Jump to content

ആനി എർനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനി എർനോ
ആനി എർനോ 2017ൽ
ആനി എർനോ 2017ൽ
ജനനംആനി ഡുചെസ്നെ
(1940-09-01) 1 സെപ്റ്റംബർ 1940  (84 വയസ്സ്)
ലില്ലിബോൺ, ഫ്രാൻസ്
വിദ്യാഭ്യാസംറൂവൻ സർവ്വകലാശാല
ബോർഡൌക്സ് സർവ്വകലാശാല
അവാർഡുകൾസാഹിത്യ നോബൽ സമ്മാനം (2022)
പങ്കാളി
ഫിലിപ്പ് എർണാക്സ്
(m. 1964; div. 1985)
[1]
കുട്ടികൾ2
വെബ്സൈറ്റ്
Official website

ഒരു ഫ്രഞ്ച് എഴുത്തുകാരിയും സാഹിത്യ പ്രൊഫസറുമാണ് ആനി എർനോ (ജനനം:1 സെപ്റ്റംബർ 1940).[2] കൂടുതലും ആത്മകഥാപരമായ അവരുടെ സാഹിത്യ സൃഷ്ടികൾ, സമൂഹശാസ്ത്രവുമായി അടുത്ത ബന്ധം പുലർത്തുന്നവയാണ്. സ്വന്തം ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്നാണ് എർനോ വിശേഷിപ്പിക്കപ്പെടുന്നത്.[3]

2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അവർക്ക് ലഭിച്ചു.[4] വ്യക്ത്യാനുഭവങ്ങളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരത്തിനാണ് നോബൽ പുരസ്കാരം അവർക്ക് ലഭിച്ചത്.[5]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

നോർമണ്ടിയിലെ യെവെറ്റോട്ടിലാണ് എർനോ വളർന്നത്. അവർ ഒരു തൊഴിലാളിവർഗ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണ്, [6] എന്നാൽ അവരുടെ മാതാപിതാക്കൾ ഒടുവിൽ ഒരു കഫേ-പലചരക്ക് കട സ്വന്തമാക്കി. അവർ റൂവൻ സർവ്വകലാശാലകളിലും തുടർന്ന് ബോർഡോയിലും പഠിച്ചു, സ്കൂൾ-അധ്യാപികയായി യോഗ്യത നേടി, 1971-ൽ ആധുനിക സാഹിത്യത്തിൽ ഉന്നത ബിരുദം നേടി. അവർ പിയറി ഡി മാരിവോക്സിൽ ഒരു തീസിസ് പ്രോജക്റ്റിൽ ജോലി ചെയ്തു എങ്കിലും പൂർത്തിയാക്കിയില്ല.

താൻ 23 വർഷം ജോലി ചെയ്ത ദേശീയ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ചേരുന്നതിന് മുമ്പ്, 1970-കളുടെ തുടക്കത്തിൽ, അവർ ബോൺവില്ലെയിലെ ഒരു ലൈസിയിലും [7] ആനെസി-ലെ-വ്യൂക്സിലെ എവിയർ കോളേജിലും പിന്നീട് പോണ്ടോയിസിലും പഠിപ്പിച്ചു.[8]

സാഹിത്യ ജീവിതം

[തിരുത്തുക]

1974-ൽ പുറത്തിറങ്ങിയ ലെസ് ആർമോയേഴ്സ് വൈഡ്സ് (ക്ലീൻഡ് ഔട്ട്) എന്ന ആത്മകഥാപരമായ നോവലിലൂടെയാണ് ആനി എർനോ തന്റെ സാഹിത്യ ജീവിതം ആരംഭിച്ചത്.[3] 1984-ൽ, അവരുടെ മറ്റൊരു ആത്മകഥാപരമായ കൃതിയായ ലാ പ്ലേസിന് (എ മാൻസ് പ്ലേസ്) റെനൗഡോട്ട് സമ്മാനം ലഭിച്ചു, അവരുടെ പിതാവുമായുള്ള ബന്ധവും ഫ്രാൻസിലെ ഒരു ചെറിയ പട്ടണത്തിൽ വളർന്നുവന്ന അവരുടെ അനുഭവങ്ങളും തുടർന്നുള്ള ജീവിതവും കേന്ദ്രീകരിച്ചുള്ള ഒരു ആത്മകഥാപരമായ വിവരണം ആയിരുന്നു അത്. പ്രായപൂർത്തിയായപ്പോൾ അവർ തൻ്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്ത് നിന്ന് അകന്നു.[9]

