സെല്മാ ലോഗേർലെവ്
സെൽമ ലാജർലോഫ് | |
---|---|
ജനനം | Mårbacka, വാംലാൻഡ്, സ്വീഡൻ | 20 നവംബർ 1858
മരണം | 16 മാർച്ച് 1940 Mårbacka, വാംലാൻഡ്, സ്വീഡൻ | (പ്രായം 81)
തൊഴിൽ | എഴുത്തുകാരി |
ദേശീയത | സ്വീഡിഷ് |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1909 |
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ വനിതാ എഴുത്തുകാരിയാണ് സെല്മാ ഒട്ടീലിയ ലോവിസാ ലോഗേർലെവ് (1858-1940).[1] സെല്മ സ്വീഡിഷ് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത്.
ജീവചരിത്രം
[തിരുത്തുക]പശ്ചിമ സ്വീഡനിലെ മാർബാക്കയിലാണ് സെല്മാ ലോഗേർലെവ് ജനിച്ചത്. ജീവിതാന്ത്യവും അവിടെത്തന്നെയായിരുന്നു. മാർബാക്ക എന്ന പേരിൽ നിരവധി വാല്യങ്ങളുളള സ്മരണാവലി അവരുടെ ജീവിതത്തിലേക്കുളള എത്തിനോട്ടം കൂടിയാണ്.[2] മാതാപിതാക്കളുടെ നാലാമത്തെ സന്താനമായിരുന്ന സെല്മക്ക് നന്നേ ചെറുപ്പത്തിൽ കുറേക്കാലത്തേക്ക് രണ്ടുകാലുകളിലേയും ചലനശേഷി നഷ്ടപ്പെട്ടു. ചലനശേഷി പിന്നീട് വീണ്ടു കിട്ടി. സ്കൂൾ അദ്ധ്യാപികയായി ജോലിയിലേർപ്പെട്ട സെല്മയുടെ കവിതകളാണ് ആദ്യം വെളിച്ചം കണ്ടത്. 1891- പ്രസിദ്ധീകരിച്ച് ഗോസ്റ്റ ബെ ളിങ്ങിന്റെ ഇതിഹാസം ആണ് സെല്മനയുടെ ആദ്യത്തെ നോവൽ കുട്ടികൾക്കു വേണ്ടി എഴുതിയ നിൽസിന്റെ അത്ഭുതസാഹസികതകൾ (Nils Holgerssons underbara resa genom Sverige) എന്ന പുസ്തകവും ഏറെ ജനപ്രീതിയാർജ്ജിച്ചു.
അവലംബം
[തിരുത്തുക]- ↑ സെൽമ - നോബൽ നേടിയ ആദ്യ വനിതാ എഴുത്തുകാരി - വെബ് ദുനിയ
- ↑ http://www.nobelprize.org/nobel_prizes/literature/laureates/1909/lagerlof.html സെല്മാ ലോഗേർലെവ്