Jump to content

ആനപ്പാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചയാത്തായ മറ്റത്തൂർ പഞ്ചായത്തിൽസ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണു് ആനപ്പാന്തം. കൊടകര ബ്ലോക്കിലെ മറ്റത്തൂർ പഞ്ചായത്ത്, വെള്ളിക്കുളങ്ങര വില്ലേജിൽ ഉൾപ്പെടുന്ന ആനപ്പാന്തം വനനിബഡമായ ഒരുഭൂപ്രദേശമാണ്. വെള്ളിക്കുളങ്ങര ജംഗ്ഷിൺ നിന്ന് 17 കി.മീ. വടക്കോട്ടും കിഴക്കോട്ടും സഞ്ചരിച്ചാൽ ആനപ്പാന്തം ആദിവാസികോളനിൽ എത്തിച്ചേരാം. 2006 ലെ ഉരുൾപൊട്ടിലിൽ ഇ ഭാഗം നശിക്കുകയും രണ്ടു മരണത്തിന് ഇടയാക്കുകയും അനെർട്ട് തുടങ്ങിയ കേന്ദ ഗവ. നടപ്പിലാക്കിയ സുര്താപോർജുസെല്ലുകൾ നശിക്കുകയും ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകയും ചെയ്തതിൻറെ ഫലമായി ആനപ്പാന്തത്തെ ആദിവാസികളെ വെളളിക്കുളങ്ങരയിൽ നിന്ന് 6 കി.മീ.ദൂരെയുളള വനനിബിഡമായ ശാസ്താംപുവ്വം എന്ന പർദേശത്തേക്ക് മാറ്റി പാർപ്പിക്കാനുളള പദ്ധതികൾ തയ്യറായി കൊണ്ടിരിക്കുന്നു. പഴയബിട്ടഷുക്കാരുടെ കാലത്തുണ്ടാക്കിയ ട്രാം വേ വെളളിക്കുളങ്ങരയുടെ ഭാഗത്തുനിന്ന് പറമ്പിക്കുളം വരെ ഇപ്പോഴു കാണാം.

ആനപ്പാന്തം കോളനിയിൽ നിന്ന് 9 കി.മീ. അകലെയാണ് പറമ്പിക്കുളം ആനപാന്തം കാടുകളിൾ കണ്ടുവരുന്ന ആന, പുലി, കാട്ടുപോത്ത്, മയിൽ ,മാൻ, കാട്ടുപന്നി രാജവെമ്പാല, മൂർഖൻ, മലമ്പാമ്പ് , പലത്തരം പക്ഷികൾ എന്നിവയെല്ലാം ഇന്നു വംശനാശ ഭീഷണി നേരിടുന്നു.

"https://ml.wikipedia.org/w/index.php?title=ആനപ്പാന്തം&oldid=3344878" എന്ന താളിൽനിന്ന് ശേഖരിച്ചത്