തന്റെ കരിയറിന്റെ തുടക്കത്തിൽ, അവർ ഫിക്ഷനിൽ നിന്ന് ആത്മകഥയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.[10] അവരുടെ സൃഷ്ടി ചരിത്രവും വ്യക്തിഗതമായ അനുഭവങ്ങളും സംയോജിപ്പിക്കുന്നു.[11] തന്റെ പുസ്തകങ്ങളിലൂടെ ആനി തന്റെ മാതാപിതാക്കളുടെ സാമൂഹിക പുരോഗതി (ലാ പ്ലേസ്, ലാ ഹോണ്ടെ),[12] തന്റെ കൗമാരപ്രായം (സി ക്വിൽസ് ഡിസെന്റ് ഓ റിയെൻ), തന്റെ വിവാഹം (ലാ ഫെമ്മെ ജെലീ),[13] ഒരു കിഴക്കൻ യൂറോപ്യൻ പുരുഷനുമായുള്ള അവരുടെ വികാരാധീനമായ ബന്ധം (പാഷൻ സിമ്പിൾ),[14] അവരുടെ ഗർഭഛിദ്രം (ലിവിനമെന്റ്),[15] അൽഷിമേഴ്‌സ് രോഗം (ജി നേ സുയിസ് പാസ് സോർട്ടി ഡി മ നൂയിറ്റ്), അമ്മയുടെ മരണം (യൂനി ഫെമ്മെ), സ്തനാർബുദം (ലുസാജെ ഡി ഫോട്ടോ)[16] എന്നിവയെക്കുറിച്ച് എഴുതുന്നു. ഫ്രെഡറിക്-യെവ്‌സ് ജീനറ്റിനൊപ്പം എർനൊ ലെക്ച്ചറി കൊമ്മേ ഉന് കോർട്ടോ (L'écriture comme un couteau) എഴുതിയിട്ടുണ്ട്.[16]

എ വുമൺസ് സ്റ്റോറി, എ മാൻസ് പ്ലേസ്, സിമ്പിൾ പാഷൻ എന്നീ പുസ്തകങ്ങൾ ന്യൂയോർക്ക് ടൈംസിന്റെ ശ്രദ്ധേയമായ പുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ എ വുമൺസ് സ്റ്റോറി ലോസ് ആഞ്ചലസ് ടൈംസ് ബുക്ക് പ്രൈസിനുള്ള ഫൈനലിസ്റ്റായിരുന്നു. ഷെയിം 1998-ലെ പബ്ലിഷേഴ്‌സ് വീക്ക്‌ലി ബെസ്റ്റ് ബുക്ക് ആയും, ഐ റിമെയിൻ ഇൻ ഡാർക്ക്‌നെസ് വാഷിംഗ്ടൺ പോസ്റ്റിന്റെ എ ടോപ്പ് മെമ്മോയർ ഓഫ് 1999 ആയും തിരഞ്ഞെടുത്തു. കൂടാതെ മോർ മാഗസിൻ 2008-ലെ ഏറ്റവും മികച്ച പത്ത് പുസ്തകങ്ങളിൽ ഒന്നായി ദി പൊസഷൻ എന്ന പുസ്തകത്തെ തിരഞ്ഞെടുത്തു.

