൈലിദിന്റെ മകനായി ജനിച്ചു. ആദ്യമായി ഇസ്ലാം സ്വീകരിച്ച ഏഴുപേരിൽ ഒരാളായ സുബൈർ ദാറുൽ അർഖമിൽ തിരുമേനി മുഹമ്മദ് നബിയോടൊപ്പം പ്രവർത്തിച്ചു. ഇസ്ലാമിൽ വരുമ്പോൾ പതിനഞ്ചുവയസ്സു മാത്രമേ അദ്ദേഹത്തിന്നുണ്ടായിരുന്നുള്ളൂ. മുഹമ്മദ് നബി സ്വർഗ്ഗം വാഗ്ദാനം ചെയ്ത പത്തുപേരിൽ ഒരാൾ സുബൈറ് ഇബ്നുൽ അവ്വാമാണു. കുട്ടിക്കാലത്തുതന്നെ കുതിരപ്പടയാളിയായിരുന്നു. നബി (സ) യുടെ അമ്മായി സ്വഫീയ്യ ബീവിയുടെ മകാനാണ് അദ്ദേഹം. ഇസ്ലാംമിനു വേണ്ടി ആദ്യമായി വാള് എടുത്ത വ്യക്തിയും അദ്ദേഹമാണ്. അബൂബക്കര് (റ) വിൻറെ മകളായ അസ്മാഅ് (റ.അ) വിവാഹം കഴിച്ചത് അദ്ദേഹമാണ്. നബിയുടെ സ്വർഗത്തിലെ സന്നദ്ധ സഹചാരിയാണ്. പതിനഞ്ചാം വയസ്സില് ഇസ്ലാമിലേക്ക് കടന്നുവന്നു. ഹബ്ഷയിലേക്കും , മദീനയിലേക്കും അദ്ദേഹം ഹിജ്റ പോയി. ഇസ്ലമിലേ ഒാട്ടുമിക്ക യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. അതില് പെട്ടാതാണ്.
ഹവാരീയ്യ് എന്ന് പറയാന് കാരണം ഹന്ദക്ക് യുദ്ധത്തില് ശത്രുകളുടെ നീക്കങ്ങള് അറിയാന് സ്വഹാബാക്കളോട് നബി (സ)) ചോദിച്ചു. സ്വഹാബാക്കളില് നിന്ന് തയ്യാറായത് സുബൈര് ബ്നു അവ്വാം (റ) ആയിരുന്നു.