ഹൊസെ എച്ചെഗാരായി
ഹൊസെ എച്ചെഗാരായി യ് എയ്സഗുവെരെ | |
---|---|
ജനനം | മാഡ്രിഡ്, സ്പെയിൻ | ഏപ്രിൽ 19, 1832
മരണം | സെപ്റ്റംബർ 14, 1916 മാഡ്രിഡ്, സ്പെയിൻ | (പ്രായം 84)
തൊഴിൽ | നാടകകൃത്ത്, സിവിൽ എഞ്ചിനീയർ , ഗണിതശാസ്ത്രജ്ഞൻ |
ദേശീയത | സ്പെയിൻ |
Genre | നാടകം |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1904 |
1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്പാനിഷ് നാടകകൃത്ത് ആണു ഹൊസെ എച്ചെഗാരായി. സിവിൽ എഞ്ചിനീയർ, ഗണിതശാസ്ത്രജ്ഞൻ, രാജ്യതന്ത്രജ്ഞൻ എന്നീ നിലകളിലും പ്രസിദ്ധനായ എച്ചെഗാരായിയുടെ നാടകങ്ങൾ സ്പാനിഷ് നാടകരംഗത്ത് പുത്തൻ ഉണർവ്വ് നൽകി.[1]
ആ വർഷത്തെ നോബൽ സമ്മാനം ഇദ്ദേഹം ഫ്രെഡറിക് മിസ്ട്രലുമായി പങ്ക് വയ്ക്കുകയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]സ്പെയിനിലെ മാഡ്രിഡിലാണ് ജോസ് എഷഗറെ ജനിച്ചത്. എൻജിനീയറാകാൻ പരിശീലനം നേടിയ എഷഗറെ, അൽ-മീറിയായിലെ ഒരു കമ്പനിയിൽ കുറച്ചുകാലം ജോലിനോക്കിയശേഷം പഠിച്ച സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായി.[2] 1868-ൽ പൊതുമരാമത്തു ഡയറക്ടറായി. അൽമേസോവോ രാജാവിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഭരണസംവിധാനത്തിൽ അദ്ദേഹത്തിന് നിർണാകമായ സ്വാധീനമുണ്ടായിരുന്നു. 1873-ൽ അൽമേസോവോ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് എഷഗറെ പുതിയ ഭരണാധികാരി നാടുകടത്തി. 1874-ൽ അൽമേസോവോ വീണ്ടും അധികാരത്തിൽ വന്നതോടെ എഷഗർ വീണ്ടും അധികാരത്തിന്റെ ഉന്നത ശേരേണികളിലെത്തി. വിദ്യാഭ്യാസം വാണിജ്യം, വ്യവസായം, ധനകാര്യം എന്നീ മേഖലകളിൽ അധികാരിയായും മന്ത്രിയായും പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
സെർവാന്റീസിന്റെ സമകാലീനായ ലോപ്പഡവാഗായുടെയും ഹെന്റിക് ഇബ്സന്റെയും നാടകങ്ങൾ എഷഗറെ ആഴത്തിൽ സ്വാധീനിച്ചു. ലോപ്പഡവാഗയുടെ രചനകൾ മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രചാരകനായി പിന്നീട് എഷഗറെ മാറി. രാജ്യസ്നേഹവും അഭിമാനവും ധൈര്യവുമായിരുന്നു എഷഗറെയുടെ നാടകങ്ങളുടെ പൊതു പ്രത്യേകതകൾ.
രോഗാധിക്യം നിമിത്തം എഷഗറെയ്ക്ക് സ്റ്റോക്ക്ഹോമിൽചെന്ന് സമ്മാനം വാങ്ങാനായില്ല. എൺപത്തിമൂന്നാം വയസ്സിൽ എഷഗറെ അന്തരിച്ചു.
കൃതികൾ
[തിരുത്തുക]- "ദി ചെക്ക് ബാക്ക്' (1874)
- ദി ഗ്രേറ്റ് ഗാലോറ്റോ (1874)
- ദി സൺ ഓഫ് സോൺ ജുവാൻ (1875)
- അറ്റ് ദി നിൽ ഓഫ് ദി സ്വോർഡ് (1875)
- ഗ്ലാഡിയേറ്റർ ഓഫ് റാവന്ന (1876)
- ദി മാസ് ആന്റ് സെയ്ന്റ് (1877)
- ദി സ്റ്റിഗ്മാറ്റാ
- ദി ലാസ്റ്റ് നൈറ്റ് എന്നിങ്ങനെ എൺപതോളം നാടകങ്ങൾ എഷഗറെ രചിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1904-ലെ നൊബേൽ സമ്മാനം ഫ്രെഡറിക് മിസ്ട്രാലിനൊപ്പം പങ്കിട്ടെടുത്തു.
അവലംബം
[തിരുത്തുക]- ↑ http://www.nobelprize.org/nobel_prizes/literature/laureates/1904/index.html
- ↑ "The Nobel Prize in Literature 1904:Frédéric Mistral, José Echegaray". Elsevier Publishing Company. Retrieved 7 February 2013.
പുറം കണ്ണികൾ
[തിരുത്തുക]- José Echegaray y Eizaguirre എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Nobel Prize biography
- Elsevier Publishing Co. biography
- José Echegaray എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ഹൊസെ എച്ചെഗാരായി at Internet Archive
- ഹൊസെ എച്ചെഗാരായി public domain audiobooks from LibriVox
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925) |
---|
1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾ, എച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്, പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ |
- Pages using the JsonConfig extension
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ (1901-1925)
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with MATHSN identifiers
- Articles with ZBMATH identifiers
- 1832-ൽ ജനിച്ചവർ
- ഏപ്രിൽ 19-ന് ജനിച്ചവർ
- 1916-ൽ മരിച്ചവർ
- സെപ്റ്റംബർ 14-ന് മരിച്ചവർ