അവരുടെ 2008 ലെ ചരിത്ര സ്മരണികയായ ലെസ് ആനീസ് (ദി ഇയേഴ്‌സ്), ഫ്രഞ്ച് നിരൂപകർ നന്നായി സ്വീകരിച്ചു. പലരും അവരുടെ മഹത്തായ രചനയായി ഇതിനെ കണക്കാക്കുന്നു.[17] എർനോ ആദ്യമായി മൂന്നാം വ്യക്തി ശൈലിയിൽ തന്നെക്കുറിച്ച് എഴുതുന്ന ഈ പുസ്തകത്തിൽ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം 2000-കളുടെ ആരംഭം വരെയുള്ള ഫ്രഞ്ച് സമൂഹത്തെക്കുറിച്ചുള്ള ഉജ്ജ്വലമായ ഒരു കാഴ്ച നൽകുന്നു.[18] ഒരു സ്ത്രീയുടെയും അവർ ജീവിച്ചിരുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും കഥയാണിത്. ദി ഇയേഴ്‌സ് 2008-ലെ ഫ്രാങ്കോയിസ് -മൗറിയക് പ്രൈസ് (Prix François-Mauriac de la région Aquitaine), 2008-ലെ മാർഗരിറ്റ് ഡ്യൂറസ് പ്രൈസ്,[19] -ലെ ഫ്രഞ്ച് ഭാഷാ പ്രൈസ് (Prix de la langue française), 2009-ലെ ടെലിഗ്രാം റീഡേഴ്‌സ് പ്രൈസ് (Télégramme Readers Prize), 2016-ലെ യൂറോപ്പ് സ്‌ട്രീഗാ പ്രൈസ് (Premio Strega Europeo Prize) എന്നിവ നേടിയിട്ടുണ്ട്. അലിസൺ എൽ. സ്‌ട്രേയർ വിവർത്തനം ചെയ്‌ത, ദി ഇയേഴ്‌സ് 31-ാമത് വാർഷിക ഫ്രഞ്ച്-അമേരിക്കൻ ഫൗണ്ടേഷൻ വിവർത്തന സമ്മാനത്തിനുള്ള ഫൈനലിസ്റ്റായിരുന്നു. കൂടാതെ ദ ഇയേഴ്‌സ് എന്ന പുസ്തകത്തിന് അവർ 2019 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു,[20] കൂടാതെ ഇത് വിവർത്തനത്തിലെ സ്ത്രീകൾക്കുള്ള 2019 ലെ വാർവിക്ക് പ്രൈസ് ഫോർ വുമൺ ഇൻ ട്രാൻസലേഷൻ പുരസ്കാരവും നേടി.[21]

2018 ൽ അവർ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് പ്രീമിയോ ഹെമിംഗ്‌വേ പുരസ്കാരം നേടി.[22]

2022 ഒക്ടോബർ 6-ന്, "വ്യക്തിപരമായ ഓർമ്മയുടെ വേരുകൾ, അകൽച്ചകൾ, കൂട്ടായ നിയന്ത്രണങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന അവരുടെ ധൈര്യത്തിനും ക്ലിനിക്കൽ അക്വിറ്റിക്കും" അവർക്ക് 2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചു.[23][24][25] സാഹിത്യ നോബൽ സമ്മാനം ലഭിക്കുന്ന 16-ാമത്തെ ഫ്രഞ്ച് എഴുത്തുകാരിയും ആദ്യത്തെ ഫ്രഞ്ച് വനിതയുമാണ് എർനൊ.[24] അവരെ അഭിനന്ദിച്ചുകൊണ്ട്, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അവർ "സ്ത്രീകളുടെയും മറക്കപ്പെട്ടവരുടെയും സ്വാതന്ത്ര്യത്തിന്റെ" ശബ്ദമായിരുന്നു എന്ന് പറഞ്ഞു.[24]

അവരുടെ പല കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും സെവൻ സ്റ്റോറീസ് പ്രസ്സ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ് അതിന്റെ പേര് സ്വീകരിച്ച ഏഴ് സ്ഥാപക എഴുത്തുകാരിൽ ഒരാളാണ് എർനോ.

വ്യക്തി ജീവിതം

[തിരുത്തുക]

അവർ ഫിലിപ്പ് എർനോയെ വിവാഹം കഴിച്ചിരുന്നു, അവർക്ക് രണ്ട് ആൺമക്കളുണ്ട്.[26] 1980-കളുടെ തുടക്കത്തിൽ ദമ്പതികൾ വേർപിരിഞ്ഞു.[27]

പുരസ്കാരങ്ങളും വിശേഷണങ്ങളും

[തിരുത്തുക]
  • 1977 Ce qu'ils disent ou rien എന്ന നോവലിന് പ്രിക്സ് ഡി ഹോണർ
  • 1984 ലാ പ്ലേസിന് 1984 പ്രിക്സ് റെനൗഡോട്ട്
  • 2008 ലെസ് ആനീസിന് പ്രിക്സ് മാർഗെറൈറ്റ്-ഡ്യൂറസ്[28]
  • 2008 ലെസ് ആനീസിന് ഫ്രാങ്കോയിസ്-മൗറിയക് പ്രിക്സ്[28]
  • 2008 പ്രിക്സ് ഡി ലാ ലാംഗ് ഫ്രാങ്കൈസ് അവരുടെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക്
  • 2014 സെർജി-പോണ്ടോയിസ് സർവകലാശാലയിൽ നിന്നുള്ള ഡോക്ടർ ഹോണറിസ് കോസ
  • 2016 ലെ സ്ട്രെഗ യൂറോപ്യൻ പ്രൈസ്, ദി ഇയേഴ്സ്ന്റെ ഇറ്റാലിയൻ ഭാഷ വിവർത്തനം Gli Anni (L'Orma)യ്ക്ക്[28]
  • 2017 അവരുടെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സിവിൽ സൊസൈറ്റി ഓഫ് മൾട്ടിമീഡിയ ഒതേഴ്സ് പ്രിക്സ് മാർഗറൈറ്റ്-യുർസെനാർ സമ്മാനിച്ചു.[29]
  • 2018 സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് പ്രീമിയോ ഹെമിംഗ്‌വേ പുരസ്കാരം
  • 2019 പ്രിക്സ് ഫോർമെന്റർ[30]
  • ഉന ഡോണയ്ക്കായി 2019 പ്രീമിയോ ഗ്രിഗർ വോൺ റെസോറി[31]
  • 2019 വർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസിനായി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടു[32]
  • 2021: റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചർ ഇന്റർനാഷണൽ റൈറ്ററായി തിരഞ്ഞെടുക്കപ്പെട്ടു[33]
  • 2022: സാഹിത്യത്തിനുള്ള നോബൽ സമ്മാനം
  • കൂടാതെ, ഫ്രഞ്ച് പുരസ്കാരം ആനി-എർനോ അവാർഡ് (Prix Annie-Ernaux) അവരുടെ പേരിൽ ഉള്ളതാണ്.[34]

കൃതികൾ

[തിരുത്തുക]
  • ലെസ് ആർമൊറീസ് വൈഡ്സ് (Les Armoires vides), പാരീസ്, ഗല്ലിമാർഡ്, 1974; ഗല്ലിമാർഡ്, 1984, ISBN 978-2-07-037600-1
  • സെ ക്വിൽസ് ഡിസെൻ്റ് ഔ റീൻ (Ce qu'ils disent ou rien), പാരീസ്, ഗല്ലിമാർഡ്, 1977; ഫ്രഞ്ച് & യൂറോപ്യൻ പബ്ലിക്കേഷൻസ്, ഇൻകോർപ്പറേറ്റഡ്, 1989, ISBN 978-0-7859-2655-9
  • ലാ ഫെമ്മെ ഗിലീ (La Femme gelée), പാരീസ്, ഗല്ലിമാർഡ്, 1981; ഫ്രഞ്ച് & യൂറോപ്യൻ പബ്ലിക്കേഷൻസ്, ഇൻകോർപ്പറേറ്റഡ്, 1987, ISBN 978-0-7859-2535-4
  • ലാ പ്ലേസ് (La Place), പാരീസ്, ഗല്ലിമാർഡ്, 1983; ഡിസ്ട്രിബുക്ക്സ് Inc, 1992, ISBN 978-2-07-037722-0
  • ഉനെ ഫെമ്മെ (Une Femme), പാരീസ്, ഗല്ലിമാർഡ്, 1987
  • പാഷൻ സിമ്പിൾ (Passion simple), പാരീസ്, ഗല്ലിമാർഡ്, 1991; ഗല്ലിമാർഡ്, 1993, ISBN 978-2-07-038840-0
  • ജേണൽ ഡു ഡെഹോർസ് (Journal du dehors), പാരീസ്, ഗല്ലിമാർഡ്, 1993
  • ലാ ഹൊണ്ടെ (La Honte), പാരീസ്, ഗല്ലിമാർഡ്, 1997[35]
    • ഷേം, വിവർത്തകൻ താന്യ ലെസ്ലി, സെവൻ സ്റ്റോറീസ് പ്രസ്, 1998, ISBN 978-1-888363-69-2
  • ജെ നെ സൂയിസ് പാസ്സോർട്ടി ഡെ മാ നൂയിറ്റ് (Je ne suis pas sortie de ma nuit), പാരീസ്, ഗല്ലിമാർഡ്, 1997
  • ലാ വിയെ എക്സ്റ്റീരിയർ: 1993-1999 (La Vie extérieure : 1993-1999), പാരീസ്, ഗല്ലിമാർഡ്, 2000
  • എൽ'എവിനെമെൻ്റ് (L'Événement), പാരീസ്, ഗല്ലിമാർഡ്, 2000, ISBN 978-2-07-075801-2
  • സെ പെഡ്രെ (Se perdre), പാരീസ്, ഗല്ലിമാർഡ്, 2001
    • ഗെറ്റിംഗ് ലോസ്റ്റ്, വിവർത്തകൻ അല്ലിസൺ എൽ. സ്ട്രെയർ, സെവൻ സ്റ്റോറീസ് പ്രസ്, 2022
  • എൽ'ഒക്കുപേഷൽ (L'Occupation), പാരീസ്, ഗല്ലിമാർഡ്, 2002
  • എൽ'യൂസേജ് ഡി ലാ ഫോട്ടോ (L'Usage de la photo), മാർക്ക് മേരിയോടൊപ്പം, പാരീസ്, ഗല്ലിമാർഡ്, 2005
  • ലെസ് ആനീസ് (Les Années), പാരീസ്, ഗല്ലിമാർഡ്, 2008, ISBN 978-2-07-077922-2 [36]
  • എൽ'ഓട്രേ ഫില്ലേ (L'Autre fille J, പാരീസ്, നിൽ 2011 ISBN 978-2-84111-539-6
  • എൽ'അറ്റെലിയർ നോയ്ർ (L'Atelier noir ), പാരിസ്, എഡിഷൻസ് ഡെസ് ബസ്ക്ലാറ്റ്സ്, 2011
  • എക്റൈർ ലാ വീ (Écrire la vie), പാരീസ്, ഗല്ലിമാർഡ്, 2011
  • റെറ്റൂർ അ യെട്ടോട്ട് (Retour à Yvetot), എഡിഷൻസ് ഡു മൗകൺഡുറ്റ്, 2013
  • റിഗാഡേ ലെസ് ലൂമിയേഴ്സ് മോൻ അമോർ (Regarde les lumières mon amour), സീയൂൾ, 2014
  • മെമോയ്ർ ഡെ ഫില്ലെ (Mémoire de fille), ഗല്ലിമാർഡ്, 2016
  • ഹോട്ടൽ കാസനോവ (Hôtel Casanova), ഗല്ലിമാർഡ് ഫോളിയോ, 2020
  • ലെ ജീയൂൺ ഹൊമ്മെ (Le jeune homme), ഗല്ലിമാർഡ്, 2022

അവലംബം

[തിരുത്തുക]
  1. "Annie Ernaux". famouspeople.wiki. Retrieved 7 October 2022.
  2. "Annie Ernaux". EVENE (in ഫ്രഞ്ച്). Archived from the original on 1 November 2010. Retrieved 31 October 2010.
  3. 3.0 3.1 "സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-10-06. Retrieved 2022-10-06.
  4. "French author Annie Ernaux wins 2022 Nobel Prize for Literature". Onmanorama (in ഇംഗ്ലീഷ്). 2022-10-06. Retrieved 2022-10-06.
  5. "ആനി ഏർണോയ്‌ക്ക് സാഹിത്യ നൊബേൽ". Deshabhimani.
  6. Elkin, Lauren (26 October 2018). "Bad Genre: Annie Ernaux, Autofiction, and Finding a Voice". The Paris Review (in ഇംഗ്ലീഷ്). Retrieved 18 April 2019.
  7. Héloïse Kolebka (2008). "Annie Ernaux : "Je ne suis qu'histoire"". L'Histoire (332): 18. ISSN 0182-2411. Archived from the original on 2015-05-04. Retrieved 2022-10-06..
  8. Annie Ernaux, Cercle-enseignement.com, accessed 12 October 2011.
  9. Ferniot, Christine (1 November 2005). "1983 : La place par Annie Ernaux". L'EXPRESS (in ഫ്രഞ്ച്). Archived from the original on 29 October 2010. Retrieved 31 October 2010.
  10. "Annie Ernaux. Les Années". Le Télégramme (in ഫ്രഞ്ച്). 3 May 2009. Retrieved 31 October 2010.
  11. "People / Personnalités / Annie Ernaux". Elle (in ഫ്രഞ്ച്). 6 May 2009. Retrieved 31 October 2010.
  12. Spafford, Roz (July 13, 1992). "Finding the World Between Two Parents". San Francisco Examiner. p. 5-Review. Retrieved October 6, 2022 – via Newspapers.com.
  13. Castro, Jan Garden (August 27, 1995). "Pitfalls, Trials Of Womanhood". St. Louis Post-Dispatch. p. 5C. Retrieved October 6, 2022 – via Newspapers.com.
  14. Hale, Mike (September 3, 1994). "'Simple Passion' gets to the heart of obsession". Boston Globe. p. 71. Retrieved October 6, 2022 – via Newspapers.com.
  15. Reynolds, Susan Salter (September 30, 2001). "Discoveries". Los Angeles Times. p. 11-Book Review. Retrieved October 6, 2022 – via Newspapers.com.
  16. 16.0 16.1 "People / Personnalités / Annie Ernaux". Elle (in ഫ്രഞ്ച്). 6 May 2009. Retrieved 31 October 2010.
  17. Peras, Delphine (11 February 2010). "Les Années par Annie Ernaux". L'EXPRESS (in ഫ്രഞ്ച്). Archived from the original on 29 October 2010. Retrieved 31 October 2010.
  18. Laurin, Danielle (3 April 2008). "Autobiographie : Les années: le livre d'une vie" (in ഫ്രഞ്ച്). Radio-Canada. Retrieved 31 October 2010.
  19. "Prix Marguerite Duras". Association Marguerite Duras (in ഫ്രഞ്ച്). Retrieved 18 April 2019.
  20. "Annie Ernaux | The Booker Prizes". thebookerprizes.com (in ഇംഗ്ലീഷ്). Retrieved 6 October 2022.
  21. "Annie Ernaux wins the Nobel prize in literature for 2022". The Economist. 6 October 2022. Retrieved 6 October 2022.
  22. "Premio Nobel per la Letteratura 2022 alla scrittrice francese Annie Ernaux" (in ഇറ്റാലിയൻ). sky.it. 6 October 2022. Retrieved 6 October 2022.
  23. "The Nobel Prize in Literature 2022". The Nobel Prize (Press release). 6 October 2022. Retrieved 7 October 2022.
  24. 24.0 24.1 24.2 Bushby, Helen (6 October 2022). "Annie Ernaux: French writer wins Nobel Prize in Literature". BBC News. Retrieved 6 October 2022.
  25. "French author Annie Ernaux wins 2022 Nobel Prize for Literature". Onmanorama (in ഇംഗ്ലീഷ്). 2022-10-06. Retrieved 2022-10-06.
  26. "Les Années Super-8 d'Annie Ernaux et David Ernaux-Briot". ActuaLitté. 29 July 2022. Retrieved 21 September 2022.
  27. Cassivi, Marc (24 May 2022). "Les années filmées d'Annie Ernaux". La Presse. Retrieved 6 October 2022.
  28. 28.0 28.1 28.2 "Annie Ernaux". Premio Strega (in ഇറ്റാലിയൻ). Retrieved 7 October 2022.
  29. "Prix Marguerite Yourcenar 2017 : Annie Ernaux". Scam (in ഫ്രഞ്ച്). Retrieved 7 October 2022.
  30. Daniel Verdu (6 May 2019). "La escritora Annie Ernaux gana el Premio Formentor". elpais.com. Retrieved 6 May 2019.
  31. "Ernaux vince il premio Von Rezzori 2019". L'orma editore (in ഇറ്റാലിയൻ). Retrieved 7 October 2022.
  32. "The Years, Written by Annie Ernaux". The Booker Prize Foundation. Retrieved 7 October 2022.
  33. "Inaugural RSL International Writers Announced". Royal Society of Literature. 30 November 2021. Retrieved 25 December 2021.
  34. "Le prix Annie Ernaux 2003". signets.org. Retrieved 6 October 2022.
  35. Tison, Jean-Pierre (1 February 1997). "Critique: Annie dans l'arrière-boutique". L'EXPRESS (in ഫ്രഞ്ച്). Archived from the original on 29 October 2010. Retrieved 31 October 2010.
  36. Massoutre, Guylaine (19 April 2008). "Littérature française - La chronique douce-amère d'Annie Ernaux". Le Devoir (in ഫ്രഞ്ച്). Retrieved 31 October 2010.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആനി_എർനോ&oldid=4098815" എന്ന താളിൽനിന്ന് ശേഖരിച്ചത്